Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ പി എല്‍ താരലേലത്തില്‍ ശ്രദ്ധിക്കപ്പെട്ടവര്‍

ബാഗ്ലൂര്‍: ഐ പി എല്‍ 7 താരലേലത്തിന്റെ ആദ്യ ദിനത്തില്‍ താരമായത് ഇന്ത്യയുടെ യുവരാജ് സിംഗ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കും ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണും ലേലത്തില്‍ നേട്ടമുണ്ടാക്കി. എന്നാല്‍ വീരേന്ദര്‍ സേവാഗ്, യൂസഫ് പത്താന്‍ തുടങ്ങിയ വമ്പനടിക്കാര്‍ക്ക് മോഹവില കിട്ടിയില്ല.

വിദേശ താരങ്ങളില്‍ പീറ്റേഴ്‌സന് പുറമേ ഗ്ലെന്‍ മാക്‌സ്വെല്‍, കോറി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ വമ്പനടിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മഹേള ജയവര്‍ദ്ധനെ, റോസ് ടെയ്‌ലര് തുടങ്ങിയവരാണ് ആദ്യ ദിനത്തിലെ അണ്‍സോള്‍ഡ് ആയിപ്പോയ കളിക്കാര്‍.

 യുവരാജ് സിംഗ്

യുവരാജ് സിംഗ്

ഐ പി എല്‍ ഏഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ഇന്ത്യയുടെ യുവരാജ് സിംഗ് തന്നെ. 14 കോടി രൂപയ്ക്കാണ് വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് യുവരാജിനെ വാങ്ങിയത്.

വീരേന്ദര്‍ സേവാഗ്

വീരേന്ദര്‍ സേവാഗ്

യുവരാജിന്റെ കാര്യത്തിന് നേരെ വിപരീതമാണ് വീരേന്ദര്‍ സേവാഗിന് സംഭവിച്ചത്. വെറും മൂന്നരക്കോടി രൂപ മാത്രമാണ് വീരുവിന് കിട്ടിയത്. പഞ്ചാബ് ടീമാണ് സേവാഗിനെ വാങ്ങിയത്.

കോറി ആന്‍ഡേഴ്‌സണ്‍

കോറി ആന്‍ഡേഴ്‌സണ്‍

താരലേലത്തില്‍ ഏവരും ഉറ്റുനോക്കിയിരുന്ന കോറി ആന്‍ഡേഴ്‌സനെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യന്‍സ്. ഏകദിനത്തില്‍ 36 പന്തില്‍ സെഞ്ചുറിയടിച്ച ആന്‍ഡേഴ്‌സണ്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലും തിളങ്ങി.

കെവിന്‍ പീറ്റേഴ്‌സണ്‍

കെവിന്‍ പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണെ 9 കോടി രൂപയ്ക്കാണ് ദില്ലി ടീം വാങ്ങിയത്.

ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ പഞ്ചാബ് കിംഗ്‌സ് വാങ്ങി. മുംബൈ കിംഗ്‌സ് സ്വന്തമാക്കി എന്ന നിലയില്‍ നിന്നുമാണ് പഞ്ചാബ് ടീം മാക്‌സ്വെല്ലിനെ ചൂണ്ടിയത്.

മിച്ചല്‍ ജോണ്‍സണ്‍

മിച്ചല്‍ ജോണ്‍സണ്‍

ആഷസ് ഹീറോ മിച്ചല്‍ ജോണ്‍സനെയും പഞ്ചാബ് ടീമാണ് സ്വന്തമാക്കിയത്. ആറരക്കോടി രൂപയക്കാണ് മുന്‍ മുംബൈ താരമായ ജോണ്‍സനെ പഞ്ചാബ് വാങ്ങിയത്.

ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

പഞ്ചാബ് സ്വന്തമാക്കിയ മറ്റൊരു ഓസ്‌ട്രേലിയന്‍ താരം. ബെയ്‌ലിക്ക് വേണ്ടി പഞ്ചാബ് മുടക്കിയത് 3.25 കോടിയാണ്.

പീയൂഷ് ചൗള

പീയൂഷ് ചൗള

ലെഗ് സ്പിന്നര്‍ പീയൂഷ് ചൗളയെ കൊല്‍ക്കത്ത ടീം വാങ്ങിയത് 4.25 കോടിക്കാണ്.

സ്റ്റീവന്‍ സ്മിത്ത്

സ്റ്റീവന്‍ സ്മിത്ത്

4 കോടി രൂപയ്ക്കാണ് സ്റ്റീവന്‍ സ്മിത്തിന് രാജസ്ഥാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ പുനെ വാരിയേഴ്‌സിലായിരുന്നു സ്മിത്ത്.

Story first published: Wednesday, February 12, 2014, 17:28 [IST]
Other articles published on Feb 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+