Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

8 കളിയില്‍ 2 ജയം മാത്രം; ബെയ്‌ലിയെ ധോണി ടീമിലെടുത്തു

പൂണെ: ഐപിഎല്‍ ടൂര്‍ണമെന്റില്‍ തുടര്‍ തോല്‍വികളില്‍ ഉഴലുന്ന ധോണിയുടെ ടീമില്‍ ജോര്‍ജ് ബെയ്‌ലി എത്തുന്നു. പരിക്കേറ്റ ഡു പ്ലസിസിന് പകരക്കാരനായിട്ടാണ് ബെയ്‌ലി എത്തുന്നത്. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ബെയ്‌ലിയെ ഐപിഎല്‍ സീസണ്‍ 9ല്‍ ആരും ടീമിലെടുത്തിരുന്നില്ല. തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്മാന്‍ ആയ ബെയ്‌ലിയെ ആരും ടീമിലെടുക്കാത്തത് വാര്‍ത്തയായിരുന്നു.

തോല്‍വികള്‍ അലട്ടുന്നതിനിടെ മൂന്നു കളിക്കാരെയാണ് പരിക്കുമൂലം ധോണിയുടെ ടീമിന് നഷ്ടമായത്. മിച്ചല്‍ മാര്‍ഷ്, കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ തുടര്‍ന്നു കളിക്കാന്‍ സാധിക്കില്ല. സെഞ്ച്വറിയടിച്ച് ഫോമിലേക്ക് ഉയര്‍ന്നയുടന്‍ സ്മിത്തിന് പരിക്കേറ്റത് ടീമിന് കനത്ത നഷ്ടമാണ്.

georgebailey

എട്ട് കളികളില്‍ നിന്നും പൂനെയ്ക്ക് 2 കളികള്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ടീമിന്റെ പ്രകടനത്തില്‍ മാനേജ്‌മെന്റ് അസ്വസ്ഥരാണ്. ടീം വെല്ലുവിളി ഏറ്റെടുക്കേണ്ട സമയമാണിതെന്ന് ടീമിന്റെ ചീഫ് ചീഫ് എക്‌സിക്യുട്ടീവ് രഘു അയ്യര്‍ വ്യക്തമാക്കി. മികച്ച താരങ്ങളെ നിര്‍ണായക സമയത്ത് നഷ്ടപ്പെട്ടത് ടീമിന് തിരിച്ചടിയായെന്ന് അദ്ദേഹം വിലയിരുത്തി.

മികച്ച കളിക്കാരെയാണ് ടീമിന് നഷ്ടമായത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയം നേടികയാണ് ലക്ഷ്യം. ബെയ്‌ലി ടീമിലെത്തുന്നത് ടീമിന്റെ കരുത്തു വര്‍ധിപ്പിക്കും. ബെയ്‌ലിയുടെ പരിചയ സമ്പന്നതയും കളിയോടുള്ള ആത്മാര്‍ഥമായ സമീപനവും വരാനിരിക്കുന്ന കളികളില്‍ ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ഓസ്‌ട്രേലിയന്‍ താരമായ ഉസ്മാന്‍ ഖ്വാജയെയും കഴിഞ്ഞദിവസം പൂണെ ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Story first published: Tuesday, May 3, 2016, 8:53 [IST]
Other articles published on May 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+