Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് റദ്ദാക്കി, ഇനി അറിയാനുള്ളത് ടി20 ലോകകപ്പിന്റെ ഭാവി- ഐപിഎല്ലിന് വഴിയൊരുങ്ങുന്നു

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനു തടസ്സമായിരുന്നതൊക്കെ ഓരോന്നായി നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഏഷ്യാ കപ്പ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം വന്നിരുന്നു. ഇനി ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഭാവി കൂടിയാണ് ബിസിസിഐ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പ് സപ്തംബറിലും ടി20 ലോകകപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലുമായാണ് നടക്കാനിരുന്നത്. ഇതില്‍ ഏഷ്യാ കപ്പ് വേണ്ടെന്നു വച്ചു കഴിഞ്ഞു. ഇനി ടി20 ലോകകപ്പ് മാറ്റി വയ്ക്കാന്‍ ഐസിസിയും തീരുമാനിച്ചാല്‍ ഐപിഎല്ലിനു മികച്ചൊരു വിന്‍ഡോയായരിക്കും ലഭിക്കുക.

1

സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് മുടങ്ങിപ്പോയ ഐപിഎല്ലിന്റെ 13ാം സീസണ്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതെന്നു ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസിയുടെ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. നേരത്തേ രണ്ടു തവണ ഐസിസി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. ഇത്തവണ തീര്‍ച്ചയായും ഐസിസി ലോകകപ്പിന്റെ ഭാവി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ലോകകപ്പ് മാറ്റി വയ്ക്കാന്‍ ഐസിസി തീരമാനിച്ചാല്‍ ഉടന്‍ തന്നെ ബിസിസിഐയ്ക്കു ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാം. വേദി, മല്‍സരക്രമം എന്നിവയക്കമുള്ള കാര്യത്തില്‍ ബിസിസിഐ തീരുമാനം കൈക്കൊള്ളും. നിലവിലെ സാഹതര്യത്തില്‍ കാണികളെ പ്രവേശിപ്പിച്ച് ഐപിഎല്‍ നടത്തുകയെന്നത് അപ്രായോഗികമായതിനാല്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍.

ലോകകപ്പിനു പകരം ഐപിഎല്‍ നടക്കുമെന്ന സൂചന നല്‍കിക്കൊണ്ടാണ് ഓസ്‌ട്രേലിയന്‍ താരങ്ങളെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്ന് കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കിയത്. സപ്തംബറില്‍ ഓസീസ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നുണ്ട്. അതിനു ശേഷം താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാമെന്നാണ് ലാങര്‍ അറിയിച്ചിരിക്കുന്നത്. ലോകകപ്പ് മാറ്റിയാല്‍ അതേ വിന്‍ഡോയില്‍ ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും ബിസിസിഐ ആലോചിക്കുക. ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ടീമിന് ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു പറക്കുകയും ചെയ്യാം. ഇന്ത്യന്‍ താരങ്ങള്‍ക്കു ഈ പര്യനടത്തിന് തയ്യാറെടുക്കാനുള്ള മികച്ച അവസരമായി ഐപിഎല്‍ മാറും.

2

ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക അസാധ്യമാണെങ്കില്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റാന്‍ സാധ്യതയേറെയാണ്. യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഐപിഎല്ലിനു വേദിയാന്‍ ബിസിസിഐയെ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ന്യൂസിലാന്‍ഡും ഐപിഎല്ലിനു വേദിയാവാന്‍ തയ്യാറാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ലവന്നിരുന്നെങ്കില്‍ അത് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് (എന്‍സെഡ്‌സി) തള്ളിയിട്ടുണ്ട്.

ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നു നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. വിവിധ ഓഹരി ഉടമകളുടെ കൂടി അഭിപ്രായം തേടിയ ശേഷം മാത്രമേ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Thursday, July 9, 2020, 15:53 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+