Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹിയെ തകര്‍ക്കാന്‍ സ്മിത്തും സംഘവും!! സഹീറിന് ആശ്വസിക്കാന്‍ ഒന്നുമില്ല..

പൂനെ: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ചൊവ്വാഴ്ച രണ്ടു ടീമുകള്‍ നേര്‍ക്കുനേര്‍. റൈസിങ് പൂനെ ജയന്റ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ് രാത്രി എട്ടു മണിക്കു നടക്കുന്ന കളിയില്‍ ഏറ്റുമുട്ടുന്നത്. പൂനെയിലാണ് മല്‍സരം. കഴിഞ്ഞ മല്‍സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് ഇരുടീമും വീണ്ടും പാഡണിയുന്നത്. പൂനെ മുംബൈ ഇന്ത്യന്‍സിനോടും ഡല്‍ഹി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനോടുമാണ് പരാജയമേറ്റുവാങ്ങിയത്.

1

ഇതുവരെയുള്ള ഒമ്പത് ഐപിഎല്ലുകളിലും ഫ്‌ളോപ്പായ ടീമാണ് ഡല്‍ഹിയുടേത്. ഈ സീസണിലെങ്കിലും അതിനൊരു അറുതി വരുത്താനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി. എന്നാല്‍ കാര്യങ്ങള്‍ ഡല്‍ഹിക്ക് അത്ര ശുഭസൂചകമല്ല. ചില പ്രമുഖ താരങ്ങളുടെ പരിക്കാണ് ഡല്‍ഹിയെ തളര്‍ത്തുന്നത്. സഹീര്‍ ഖാന്‍ നയിക്കുന്ന ടീമിന് അതുകൊണ്ടു തന്നെ ഈ സീസണിലും കാര്യമായി മുന്നേറാന്‍ കഴിയില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2

മറുഭാഗത്ത് മഹേന്ദ്രസിങ് ധോണിക്കു പകരം സ്റ്റീവ് സ്മിത്തിന്റെ നായകത്വത്തില്‍ പുതിയ തുടക്കമാണ് പൂനെ ഇത്തവണ ലക്ഷ്യമിടുന്നത്. ആദ്യ കളിയില്‍ മുംബൈയെ തകര്‍ത്ത് പൂനെ നന്നായി തുടങ്ങിയെങ്കിലും രണ്ടാമത്തെ കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു മുന്നില്‍ അടിതെറ്റി. ഡല്‍ഹിയെ തകര്‍ത്ത് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് സ്മിത്തും സംഘവും. ഡല്‍ഹിക്കെതിരേ പൂനെയ്ക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം പൂനെയ്‌ക്കൊപ്പമായിരുന്നു.

Story first published: Tuesday, April 11, 2017, 15:24 [IST]
Other articles published on Apr 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+