ഐപിഎല്ലിനെ മറന്നേക്കൂ, ഈ വര്‍ഷമില്ല! അടുത്ത വര്‍ഷം താരലേലവുമില്ല?
മുംബൈ: കൊറോണ വൈറസ് ബാധ രാജ്യത്തു ഇനിയും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു വ്യാപിച്ചതോടെ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14നാണ് ഇത് അവസാനിക്കുന്നത്. ലോക്ക്ഡൗണ്‍ ഇനിയും തുടരുമോയെന്ന കാര്യം ഉറപ്പില്ല. ഇതേ തുടര്‍ന്നാണ് ഐപിഎല്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തയ്യാറെടുക്കുന്നത്.

ഈ വര്‍ഷമില്ല, ലേലവും ഉപേക്ഷിക്കും
ഐപിഎല്‍ ഈ വര്‍ഷമുണ്ടാവില്ല. ഇനി അടുത്ത വര്‍ഷം മാത്രമേ ടൂര്‍ണമെന്റുണ്ടാവുകയുള്ളൂ. രാജ്യത്ത് നിലവിലെ സാഹചര്യം എങ്ങനെയാണെന്നു നമുക്കെല്ലാമറിയാം. അതുകൊണ്ടു തന്നെ ആരും റിസ്‌കെടുക്കാന്‍ തയ്യാറാവില്ല. സ്റ്റേഡിയത്തില്‍ സാമൂഹിക അകലം പാലിക്കുകയെന്നത് പ്രാവര്‍ത്തികമല്ല. ഐപിഎല്‍ ഇനി അടുത്ത വര്‍ഷം നടത്തുന്നതാണ് ഉചിതം. അടുത്ത വര്‍ഷം ഐപിഎല്ലില്‍ മെഗാ ലേലവും നടക്കില്ല. സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിച്ചു കഴിഞ്ഞാല്‍ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിക്കുമെന്നും ഐപിഎല്‍ ഭരണവിഭാഗം അറിയിച്ചു.

ഐപിഎല്‍ മെഗാ ലേലം
2021ലെ ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം നടത്താനായിരുന്നു നേരത്തേ ബിസിസിഐ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് കുറച്ചു കളിക്കാരെ മാത്രം ഫ്രാഞ്ചൈസിക്കു നിലനിര്‍ത്താമായിരുന്നു. മറ്റു കളിക്കാരെയെല്ലാം ലേലത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇനി അതുണ്ടാവില്ല. ഇപ്പോഴത്തെ അതേ ടീം തന്നെയായിരിക്കും അടുത്ത ഐപിഎല്ലിലും കളിക്കുക. ഫ്രാഞ്ചൈസികള്‍ക്കു വേണമെങ്കില്‍ മാത്രം താരങ്ങളെ വാങ്ങാന്‍ അനുവാദമുണ്ടായിരിക്കുന്നതാണ്.

ചര്‍ച്ച നടത്തി
മാര്‍ച്ച് 14ന് ഐപിഎല്‍ ഉടമകളുമായി കൊറോണ വൈറസ് ഭീഷണിയെക്കുറിച്ചും ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ചും ബിസിസിഐ ചര്‍ച്ച നടത്തിയിരുന്നു. ഐപിഎല്‍ ചെറിയ രീതിയിലെങ്കിലും നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയതു പോലെ ദൈര്‍ഘ്യം കുറച്ച് ഇത്തവണ ഐപിഎല്‍ നടക്കുമെന്ന് ഫ്രാഞ്ചൈസികളും കരുതിയിരുന്നു. 2009ലെ ഐപിഎല്‍ 37 ദിവസം കൊണ്ടാണ് അവസാനിച്ചത്. എന്നാല്‍ ഇനി അത്തരത്തില്‍ ദൈര്‍ഘ്യം കുറച്ചും ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

ക്യാപുകളും റദ്ദാക്കും
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേഖലാ ക്യാംപുകളും ബിസിസിഐ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്മര്‍ സീസണിലലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നത്. ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ഈ ക്യാംപുകളില്‍ നിന്നും ടീമിനെയും തിരഞ്ഞെടുത്തിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്നര്‍മാര്‍, ബാറ്റ്‌സ്മാന്‍മാര്‍ എന്നിവരെയാണ് ഈ ക്യാംപുകൡലൂടെ കണ്ടെത്തിയിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications