ക്യാപ്റ്റന്‍ ഡാ.... മാക്‌സ്'വെല്‍'ഡണ്‍, പൂനെയെ ചതിച്ചത് ഇതോ ?
ഇന്‍ഡോര്‍: വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഇപ്പോള്‍ തല കുനിക്കുന്നുണ്ടാവും. കരിയറില്‍ ഇതുവരെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞിട്ടില്ലാത്ത മാക്‌സ്‌വെല്‍ ജയത്തോടെ തന്നെ തന്റെ പുതിയ റോളിനു തുടക്കമിട്ടു. ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിനെ ആറു വിക്കറ്റിനാണ് പഞ്ചാബ് മലര്‍ത്തിയടിച്ചത്. രണ്ടു ഓസീസ് ക്യാപ്റ്റന്‍മാര്‍ മുഖാമുഖം വന്ന പോരാട്ടം കൂടിയായിരുന്നു ഇത്. പൂനെയെ നയിച്ചത് ഓസീസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്തായിരുന്നു.

മുന്നില്‍ നിന്നുനയിച്ച് സ്മിത്ത്
ഒരു ക്യാപ്റ്റന്റെ ചുമതല എന്താണെന്നും തനിക്ക് അത് ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്നും മാക്‌സ്‌വെല്‍ തെളിയിച്ചു. പുറത്താവാതെ 20 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 44 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമാണ്.

പൂനെയെ ചതിച്ചത്....
ആദ്യം ബാറ്റ് ചെയ്തതാണോ പൂനെയെ ചതിച്ചത് എന്നു സംശയിച്ചാല്‍ അതു തെറ്റാവില്ല. കാരണം ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം പൂനെയ്ക്കു നേരിടുന്ന തുടര്‍ച്ചയായ എട്ടാം പരാജയമാണിത്. പക്ഷെ അതിനു പൂനെ നായകന്‍ സ്മിത്തിനെ കുറ്റപ്പെടുത്താനാവില്ല. കാരണം ടോസിനു ശേഷം പഞ്ചാബ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്റ്റോക്‌സിനു നന്ദി, തിവാരിക്കും
ആദ്യ ഓവറില്‍ തന്നെ മയാങ്ക് അഗര്‍വാളിനെ (0) നഷ്ടമായ പൂനെയെ കരകയറ്റിയത് ബെന്‍ സ്റ്റോക്‌സും മനോജ് തിവാരിയുമായിരുന്നു. 32 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം സ്റ്റോക്‌സ് 50 റണ്‍സോടെ ടോപ്‌സ്‌കോററായി. തിവാരി 23 പന്തില്‍ പുറത്താവാതെ 40 റണ്‍സെടുത്തു. ആറു വിക്കറ്റിന് 163 റണ്‍സാണ് പൂനെ 20 ഓവറില്‍ കണ്ടെത്തിയത്.

വെല്ലുവിളിയില്ലാതെ പഞ്ചാബ്
കാര്യമായ വെല്ലുവിളിയില്ലാതെയാണ് പഞ്ചാബ് ജയത്തിലേക്ക് മാര്‍ച്ച് ചെയ്തത്. ബാറ്റ് ചെയ്തവരെല്ലാം ഭേദപ്പെട്ട സംഭാവനകളാണ് നല്‍കിയത്. മാക്‌സ്‌വെല്ലിനെകൂടാതെ ഡേവിഡ് മില്ലറും (30*) ഹാഷിം അംലയും (28) പഞ്ചാബിനായി പോരാടി.

പ്രായശ്ചിത്തം ചെയ്ത് സ്റ്റോക്‌സ്
മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ കളിയില്‍ 21 റണ്‍സിനു പുറത്തായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് പഞ്ചാബിനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്തു. റണ്‍ കണ്ടെത്താനാവാതെ ടീം വിഷമിച്ചപ്പോള്‍ താരം നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് പൂനെയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

താഹിറിനും രക്ഷിക്കാനായില്ല
ആദ്യം ബാറ്റ് ചെയ്ത ശേഷം 163 റണ്‍സ് നേടിയപ്പോള്‍ പൂനെയുടെ പ്രതീക്ഷ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളറായ ഇംറാന്‍ താഹിറിലായിരുന്നു. നാലോവറില്‍ രണ്ടു വിക്കറ്റുമായി താഹിര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.

പൂനെയ്ക്കിത് ആദ്യ തോല്‍വി
ഐപിഎല്ലില്‍ പൂനെയുടെ ആദ്യ പരാജയമാണിത്. ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന തകര്‍ത്തുകൊണ്ടു തുടങ്ങിയ പൂനെയ്ക്ക് പഞ്ചാബിനെതിരേ മികവ് പുലര്‍ത്താനായില്ല. അതേസമയം, ടൂര്‍ണമെന്റിലെ ആദ്യ കളി തന്നെ ജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പഞ്ചാബ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications