For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: സഞ്ജു കെകെആറിലോ? ഭുവിയും സ്മിത്തും ആര്‍സിബിയില്‍!- ഇങ്ങനെയും ചിലത് സംഭവിച്ചു

15ാം സീസണാണ് വരാനിരിക്കുന്നത്

ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ അടുത്ത മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. 15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം രണ്ടു ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്നിരുന്നു. നിലവിലം എട്ടു ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ രണ്ടു ടീമുകളുടെ കൂടി വരവോടെ ടൂര്‍ണമെന്റ് കൂടുതല്‍ വലുതായിരിക്കുകയാണ്.

അതേസമയം, ഇപ്പോള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുള്ള ചില പ്രമുഖ താരങ്ങള്‍ കരിയറിന്റെ തുടക്കകാലത്ത് ചില ടീമുകളിലുണ്ടായിരുന്ന കാര്യം പലര്‍ക്കും അറിയാനിടയില്ല. അവരില്‍ ചിലരൈ കൈവിട്ടതില്‍ പഴയ ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ ഖേദിക്കുന്നുമുണ്ടാവും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അക്ഷര്‍ പട്ടേല്‍ (മുംബൈ ഇന്ത്യന്‍സ്)

അക്ഷര്‍ പട്ടേല്‍ (മുംബൈ ഇന്ത്യന്‍സ്)

ഇന്ത്യയുടെ പ്രമുഖ ഓള്‍റൗണ്ടറും ഇപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ അവിഭാജ്യഘടകവുമായ അക്ഷര്‍ പട്ടേല്‍ ഒരിക്കല്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലുണ്ടായിരുന്നു. പുതിയ സീസണിനു മുമ്പ് ഡിസി നിലനിര്‍ത്തിയ നാലു കളിക്കാരില്‍ ഒരാളും കൂടിയായ അദ്ദേഹം 2013ലായിരുന്നു മുംബൈയുടെ കൂടാത്തിലുണ്ടായിരുന്നത്.
പക്ഷെ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ടീം അക്ഷറിന്റെ കഴിവ് വേണ്ട രീതിയല്‍ പ്രയോജനപ്പെടുത്തിയില്ല. 2013ല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ കന്നി ഐപിഎല്‍ കിരീടം ചൂടുമ്പോള്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. പരിചയസമ്പന്നരായ ഹര്‍ഭജന്‍ സിങും പ്രഗ്യാന്‍ ഓജയുമായിരുന്നു മുംബൈയുടെ സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്. ഇതോടെ അക്ഷര്‍ തഴയപ്പെടുകയും ചെയ്തു. ഐപിഎല്ലില്‍ നിലവില്‍ 97 മല്‍സരങ്ങളില്‍ നിന്നും 7.3 ഇക്കോണമി റേറ്റില്‍ 80 വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. കൂടാതെ ബാറ്റിങില്‍ 127.69 സ്‌ട്രൈക്ക് റേറ്റോടെ 913 റണ്‍സും അക്ഷര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍ (ആര്‍സിബി)

ഭുവനേശ്വര്‍ കുമാര്‍ (ആര്‍സിബി)

ഇന്ത്യയുടെ പരിചയസമ്പന്നനായ സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് താരമായിരുന്നു. 2009ലെ രണ്ടാമത്തെ ഐപിഎല്‍ സീസണിലായിരുന്നു ഭുവി ആര്‍സിബിക്കൊപ്പമുണ്ടായിരുന്നത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതെ അദ്ദേഹം തഴയപ്പെടുകയായിരുന്നു.
എന്നാല്‍ അതിനു ശേഷം ഭുവി ഐപിഎല്ലിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍മാരായി മാറിയതാണ് കണ്ടത്. ഇതുവരെ 121 മല്‍സരങ്ങളില്‍ നിന്നായി 136 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 7.24 ഇക്കോണമി റേറ്റിലാണ്. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യാനും ഭുവിക്കു സാധിച്ചു. 19 റണ്‍സിന് അഞ്ചു വിക്കറ്റുകളെുത്തതാണ് മികച്ച പ്രകടനം. പുതിയ സീസണില്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി തന്നെയാണ് ഭുവി കളിക്കുന്നത്.

സഞ്ജു സാംസണ്‍ (കെകെആര്‍)

സഞ്ജു സാംസണ്‍ (കെകെആര്‍)

മലയാളി വിക്കറ്റ് കീപ്പറും ഇന്ത്യന്‍ താരവുമായ സഞ്ജു സാസണ്‍ നിലവില്‍ ഐപിഎല്ലില്‍ മലയാളികളുടെ അഭിമാനം കൂടിയാണ്. കാരണം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്താന്‍ അദ്ദേഹത്തിനു സാധിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തേക്കു വന്ന സഞ്ജു തന്നെയാണ് വരാനിരിക്കുന്ന സീസണിലും റോയല്‍സ് ക്യാപ്റ്റന്‍. 107 മല്‍സരങ്ങളില്‍ നിന്നായി 133.75 സ്‌ട്രൈക്ക് റേറ്റില്‍ 2584 റണ്‍സ് അദ്ദേഹം ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 102 റണ്‍സാണ്.
അതേസമയം, സഞ്ജു ഒരിക്കല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുണ്ടായിരുന്നുവെന്നത് പലര്‍ക്കും അറിയാത്ത കാര്യമായിരിക്കും. 2012ലായിരുന്നു സഞ്ജു കെകെആറിനൊപ്പമുണ്ടായിരുന്നത്. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ അദ്ദേഹം അന്നു ഒഴിവാക്കപ്പെടുകയായിരുന്നു. അവിടെ നിന്നാണ് സഞ്ജു ഇപ്പോള്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്തി നില്‍ക്കുന്നത്.

സ്റ്റീവ് സ്മിത്ത് (ആര്‍സിബി)

സ്റ്റീവ് സ്മിത്ത് (ആര്‍സിബി)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് പുതിയ സീസണിലെ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുടെയും ഭാഗമല്ലെന്നതു നിരാശാജനകമാണ്. പക്ഷെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 95 മല്‍സരങ്ങളില്‍ നിന്നും 129.25 സ്‌ട്രൈക്ക് റേറ്റോടെ 2333 റണ്‍സ് സ്മിത്ത് നേടിയിട്ടുണ്ട്.
അദ്ദേഹം ഐപിഎല്‍ കരിയര്‍ തുടങ്ങിയത് റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമായിരുന്നുവെന്നത് അധികമാരും അറിയാനിടയില്ല. 2010ല്‍ സ്മിത്ത് ആര്‍സിബിക്കൊപ്പമുണ്ടായിരുന്നു. പക്ഷെ ഈ സീസണിലെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ ആര്‍സിബി കളിപ്പിച്ചില്ല.

Story first published: Monday, February 21, 2022, 19:26 [IST]
Other articles published on Feb 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+