For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഇഷ്ട ടീം ആര്‍സിബി, പക്ഷെ കോലിയുടെ ഫാനല്ല!- തന്റെ ഹീറോ മറ്റൊരാളെന്ന് രശ്മിക മന്ദന

തെന്നിന്ത്യന്‍ സിനിമികളിലെ തിരക്കേറിയ നടിയാണ് രശ്മിക

1

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദം ക്രിക്കറ്റായതിനാല്‍ തന്നെ ക്രിക്കറ്റര്‍മാര്‍ക്കാണ് രാജ്യത്ത് ഏറ്റവുമധികം ആരാധകരുമുള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിനസ്, സിനിമ, രാഷ്ട്രീയം, മറ്റു കായിക ഇനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും ആരാധകരുണ്ട്.

തെന്നിന്ത്യന്‍ സിനിമകളിലൂടെ ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയ നടിയായ രശ്മിക മന്ദന തന്റെ ഫേവറിറ്റ് ഐപിഎല്‍ ടീമിനെക്കുറിച്ചും ഇഷ്ടപ്പെട്ട ക്രിക്കറ്ററെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലിന്റെ 14ാം സീസണ്‍ നിലവില്‍ പാതിവഴിയില്‍ വച്ച് നിര്‍ത്തി വച്ചിരിക്കുകയാണ്. 29 മല്‍സങ്ങള്‍ മാത്രമേ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളൂ.

 കോലിയുടെ ഫാനല്ല, ധോണിയാണ് ഹീറോ

കോലിയുടെ ഫാനല്ല, ധോണിയാണ് ഹീറോ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് തന്റെ ഫേവറിറ്റ് ഐപിഎല്‍ ടീമെന്നു രശ്മിക വെളിപ്പെടുത്തി. പക്ഷെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫാനല്ല താനെന്നും നടി പറയുന്നു. ചെന്നൈ സൂപ്പര്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ് തന്റെ ഫേവറിറ്റ് ക്രിക്കറ്ററെന്നു രശ്മിക വ്യക്തമാക്കി.
ധോണിയുടെ ബാറ്റിങ്, ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിങ് എന്നിവയെല്ലാം ഏറെ ഇഷ്ടമാണ്. മാസ്റ്റര്‍ ക്ലാസ് പ്ലെയറാണ് അദ്ദേഹം, ധോണിയാണ് തന്റെ ഹീറോയെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.

 സിഎസ്‌കെ രണ്ടാംസ്ഥാനത്ത്

സിഎസ്‌കെ രണ്ടാംസ്ഥാനത്ത്

ഐപിഎല്ലിന്റെ ഈ സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ധോണിയുടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റു കൊണ്ടാണ് സിഎസ്‌കെ തുടങ്ങിയതെങ്കിലും പിന്നീടുള്ള അഞ്ചു മല്‍സരങ്ങളിലും അവര്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുകയായിരുന്നു.
ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ചാണ് സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ഡിസിയോടും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടുമാണ് ഈ സീസണില്‍ സിഎസ്‌കെ തോല്‍വി വഴങ്ങിയിട്ടുള്ളത്.
2020ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നു അവരുടേത്. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അവര്‍ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു.

ആര്‍സിബി മികച്ച ഫോമില്‍

ആര്‍സിബി മികച്ച ഫോമില്‍

കോലിയുടെ ആര്‍സിബിയുടെ കാര്യമെടുത്താല്‍ അവരുടെ ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നായിരുന്നു ഇത്തവണത്തേത്. ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കുമ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച അവര്‍ രണ്ടെണ്ണത്തില്‍ മാത്രമേ തോറ്റിരുന്നുള്ളൂ. 10 പോയിന്റായിരുന്നു ആര്‍സിബിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായ ടീമിനെയാണ് ആര്‍സിബി ഇത്തവണ ഇറക്കിയത്. മികച്ച ബാറ്റിങ് ലൈനപ്പിനോടൊപ്പം മൂര്‍ച്ചയേറിയ ബൗളിങ് നിരയും അവര്‍ക്കുണ്ടായിരുന്നു. മുന്‍ സീസണുകളിലെല്ലാം ബൗളിങായിരുന്നു അവരുടെ പ്രധാന തലവദേന. ഈ വീക്ക്‌നെസ് മറികടക്കുന്ന പ്രകടനമായിരുന്നു ഇത്തവണ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെടുന്ന ബൗളിങ് നിര കാഴ്ചവച്ചത്.

Story first published: Tuesday, May 18, 2021, 11:54 [IST]
Other articles published on May 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+