Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: വെറും 49ന് ഓള്‍ഔട്ട്! നാണക്കേടിന്റെ റെക്കോര്‍ഡ് ആര്‍സിബിക്ക്- ടോപ്പ് ഫൈവില്‍ ഡിസി രണ്ടു തവണ

ഐപിഎല്ലിന്റെ ഏറ്റവും വലിയ വിജയത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ലോകോത്തര ബാറ്റിങ് പ്രകടനങ്ങള്‍ തന്നെയാണെന്നു നിസംശം പറയാം. രാജ്യത്തെയും വിദേശത്തെയും പ്രതിഭാശാലികളായ താരങ്ങളെല്ലാം തന്നെ ഒരുമിച്ച് അണിനിരക്കുന്ന ഫ്രാഞ്ചൈസി ലീഗ് കൂടിയാണിത്. അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങള്‍ക്കു ഐപിഎല്‍ പല തവണ സാക്ഷിയായിട്ടുണ്ടെങ്കിലും അതുപോലെ തന്നെ അവിശ്വസനീയ ബാറ്റിങ് തകര്‍ച്ചയും ടൂര്‍ണമെന്റില്‍ കണ്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ബാറ്റിങ് തകര്‍ച്ചകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചു ടീം സ്‌കോറുകള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് (67ന് ഓള്‍ഔട്ട്, എതിരാളി മുംബൈ, 2008)

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് (67ന് ഓള്‍ഔട്ട്, എതിരാളി മുംബൈ, 2008)

ഏറ്റവും ചെറിയ ടീം ടോട്ടലില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത് രണ്ടു തവണ വിജയികളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. 2008ലെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന മല്‍സരത്തിലായിരുന്നു ഇത്. സൗരവ് ഗാംഗുലിക്കു കീഴില്‍ ഇറങ്ങിയ കെകെആറിനെ 67 റണ്‍സിന് മുംബൈ എറിഞ്ഞിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു കെകെആറിന്റെ തകര്‍ച്ച. റണ്‍ചേസില്‍ മുംബൈ 15 ഓവറില്‍ ലക്ഷ്യം കാണുകയും ചെയ്തു. മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്ത ലങ്കയുടെ മുന്‍ ഇതിഹാസം സനത് ജയസൂര്യ 17 ബോളില്‍ 48 റണ്‍സ് അടിച്ചെടുത്തു.

 ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (67ന് ഓള്‍ഔട്ട്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, 2017)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (67ന് ഓള്‍ഔട്ട്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, 2017)

ഈ ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), 2017ലെ ഐപിഎല്ലില്‍ അവര്‍ പഞ്ചാബ് കിങ്‌സിനെതിരേ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) 67 റണ്‍സിനു കൂടാരംകയറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസി പഞ്ചാബ് പേസര്‍ സന്ദീപ് ശര്‍മയുടെ സ്വിങ് ബൗളിങിനു മുന്നില്‍ തകരുകയായിരുന്നു. 20 റണ്‍സിനു നാലു വിക്കറ്റുകള്‍ ശര്‍മ വീഴ്ത്തിയപ്പോള്‍ ഡല്‍ഹി 67ന് പുറത്തായി.
മറുപടിയില്‍ പത്തു വിക്കറ്റിന്റെ ഗംഭീര വിജയം പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു. പഞ്ചാബ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും മോയിന്‍ അലിയും ചേര്‍ന്ന് 12 ഓവറില്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

 ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (66ന് പുറത്ത്, മുംബൈ ഇന്ത്യന്‍സ്, 2017)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (66ന് പുറത്ത്, മുംബൈ ഇന്ത്യന്‍സ്, 2017)

2017ലെ ഐപിഎല്ലില്‍ തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) വീണ്ടുമൊരു നാണക്കേട് കൂടി നേരിടേണ്ടി വന്നു. ഇത്തവണ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സായിരുന്നു. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് മുംബൈയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ സഹീര്‍ ഖാന്‍ നയിച്ച ഡല്‍ഹി തരിപ്പണമായി. വെറും 66 റണ്‍സിന് അവരുടെ ചേസ് അവസാനിച്ചു. ഡിസി നിരയില്‍ ഒരാള്‍ക്കു പോലും 15 റണ്‍സ് കടക്കാനായില്ല. 146 റണ്‍സിന്റെ വമ്പന്‍ ജയമാണ് മുംബൈ ആഘോഷിച്ചത്. റണ്‍സ് മാര്‍ജിനില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ഇതു തന്നെയാണ്.

 രാജസ്ഥാന്‍ റോയല്‍സ് (58ന് പുറത്ത്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, 2009)

രാജസ്ഥാന്‍ റോയല്‍സ് (58ന് പുറത്ത്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, 2009)

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് ഈ ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാര്‍. 2009ലെ രണ്ടാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു റോയല്‍സിന്റെ ദയനീയ പതനം. തൊട്ടുമുമ്പത്തെ സീസണില്‍ ചാംപ്യന്‍മാരായതിന്റെ ആവേശത്തിലായിരുന്നു ഷെയ്ന്‍ വോണ്‍ നയിച്ച റോയല്‍സ് ഇറങ്ങിയത്. ആര്‍സിബിയുടെ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സനായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 134 റണ്‍സിലൊതുക്കിയപ്പോള്‍ റോയല്‍സിനു വിജയം എളുപ്പമാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ആര്‍സിബി ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 15.1 ഓവറില്‍ വെറും 58ന് അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. വെറും അഞ്ചു റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്ത സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് റോയല്‍സിന്റെ അന്തകനായത്.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (49ന് പുറത്ത്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, 2017)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (49ന് പുറത്ത്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, 2017)

ഐപിഎല്ലിലെ ഏറ്റവും ചെറിയ ടീം സ്‌കോറെന്ന നാണക്കേട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേരിലാണ്. 2017ലായിരുന്നു ആര്‍സിബിക്കു ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്റിങ് ദുരന്തം നേരിട്ടത്. ആര്‍സിബിയുടെ ക്യാപ്റ്റന്‍ വിരാട് കോലിയും കെകെആറിന്റെ നായകന്‍ ഗൗതം ഗംഭീറുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 131 റണ്‍സെടുക്കാനേ ആര്‍സിബി അനുവദിച്ചുള്ളൂ.
ഈ സ്‌കോര്‍ ആര്‍സിബി കാര്യമായ ബുദ്ധിമുട്ടില്ലാതെ ചേസ് ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും സംഭവിച്ചത് തിരിച്ചായിരുന്നു. നതാന്‍ കൂള്‍ട്ടര്‍നൈല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ ആര്‍സിബി വെറും 49ന് ഓള്‍ഔട്ടായി. 81 റണ്‍സിനായിരുന്നു കെകെആറിന്റെ വിജയം.

Story first published: Tuesday, March 8, 2022, 19:39 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+