Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2020: ഓള്‍ സ്റ്റാര്‍ ഗെയിം റദ്ദാക്കിയിട്ടില്ല, നടക്കും... ഒരു മാറ്റം മാത്രം

മുംബൈ: ഐപിഎല്ലിന്റെ ഗ്ലാമര്‍ കൂട്ടുന്നതിനായി ഈ സീസണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഓള്‍ സ്റ്റാര്‍ ഗെയിം റദ്ദാക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഓള്‍ സ്റ്റാര്‍ ഗെയിം ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഫ്രാഞ്ചൈസി ഒഫീഷ്യലിനെ ഉദ്ദരിച്ചായിരുന്നു ഇത്.

ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നതിനു മൂന്നോ, നാലോ ദിവസം മുമ്പ് ഓള്‍ സ്റ്റാര്‍ ഗെയിം നടത്തുമെന്നായിരുന്നു നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. എന്നാല്‍ അന്നു മുതല്‍ ഫ്രാഞ്ചൈസികള്‍ ഓള്‍ സ്റ്റാര്‍ ഗെയിമിനോടു അനുകൂലിച്ചിരുന്നില്ല.

ഐപിഎല്ലിനു ശേഷം

ഐപിഎല്ലിനു ശേഷം

ഐപിഎല്ലിനു മുമ്പായിരിക്കില്ല മറിച്ച് ടൂര്‍ണമെന്റ് കഴിഞ്ഞ ശേഷമായിരിക്കും ഓള്‍ സ്റ്റാര്‍ ഗെയിം നടക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മേയ് 24നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ അവസാനിക്കുന്നത്. അതിനു ശേഷമായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓള്‍ സ്റ്റാര്‍ ഗെയിം. ഈ മല്‍സരത്തിന്റെ തിയ്യതിയോ, വേദിയോ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

രണ്ടു ടീമുകള്‍

രണ്ടു ടീമുകള്‍

ഓള്‍ സ്റ്റാര്‍ ഗെയിമില്‍ ഏറ്റുമുട്ടുന്ന രണ്ടു ടീമുകള്‍ ആരൊക്കെ ആയിരിക്കുമെന്ന് ടൂര്‍ണമെന്റിനു ശേഷമായിരിക്കും പ്രഖ്യാപിക്കുകയെന്നു ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.
ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓള്‍ സ്റ്റാര്‍ ഗെയിമില്‍ അണിനിരക്കുന്ന കളിക്കാരെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ തീരുമാനിച്ചു

നേരത്തേ തീരുമാനിച്ചു

ഓള്‍ സ്റ്റാര്‍ ഗെയിം ഐപിഎല്ലിനു ശേഷം നടത്തിയാല്‍ മതിയെന്ന തീരുമാനം ജനുവരി 27നു നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ എടുത്തിരുന്നുവെന്നാണ് വിവരം. ഓള്‍ സ്റ്റാര്‍ ഗെയിമിനുള്ള രണ്ടു ടീമുകളെയും തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ നിയമിക്കാനും അന്നു തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗാംഗുലി, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവരെല്ലാം അന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

10 ദിവസത്തെ ബ്രേക്ക് മാത്രം

10 ദിവസത്തെ ബ്രേക്ക് മാത്രം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മാര്‍ച്ചില്‍ ഏകദിന പരമ്പര നാട്ടില്‍ കളിക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ഈ പരമ്പര അവസാനിച്ച് 10 ദിവസത്തിനുള്ളില്‍ തന്നെ ഐപിഎല്ലിനും തുടക്കമാവും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര അവസാനിച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ ബംഗ്ലാദേശിലേക്കു തിരിക്കും. ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 മല്‍സരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണിത്.

Story first published: Friday, February 21, 2020, 16:11 [IST]
Other articles published on Feb 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+