ഐപിഎല്‍ കളിക്കാരെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് വേണ്ട?
ലണ്ടന്‍: കീരണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ സ്മിത്ത്, ഡാരണ്‍ സമി, ഡ്വെയ്ന്‍ ബ്രാവോ, ആന്‍ഡ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ലെന്‍ഡല്‍ സിമ്മണ്‍സ് .... ഒരു ലോകോത്തര ടീമുണ്ടാക്കുള്ള ആളുകള്‍ ഇവര്‍ തന്നെയുണ്ട്. ഐ പി എല്‍ കളിക്കുന്ന വെസ്റ്റ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയാണ്. ഇതില്‍ പലരും അതാത് ടീമുകളുടെ മാച്ച് വിന്നര്‍മാരാണ്. ഇവരില്ലാതെ ഒരു ഐ പി എല്‍ ആലോചിക്കാന്‍ പറ്റില്ല.
പക്ഷേ ഇവരെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് വേണ്ടെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്. രാജ്യത്തിന് മുകളില്‍ ഐ പി എല്‍ തിരഞ്ഞെടുത്ത് പോയവരെ അത്ര എളുപ്പം ടെസ്റ്റ് കളിക്കാനുള്ള ടീമിലേക്ക് പരിഗണിക്കരുത് എന്നാണ് വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് ഇതിഹാസം കര്‍ട്‌ലി ആംബ്രോസ് പറയുന്നത്. ഓസ്‌ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ടീം തയ്യാറെടുക്കുമ്പോഴാണ് ആംബ്രോസിന്റെ ഈ പരാമര്‍ശം.
ഐ പി എല്‍ വേണോ രാജ്യം വേണോ എന്ന് കളിക്കാര്‍ തീരുമാനിക്കണം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഐ പി എല്‍ മതി എന്നാണ് കൂടുതല്‍ കളിക്കാരും തീരുമാനിക്കുന്നത്. ഈ ഐ പി എല്ലിലെ സ്റ്റാര്‍ പെര്‍ഫോമേഴ്‌സ് ആയ വെസ്റ്റ് ഇന്ത്യന്‍ താരങ്ങളെ നോക്കൂ.

കീരണ്‍ പൊള്ളാര്‍ഡ്
ഫൈനലില്‍ എത്തിക്കഴിഞ്ഞു കീരണ്‍ പൊള്ളാര്‍ഡിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ്. ചെന്നൈയ്‌ക്കെതിരെ ക്വാളിഫൈയറില്‍ വെടിക്കെട്ടോടെ മാന്‍ ഓഫ് ദ മാച്ചായിരുന്നു പോളി. ഈ വര്‍ഷം മികച്ച ഫോമിലാണ്.

ലെന്‍ഡല്‍ സിമ്മണ്‍സ്
മുംബൈ ഇന്ത്യന്‍സില്‍ പൊള്ളാര്‍ഡിന്റെ സഹതാരം സിമ്മണ്‍സും നല്ല പ്രകടനം പുറത്തെടുക്കുന്നു. ചെന്നൈയ്‌ക്കെതിരെ സിമണ്‍സ് അര്‍ധസെഞ്ചുറി നേടി

ക്രിസ് ഗെയ്ല്‍
രണ്ടാം ക്വാളിഫൈയര്‍ കളിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ കുന്തമുന. വെടിക്കെട്ട് ബാറ്റിംഗുമായി ഈ സീസണില്‍ തിളങ്ങുന്നു

ബ്രാവോയ്ക്കാണ് പര്‍പ്പിള്‍
ഈ ഐ പി എല്ലിലെ പര്‍പ്പിള്‍ ക്യാപ്പ് വിന്നര്‍. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍. ചെന്നൈയുടെ ബൗളിംഗിലെ നായകന്‍. എന്നാല്‍ ചെന്നൈയുടെ മറ്റൊരു വെസ്റ്റിന്ത്യന്‍ താരമായ ഡ്വെയ്ന്‍ സ്മിത്ത് അത്ര ഫോമിലല്ല.

നരെയ്‌നും റസ്സലും
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവിഭാജ്യ ഘടകങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ നരെയ്‌നും റസ്സലും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications