IPL: ഈ റെക്കോര്‍ഡുകള്‍ ഒരിക്കലും തകരില്ല! ചാലഞ്ച്... കോലി, ഗെയ്ല്‍, ഒരു മലയാളി താരവും
മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നു തുലാസില്‍ നില്‍ക്കുകയാണ്. മാര്‍ച്ച് 29നായിരുന്നു ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വയ്ക്കുകയായിരുന്നു. രാജ്യം ഇപ്പോള്‍ 21 ദിവസത്തെ ലോക്ക്ഡൗണിലാണ്. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കുമെങ്കിലും ഐപിഎല്‍ നടക്കുമോയെന്ന കാര്യം ഇനിയും ഉറപ്പില്ല.
ഇതുവരെ നടന്ന 12 സീസണുകളില്‍ നിരവധി റെക്കോര്‍ഡുകളാണ് ഐപിഎല്ലില്‍ കുറിക്കപ്പെട്ടത്. ചിലത് അതേ സീസണിലോ, പിന്നീടോ തിരുത്തപ്പെട്ടപ്പോള്‍ ചിലതു മാത്രം ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുന്നു. ഐപിഎല്ലില്‍ ഇനിയൊരിക്കലും ഒരുപക്ഷെ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഗെയ്‌ലിന്റെ 175 റണ്‍സ്
2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി വിന്‍ഡീസ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്ല്‍ പുറത്താവാതെ നേടിയ 175 റണ്‍സെന്ന സ്‌കോര്‍ മറ്റാര്‍ക്കും ഇതുവരെ എത്തിപ്പിടിക്കാനായിട്ടില്ല. ആര്‍സിബിയുടെ ഹോംഗ്രൗണ്ട് കൂടിയായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ഗെയ്‌ലിന്റെ സംഹാര താണ്ഡവം. പൂനെ വാരിയേഴ്‌സിനെതിരേയാണ് അന്നു ഗെയ്ല്‍ 66 പന്തില്‍ 175 റണ്‍സ് വാരിക്കൂട്ടിയത്. 17 കൂറ്റന്‍ സിക്‌സറും 13 ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
അന്ന് ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്നീ റെക്കോര്‍ഡുകളും ഗെയ്ല്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. 130 റണ്‍സിന്റെ വമ്പന്‍ ജയമാണ് പൂനെയ്‌ക്കെതിരേ ആര്‍സിബി അന്നു നേടിയത്.

കോലിയുടെ സീസണ്‍
2016ലെ ഐപിഎല്‍ യഥാര്‍ഥത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു അവകാശപ്പെട്ടതായിരുന്നു. റണ്‍മെഷീനായ കോലിയെയാണ് സീസണില്‍ ആരാധകര്‍ കണ്ടത്. ആര്‍സിബി കപ്പടിച്ചില്ലെങ്കിലും കോലി റണ്‍വേട്ടയില്‍ റെക്കോര്‍ഡ് തന്നെ കുറിച്ചു. സീസണില്‍ അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. ഐപിഎല്ലില്‍ അതിനു മുമ്പോ, ശേഷമോ മറ്റൊരു ബാറ്റ്‌സ്മാനും ഈ റെക്കോര്‍ഡിന് അരികിലെത്താനായിട്ടില്ല.
16 മല്‍സരങ്ങളില്‍ നിന്നാണ് 81.08 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ കോലി 1000ത്തിന് അടുത്ത് റണ്‍സ് അടിച്ചെടുത്തത്. നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും കോലി ഈ സീസണില്‍ നേടി. 152.03 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഒരോവറില്‍ 37 റണ്‍സ്
ഐപിഎല്ലില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേട് മലയാളി പേസര്‍ പ്രശാന്ത് പരമേശ്വരന്റെ പേരിലാണ്. 2011ലെ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കു വേണ്ടി കളിക്കവെയാണ് താരം ഈ നാണക്കേട് കുറിച്ചത്.
ഓസ്‌ട്രേലിയന്‍ പേസര്‍ ഡിര്‍ക് നാനസ് പിന്‍മാറിയതിനെ തുടര്‍ന്ന് ക്രിസ് ഗെയ്‌ലിനെ പകരക്കാരനായി ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.കൊച്ചിക്കെതിരേ ഗെയ്ല്‍ ആര്‍സിബിക്കായി ആദ്യ മല്‍സരം കളിക്കാനിറങ്ങുകയും ചെയ്തു. പ്രശാന്തിനെ 'എടുത്തിട്ട് പെരുമാറിയാണ്' ഗെയ്ല്‍ തുടക്കം ആഘോഷിച്ചത്. പ്രശാന്തെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ 37 റണ്‍സ് ഗെയ്ല്‍ വാരിക്കൂട്ടി. ഒരു നോ ബോളും ഈ ഓവറിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications