Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാംപാദം ഇംഗ്ലണ്ടില്‍? ബിസിസിഐയുടെ തിരക്കിട്ട നീക്കം- ടെസ്റ്റ് പരമ്പര മാറ്റിയേക്കും

ഐപിഎല്ലിന്റെ രണ്ടാംപാദ മല്‍സരങ്ങള്‍ക്കു ഇംഗ്ലണ്ട് വേദിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുമായി ചര്‍ച്ചയാരംഭിച്ചിട്ടുണ്ടെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബിസിസിഐയുടെ നീക്കം.

1

ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ യുകെയില്‍ നടത്തുന്നതിനോടാണ് ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സും താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചാണ് ബിസിസിഐയും ഇസിബിയും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഐപിഎല്ലിലെ രണ്ടാംപാദ മല്‍സരങ്ങള്‍ ഇവിടെ നടത്താന്‍ ബിസിസിഐ തയ്യാറായാല്‍ ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താന്‍ ഇംഗ്ലണ്ട് സമ്മതം മൂളിയേക്കും. കാരണം ഐപിഎല്ലിലൂടെ വലിയൊരു വരുമാനം ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുമെന്നതിനെ തുടര്‍ന്നാണിത്.

ആഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. സപ്തംബര്‍ 14നാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. ഈ ഷെഡ്യൂളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കാനാവുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ അതിനു മുമ്പ് ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ ഏതു വിധേനയും അവസാനിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഇംഗ്ലണ്ടിനു ബിസിസിഐ പ്രഥമ പരിഗണന നല്‍കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം-

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ടെസ്റ്റ് പരമ്പര എന്നിവയുടെ ഭാഗമായി അടുത്ത മൂന്നു മാസത്തോളം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലുണ്ടായിരിക്കും. ഐപിഎല്ലിനു വേണ്ടി മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യുന്നതും അവിടെ വീണ്ടും ക്വാറന്റീനില്‍ കഴിയുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. പകരം ഇംഗ്ലണ്ടില്‍ തന്നെ ഐപിഎല്‍ നടത്താനായാല്‍ അതു താരങ്ങള്‍ക്കും ഗുണം ചെയ്യും. യുകെയില്‍ കൊവിഡ് സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമായതിനാല്‍ മറ്റു രാജ്യങ്ങളിലെ താരങ്ങള്‍ക്കു ഇവിടെ കളിക്കുന്നതിനായിരിക്കും കൂടുതല്‍ താല്‍പ്പര്യം.

ഇസിബിയുടെ പിന്തുണയോടെ ഇംഗ്ലീഷ് കൗണ്ടികളും ഐപിഎല്ലിനു വേിദിയാവാന്‍ ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്താനായാല്‍ ഐപിഎല്ലില്‍ ഇംഗ്ലണ്ട് താരങ്ങളുടെ ലഭ്യതയും ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കും.

എന്നാല്‍ ഐപിഎല്‍ നടത്തിപ്പില്‍ യുകെയ്ക്കു തിരിച്ചടിയാവുന്ന കാര്യം അവിടെ മല്‍സരം സംഘടിപ്പിക്കുമ്പോഴുള്ള ചെലവാണ്. എന്നാല്‍ കായിക ഇനങ്ങള്‍ക്കു കാണികളെ പ്രവേശിപ്പിക്കാന്‍ യുകെ സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ ഇതിലൂടെ നല്ലൊരു വരുമാനം നേടിയെടുക്കാനാവുമെന്നത് ഈ പോരായ്മ മറികടക്കാന്‍ സഹായിച്ചേക്കും.

Story first published: Thursday, May 20, 2021, 10:28 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+