Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിന്റെ പൂനെയെ പേടിപ്പിക്കാന്‍ രാജാക്കന്‍മാര്‍!! അരങ്ങൊരുങ്ങുന്നത് ഓസീസ് പോരിന്

ഇന്‍ഡോര്‍: ഐപിഎല്‍ 10ാം സീസണില്‍ ശനിയാഴ്ച വൈകീട്ട് നാലിന് റൈസിങ് പൂനെ ജയന്റ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും അങ്കം വെട്ടും. രണ്ടു ഓസീസ് ക്യാപ്റ്റന്‍മാര്‍ മുഖാമുഖം വരുന്നുവെന്നതാണ് കളിയുടെ മുഖ്യ ആകര്‍ഷണം. പൂനെയെ ഓസീസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്ത് നയിക്കുമ്പോള്‍ മറുഭാഗത്ത് ഓസീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പഞ്ചാബ് ക്യാപ്റ്റന്‍. പഞ്ചാബിന് ഇതു സീസണിലെ ആദ്യ മല്‍സരമാണെങ്കില്‍ ജയം തുടരാനുറച്ചാണ് പൂനെ രണ്ടാമത്തെ കളിക്ക് ഇറങ്ങുക.

 സ്മിത്തിന്റെ പൂനെ

കഴിഞ്ഞ സീസണില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ടീമെന്നാണ് പൂനെ വിശേഷിപ്പിക്കപ്പട്ടിരുന്നത്. എന്നാല്‍ ഈ സീസണില്‍ അതല്ല സ്ഥിതി. ഓസീസ് യുവ ബാറ്റ്‌സ്മാനും നായകനുമായ സ്റ്റീവ് സ്മിത്തിന്റെ ടീമാണ് ഇപ്പോള്‍ പൂനെ.

ആദ്യ കളിയില്‍ തെളിയിച്ചു

ധോണിയല്ല, ഇനി താനാണ് ടീമിന്റെ അമരക്കാരനെന്നു ആദ്യ മല്‍സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സ്മിത്ത് തെളിയിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന കളിയില്‍ പൂനെയുടെ വിജയശില്‍പ്പിയായത് സ്മിത്തായിരുന്നു. 54 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 84 റണ്‍സാണ് സ്മിത്ത് പുറത്താവാതെ നേടിയത്.

മാക്‌സ്‌വെല്ലിന്റെ അരങ്ങേറ്റം

ക്യാപ്റ്റനെന്ന നിലയില്‍ മാക്‌സ്‌വെല്ലിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണ് ഇന്നത്തേത്. ഇതുവരെ ഒരു ടീമിനെയും നയിച്ച അനുഭവസമ്പത്ത് മാക്‌സ്‌വെല്ലിന് ഇല്ല. അതുകൊണ്ടു തന്നെ താരത്തിന്റെ ക്യാപ്റ്റന്‍സി എങ്ങനെയായിരിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

പരിചയസമ്പന്നര്‍ക്കു പകരം

ഇംഗ്ലീഷ് ക്യാപ്റ്റനായ ഇയോന്‍ മോര്‍ഗന്‍, വിന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമ്മി എന്നിവര്‍ പഞ്ചാബ് ടീമിലുണ്ടെങ്കിലും ഇവര്‍ക്കെല്ലാം പകരമാണ് മാനേജ്‌മെന്റ് മാക്‌സ്‌വെല്ലിനു ക്യാപ്റ്റന്റെ തൊപ്പി നല്‍കിയത്.

 ഇഷാന്ത് കളിക്കും

അവസാന നിമിഷം പഞ്ചാബ് ടീമിലേക്കു നറുക്കുവീണ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ പൂനെയ്‌ക്കെതിരേ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇഷാന്തിന്റെ കരിയറിലെ അഞ്ചാമത്തെ ഐപിഎല്‍ കൂടിയാണിത്.കഴിഞ്ഞ സീസണില്‍ പൂനെയ്‌ക്കൊപ്പമായിരുന്ന താരത്തിന്റെ പ്രകടനം മോശമായിരുന്നു. നാലു കളികളില്‍ നിന്നു മൂന്നു വിക്കറ്റാണ് ഇഷാന്ത് നേടിയത്.

മുരളി വിജയ് ഇല്ല

ഇന്ത്യന്‍ ഓപണര്‍ മുരളി വിജയ് ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബിനായി കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. വിജയ്ക്കു പകരമാണ് പഞ്ചാബ് ഇഷാന്തിനെ സ്വന്തമാക്കിയത്.

Story first published: Saturday, April 8, 2017, 14:39 [IST]
Other articles published on Apr 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+