Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇത്തവണ ഇന്ത്യയില്‍ തന്നെ, ആറു വേദികള്‍, ഏപ്രില്‍ ഒമ്പതിന് തുടക്കം- ഫൈനല്‍ മേയ് 30ന്

1

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയില്‍ ആറു വേദികളിലായി ഏപ്രില്‍ ഒമ്പത് മുതല്‍ മേയ് 30 വരെയായിരിക്കും ടൂര്‍ണമെന്റെന്നു ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ ആറു നഗരങ്ങളായിരിക്കും മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുകയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ടായിരിക്കും. ടൂര്‍ണമെന്റിന്റെ വേദിയും മല്‍സരക്രമവുമെല്ലാം ഐപിഎല്‍ ഭരണസമിതി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. വൈകാതെ തന്നെ ഇതുണ്ടാവുമെന്നാണ് വിവരം.

കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു യുഎഇയായിരുന്നു ഐപിഎല്ലിനു വേദിയായത്. എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെന്ന താല്‍പ്പര്യമാണ് ബിസിസിഐയ്ക്കുള്ളത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീവിടങ്ങളിലായിരുന്നു കഴിഞ്ഞ സീസണിലെ മല്‍സരങ്ങള്‍ നടന്നത്. കലാശപ്പോരിനു വേദിയായത് ദുബായ് ആയിരുന്നു. കന്നി ഫനൈല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.

2

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ടീമുകള്‍ക്കു ബയോ ബബ്‌ളിനകത്തു തന്നെ കഴിയേണ്ടി വരും. കൃത്യമായ ഇടവേളകളില്‍ താരങ്ങളെയും ഒഫീഷ്യലുകളെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കുകയും ചെയ്യും. സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയെല്ലാം വിജയകരമായി നടത്തിയ ബിസിസിഐ ഇപ്പോള്‍ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും മികച്ച രീതിയില്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഇനി ടി20, ഏകദിന പരമ്പരകള്‍ വരാനിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഐപിഎല്ലും ഇന്ത്യയില്‍ തന്നെ നടത്താമെന്ന ഉറച്ച വിശ്വാസം ബിസിസിഐയ്ക്കുണ്ട്.

ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു ലേലത്തില്‍ കൂടുതല്‍ പണം ചെലവഴിച്ചത്. ഒരുപിടി മികച്ച കളിക്കാരെ പഞ്ചാബ് ലേലത്ത്തില്‍ സ്വന്തമാക്കിയിരുന്നു. അതേസമയം, പുതിയ സീസണിനു മുന്നോടിയായി പരിശീലനം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. നായകന്‍ എംഎസ് ധോണിയടക്കമുള്ളവര്‍ ചെന്നൈയിലെത്തിക്കഴിഞ്ഞു. അടുത്ത ചൊവ്വാഴ്ച മുതല്‍ സിഎസ്‌കെയുടെ പരിശീലന ക്യാംപ് തുടങ്ങുമെന്നാണ് വിവരം.

Story first published: Saturday, March 6, 2021, 15:12 [IST]
Other articles published on Mar 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+