
ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ചിട്ടും അത് സ്വന്തം ടീമിനെ രക്ഷിക്കാതെ പോയവരുടെ ലിസ്‌റ്റെടുത്താല്‍ അക്കൂട്ടത്തില്‍ തലപ്പത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തായിരിക്കും. 2018ലെ ടൂര്‍ണമെന്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് താരം പുറത്താവാതെ 128 റണ്‍സ് വാരിക്കൂട്ടിയത്. റിഷഭിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും ഇതു തന്നെയാണ്. പക്ഷെ മല്‍സരത്തില്‍ ഡിസി ഒമ്പതു വിക്കറ്റിന്റെ വന്‍ പരാജയമേറ്റുവാങ്ങി.

നാലാം നമ്പറില്‍ ഇറങ്ങിയാണ് റിഷഭ് 63 ബോളില്‍ 15 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 128 റണ്‍സ് അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡിസി അഞ്ചു വിക്കറ്റിനു 187 റണ്‍സെടുക്കുകയായിരുന്നു മറുപടിയില്‍ ശിഖര്‍ ധവാന്‍ (92*), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (83*) എന്നിവരുടെ പ്രകടനം 18.5 ഓവറില്‍ ഡിസിയെ വിജയത്തിലെത്തിച്ചു.

റിഷഭ് പന്തിനു ശേഷം രണ്ടാംസ്ഥാനത്ത് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണാണ്. 119 റണ്‍സാണ് അദ്ദേഹം ടീം പരാജയപ്പെട്ട മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു സഞ്ജുവിന്റെ ഗംഭീര പ്രകടനം. പക്ഷെ ടീം നാലു റണ്‍സിനു തോറ്റു. റോയല്‍സിനെ അദ്ദഹം ആദ്യമായി നയിച്ച മല്‍സരം കൂടിയായിരുന്നു ഇത്.

222 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു റോയല്‍സിനു പഞ്ചാബ് നല്‍കിയത്. മറുപടിയില്‍ സഞ്ജുവിന്റെ വണ്‍മാന്‍ ഷോ റോയല്‍സിനെ വിജയത്തിന്റെ പടിവാതില്‍ക്കെ എത്തിക്കുകയായിരുന്നു. പക്ഷെ അവസാന ഓവറില്‍ കളി കൈവിടുകയായിരുന്നു. 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിന്നു. അവസാനത്തെ ബോളിലായിരുന്നു അദ്ദേഹം പുറത്തായത്.

മൂന്നാംസ്ഥാനത്ത് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സാണ്. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് സൈമണ്ട്‌സ് പുറത്താവാതെ 117 റണ്‍സെടുത്തത്. പക്ഷെ കളിയില്‍ റോയല്‍സ് മൂന്നു വിക്കറ്റിനു ഡെക്കാനെ തോല്‍പ്പിച്ചു.

നാലാം നമ്പറില്‍ ഇറങ്ങിയാണ് സൈമണ്ട്‌സ് 53 ബോളില്‍ 11 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 117 റണ്‍സെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ അഞ്ചു വിക്കറ്റിനു 214 റണ്‍സെടുക്കുകയും ചെയ്തു. മറുപടിയില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു റോയല്‍സ് ലക്ഷ്യം കണ്ടു. ഗ്രേയം സ്മിത്ത് (71), യൂസുഫ് പഠാന്‍ (61), മുഹമ്മദ് കൈഫ് (34), ക്യാപ്റ്റന്‍ ഷെയ്ന്‍ വോണ്‍ (22*) എന്നിവര്‍ തിളങ്ങി.

ആന്‍ഡ്രു സൈമണ്ട്‌സിനു ശേഷം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും ഓപ്പണര്‍ ശിഖര്‍ ധവാനുമാണ്. സാഹ പുറത്താവാതെ 115 റണ്‍സെടുത്തിട്ടും ടീം തോറ്റപ്പോള്‍ ധവാന്‍ പുറത്താവാതെ 106 റണ്‍സെടുത്തിട്ടും സ്വന്തം ടീം തോല്‍ക്കുകയായിരുന്നു.
2014ലെ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേയാണ് സാഹ 55 ബോളില്‍ 10 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 116 റണ്‍സെടുത്തത്. പക്ഷെ പഞ്ചാബ് നല്‍കിയ 200 റണ്‍സെന്ന വിജയലക്ഷ്യം കെകെആര്‍ മൂന്നു വിക്കറ്റും ബോളും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.
2020ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് ധവാന്‍ 61 ബോഴിളില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 106 റണ്‍സെടുത്തത്. പക്ഷെ 165 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു.


Click it and Unblock the Notifications











