IPL: അച്ഛന്റെ വിയോഗത്തിന് രണ്ടു ദിവസം കഴിഞ്ഞ് റിഷഭ് കളിച്ചു, ഫിഫ്റ്റിയുമടിച്ചു!
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനുമായ റിഷഭ് പന്തിനു ക്രിക്കറ്റിനോടുള്ള പാഷനെക്കുറിച്ചും മനോധൈര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ അസിസ്റ്റന്റ് കോച്ചായ ദേവേന്ദര്‍ ശര്‍മ. ഇന്ത്യയുടെ മുന്‍ പരിശീലകനായ താരക് സിന്‍ഹയുടെ അസിസ്റ്റന്റ് കൂടിയായിരുന്നു അദ്ദേഹം. റിഷഭിനെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോച്ചാണ് താരക് സിന്‍ഹ.

അച്ഛന്റെ മരണശേഷം സംസ്‌കാരച്ചടങ്ങളുകള്‍ കഴിഞ്ഞ രണ്ടാം ദിവസം തന്നെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തി റിഷഭ് അര്‍ധ സെഞ്ച്വ്വറി നേടിയ സംഭവമാണ് ദേവേന്ദര്‍ ശര്‍മ ഓര്‍ത്തെടുത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ വളരെ പ്രശസ്തനായ കോച്ചുമാരില്‍ ഒരാളാണ് സിന്‍ഹ. അദ്ദേഹത്തിനു കീഴിലുള്ള ഡല്‍ഹിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലൂടെയാണ് റിഷഭ് ഉയര്‍ന്നുവന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു താരക് സിന്‍ഹ ലോകത്തോടു വിട പറഞ്ഞത്. പിതൃതുല്യനായ കോച്ചിന്റെ വിയോഗത്തില്‍ റിഷഭ് പന്ത് കടുത്ത ദുഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അച്ഛനെ വീണ്ടും നഷ്ടപ്പെട്ടു പോലെയാണ് ഇതെന്നായിരുന്നു റിഷഭ് അന്നു പറഞ്ഞത്.
ഉസ്താദ് ജിക്ക് (താരക് സിന്‍ഹ) കാന്‍സറാണെന്നു ആദ്യമായി അറിഞ്ഞപ്പോള്‍ അതു റിഷഭ് പന്തിനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. അവന്‍ ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. സാറിനെ ഡല്‍ഹിയിലോ ജയ്പൂരിലെ ചികില്‍സിക്കുന്നതാണ് ഏറ്റവും നല്ലതെന്നു ഡോക്ടര്‍ റിഷഭിനോടു പറഞ്ഞിരുന്നു

അദ്ദേഹത്തിന്റെ മരണം അവനു വലിയ ആഘാതമായിരുന്നു. അദ്ദേഹം രോഗത്തോടു പൊരുതി ജയിച്ച് തിരിച്ചുവരുമെന്നായിരുന്നു ഞങ്ങളെല്ലാം പ്രതീക്ഷിച്ചത്. പക്ഷെ റിഷഭ് മാനസികമായി വളരെ ശക്തനാണ്. അവന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോലും സംസ്‌കാരം കഴിഞ്ഞ രണ്ടു ദിവസത്തിനു ശേഷം ഐപിഎല്ലില്‍ കളിക്കുകയും ണ്‍സെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ദേവേന്ദര്‍ ശര്‍മ വ്യക്തമാക്കി.

2017ലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് റിഷഭിന്റെ അച്ഛന്‍ രാജേന്ദ്ര പന്ത് അന്തരിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് റിഷഭ് ഐപിഎല്ലില്‍ തന്റെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കു (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) തിരിച്ചെത്തുകയും വളരെ വൈകാരികമായ ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു.

അച്ഛന്റെ വിയോഗത്തിനു ശേഷം റിഷഭ് ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായി കുറിച്ചത് ഇങ്ങനെയായിരുന്നു- അദ്ദേഹം എന്നെ സ്‌നേഹിക്കുകയും ഞാന്‍ ആരാവാന്‍ ശ്രമിച്ചുവോ അതിനെ അംഗീകരിക്കുകയും ചെയ്തയാളാണ്. അച്ഛന്‍മാര്‍ ഒരു കാരണത്താല്‍ വളരെ ശക്തരാണ്. അവരുടെ കരുത്ത് നമുക്ക് സംരക്ഷണബോധം നല്‍കുന്നു. അച്ഛാ, നിങ്ങള്‍ ഇപ്പോള്‍ സ്വര്‍ഗത്തിലാണ്. നിങ്ങള്‍ എന്നെ തുടര്‍ന്നും സംരക്ഷിക്കുമെന്ന് എനിക്കറിയാം. എന്റെ അച്ഛനായതിനു നന്ദി, നിങ്ങളെ എല്ലായ്‌പ്പോഴും ഞാന്‍ സ്‌നേഹിക്കുകയും നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതു വരെ മിസ്സ് ചെയ്യുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications