ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡു ഓര്‍ ഡൈ മാച്ചില്‍ കിടിലന്‍ സെഞ്ച്വറിയുമായി ഹീറോയായി മാറിയിരിക്കുകയാണ് കിങ് കോലി. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരോണ് അദ്ദേഹം സെഞ്ച്വറിയുമായി മിന്നിച്ചത്. മഴയില്‍ കുതിര്‍ന്ന പിച്ചില്‍ കളി വൈകി ആരംഭിച്ചപ്പോള്‍ റണ്ണെടുക്കുക ദുഷ്‌കരമായിരിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍ കോലിക്കു പിച്ചിലെ ഈര്‍പ്പമോ, കാലാവസ്ഥയോ ഒന്നും ഒരു തടസ്സമായില്ല. സീസണിലെ രണ്ടാം സെഞ്ച്വറിയോ അദ്ദേഹം തനിച്ച് ടീമിനെ തോളിലേറ്റുകയായിരുന്നു. പുറത്താവാതെ 101 റണ്‍സാണ് കോലി നേടിയത്. 13 ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ സെഞ്ച്വറിയോടെ വമ്പന്‍ റെക്കോര്‍ഡും വിരാട് കോലിയെ തേടിയെത്തിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരമായാണ് അദ്ദേഹം മാറിയിരിക്കുന്നത്. കോലിയുടെ ഏഴാം ഐപിഎല്‍ സെഞ്ച്വറിയായിരുന്നു ഈ കളിയിലേത്. ആറു സെഞ്ച്വറികളെന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലിന്റെ ഓള്‍ടൈം റെക്കോര്‍ഡ് കോലി തകര്‍ക്കുകയായിരുന്നു.
തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം സെഞ്ച്വറി നേടിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് ഹൈരാബാദില്‍ നടന്ന കളിയിലും കോലി സെഞ്ച്വറി കുറിച്ചിരുന്നു. അന്നു 63 ബോളില്‍ 100 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം കൂടിയാണ് കോലി. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാനു മാത്രമേ ഇതു സാധിച്ചിട്ടുള്ളൂ. 2020ലെ സീസണിലായിരുന്നു ഇത്.
ജിടിക്കെതിരായ മല്‍സരത്തിലെ സെഞ്ച്വറിയോടെ വിരാട് കോലി ഈ സീസണില്‍ 600 റണ്‍സും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാത്രമല്ല റണ്‍വേട്ടയില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ നിന്നും 53.25 ശരാശിയില്‍ 139.82 ശരാശരിയോടെ 629 റണ്‍ാസണ് കോലിയുടെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.