Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇവര്‍ തിരിച്ചുവരവിന്റെ രാജാക്കന്‍മാര്‍- മുംബൈയെ വെല്ലാന്‍ ആരുമില്ല!

ഐപിഎല്ലിന്റെ 15ാം സീസണ്‍ വളരെ ആവേശകരമായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. 10 ടീമുകളുടെ വരവോടെ ടൂര്‍ണമെന്റില്‍ ഇത്തവണ പോരാട്ടം കൂടുതല്‍ മുറുകിയിട്ടുണ്ട്. സീസണിന്റെ രണ്ടാം പാദ മല്‍സരങ്ങള്‍ പുരോഗമിക്കവെ ആരും തന്നെ പ്ലേഓഫില്‍ കടന്നിട്ടില്ല. എങ്കിലും ഇത്തവണത്തെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫ് ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു.

1

ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുക്കുകയാണെങ്കില്‍ പല ടീമുകളുടെയും ഒരുപാട് അവിസ്മരണീയ തിരിച്ചുവരവുകള്‍ നമുക്കു കാണാന്‍ സാധിക്കും. എല്ലാവരും എഴുതിത്തള്ളിയ ഇടത്തു നിന്നും അവിശ്വസനീയമായി ഉയിര്‍ത്തെഴുന്നേറ്റ് മുന്നേറിയ ടീമുകളുണ്ട്. ചിലര്‍ കിരീടം വരെയെത്തിയപ്പോള്‍ ചിലര്‍ അതിനു അരികില്‍ വരെയെത്തുകയും ചെയ്തു. ഇത്തരത്തില്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച തിരിച്ചുവരവുകള്‍ നടത്തിയിട്ടുള്ള ടീമുകള്‍ ആരൊക്കെയാണെന്നറിയാം.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2009)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2009)

ഐപിഎല്ലിന്റെ 2008ലെ പ്രഥമ സീസണില്‍ നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. ഇതേ തുടര്‍ന്നു തൊട്ടടുത്ത സീസണില്‍ ആര്‍സിബി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. രാഹുല്‍ ദ്രാവിഡിനു പകരം കെവിന്‍ പീറ്റേഴ്‌സന്‍ നായകസ്ഥാനത്തേക്കു വന്നു.
പക്ഷെ ആര്‍സിബിയുടെ തുടക്കം 2009ലും മോശമായിരുന്നു. ആദ്യത്തെ അഞ്ചു മല്‍സരങ്ങില്‍ നാലിലും അവര്‍ തോറ്റു. തുടര്‍ന്നു ആറാമത്തെ മല്‍സരത്തിനു ശേഷം പീറ്റേഴ്‌സന്‍ നായകസ്ഥാനമൊഴിഞ്ഞതോടെ അനില്‍ കുംബ്ലെ താല്‍ക്കാലിക ക്യാപ്റ്റനായി. ഇതോടെ ആര്‍സിബിയുടെ തലവര തന്നെ മാറി. ആദ്യത്തെ 10 കളികളില്‍ നാലെണ്ണമാണ് അവര്‍ ജയിച്ചത്. ഇതോടെ പ്ലേഓഫിലെത്താന്‍ അവസാനത്തെ നാലു കളിലും ജയം അനിവാര്യമായി മാറി. അവര്‍ അതു സാധിച്ചെടുക്കുകയും പ്ലേഓഫില്‍ (സെമി ഫൈനല്‍) ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി ഫൈനലിലും കടന്നു. കലാശക്കളിയില്‍ പക്ഷെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടു തോല്‍ക്കുകയായിരുന്നു.

ഡെക്കാന്‍ ചാര്‍ജേ്‌സ് (2010)

ഡെക്കാന്‍ ചാര്‍ജേ്‌സ് (2010)

നിലവിലെ ചാംപ്യന്‍മാരായിട്ടാണ് ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്‌സ് 2010ലെ ഐപിഎല്ലില്‍ മല്‍സരിച്ചത്. 2009ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ വിജയികളായ അവര്‍ 2010ലും ഫേവറിറ്റുകളായിരുന്നു. പക്ഷെ 2010ല്‍ ആദ്യം കൡച്ച ഒമ്പതു മല്‍സരങ്ങളില്‍ മൂന്നെണ്ണം മാത്രമ അവര്‍ വിജയിച്ചുള്ളൂ. ഇതോടെ ഡെക്കാന്റെ പ്ലേഓഫ് സാധ്യതകളും തുലാസിലായി.
എന്നാല്‍ അവസാനത്തെ അഞ്ചു മല്‍സരങ്ങളും ജയിച്ച് ഡെക്കാന്‍ പ്ലേഓഫിലേക്കു മുന്നേറി. പക്ഷെ സെമി ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ കാലിടറുകയായിരുന്നു. എങ്കിലും അവരുടെ തിരിച്ചുവരവ് ശ്രദ്ധിക്കപ്പെട്ടു.

മുംബൈ ഇന്ത്യന്‍സ് (2014)

മുംബൈ ഇന്ത്യന്‍സ് (2014)

2013ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. ഇതോടെ 2014ലെ ടൂര്‍ണമെന്റിലും ഫേവറിറ്റുകളില്‍ അവര്‍ മുന്നിലുണ്ടായിരുന്നു. ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ 2014ലെ ഐപിഎല്ലിന്റെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയിലായിരുന്നു. ഇതു മുംബൈയ്ക്കു തിരിച്ചടിയായി മാറി. യുഎഇയില്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും മുംബൈ പരാജയപ്പെട്ടു. ആദ്യത്തെ 10 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കു ജയിക്കാനായത് മൂന്നെണ്ണം മാത്രം.
എന്നാല്‍ അവസാനത്തെ മൂന്നു മല്‍സരങ്ങളും ജയിച്ച് മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു. അവസാന ലീഗ് മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 190 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം വെറും 14.4 ഓവറില്‍ മുംബൈ മറികടക്കുകയായിരുന്നു. പക്ഷെ പ്ലേഓഫില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു എലിമിനേറ്ററില്‍ മുംബൈ പരാജയപ്പെട്ടു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2014)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2014)

2014ലെ തന്നെ ഐപിഎല്ലില്‍ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ മറ്റൊരു ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 2012ലെ ചാംപ്യന്‍മാരായ കെകെആര്‍ പക്ഷെ 2013ല്‍ നിരാശപ്പെടുത്തി. ഇതോടെ വലിയ സമ്മര്‍ദ്ദത്തോടെയാണ് ഗൗതം ഗംഭീറിനു കീഴില്‍ കെകെആര്‍ 2014ല്‍ കളിച്ചത്.
ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച് കെകെആര്‍ നന്നായി തന്നെ തുടങ്ങി. പക്ഷെ തുടര്‍ന്നുള്ള നാലു കളികളില്‍ കെകെആര്‍ പരാജയപ്പെട്ടു. ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയിച്ചത് രണ്ടെണ്ണം മാത്രം. എന്നാല്‍ ഗംഭീറിന്റെ അഗ്രസീവ് ക്യാപ്റ്റന്‍സിയില്‍ കെകെആര്‍ ഉയിര്‍ത്തെഴുന്നേറ്റു. ശേഷിച്ച ഏഴു മല്‍സരങ്ങളും ജയിച്ച് കെകെആര്‍ പ്ലേഓഫിലേക്കു കുതിച്ചു. പിന്നീട് ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) തോല്‍പ്പിച്ച കൊല്‍ക്കത്ത ഫൈനലില്‍ വീണ്ടും പഞ്ചാബിനെ തന്നെ വീഴ്ത്തി രണ്ടാമത്തെ കിരീടവും സ്വന്തമാക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് (2015)

മുംബൈ ഇന്ത്യന്‍സ് (2015)

2015ലെ മുംബൈ ഇന്ത്യന്‍സ് നടത്തിയ തിരിച്ചുവരവും ക്രിക്കറ്റ് പ്രേമികള്‍ എക്കാലവും ഓര്‍മിക്കുന്നതാണ്. സീസണിലെ ആദ്യത്തെ ആറു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുംബൈ ഒന്നില്‍ മാത്രമേ ജയിച്ചിരുന്നുള്ളൂ. ഇതോടെ മുംബൈ ഇനി പ്ലേഓഫിലെത്തില്ലെന്നു എല്ലാവരും ഉറപ്പിച്ചു. പക്ഷെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതീക്ഷ അസ്തമിച്ചിരുന്നില്ല.
സീസണിലെ രണ്ടാംപാദത്തില്‍ മുംബൈയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കണ്ടത്. എട്ടു മല്‍സരങ്ങളില്‍ ഏഴിലും ജയിച്ച മുംബൈ എല്ലാവരെയും ഞെട്ടിച്ച് പ്ലേഓഫിലേക്കു കുതിക്കുകയായിരുന്നു.

7

ക്വാളിഫയര്‍ വണ്ണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ തകര്‍ത്തുവിട്ടു. ഫൈനലിലും എതിരാളികളായി വന്നത് സിഎസ്‌കെ. ഒരിക്കല്‍ക്കൂടി ചെന്നൈയെ കെട്ടുകെടിച്ച് മുംബൈ തങ്ങളുടെ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അത് ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നായി മാറി.

Story first published: Friday, May 6, 2022, 11:32 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+