Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇവരും മുംബൈ താരങ്ങളായിരുന്നു, നിങ്ങള്‍ പക്ഷെ വിശ്വസിക്കില്ല!- പൂരനും ബിന്നിയും കൂട്ടത്തില്‍

ഐപിഎല്ലില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കി മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് അവര്‍. തുടര്‍ച്ചയായ രണ്ടു തവണ ചാംപ്യന്മാരായ മുംബൈ 14ാം സീസണില്‍ ഹാട്രിക് ട്രോഫിയായിരുന്നു ലക്ഷ്യമിട്ടത്. പക്ഷെ സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതിനാല്‍ ഇതു വൈകുകയാണ്.

ഒരുപിടി മികച്ച താരങ്ങള്‍ മുംബൈയുടെ കടുംനീല ജഴ്‌സിയില്‍ കളിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലസിത് മലിങ്ക, ഹര്‍ഭജന്‍ സിങ് തുടങ്ങി ഈ ലിസ്റ്റ് വളരെ വലുതാണ്. എന്നാല്‍ അത്ര ശ്രദ്ധേയരല്ലാത്ത ചില കളിക്കാരും മുംബൈയ്ക്കു വേണ്ടി മുമ്പ് കളിച്ചിരുന്നു. ഇവരും മുംബൈ ടീമിലുണ്ടായിരുന്നോയെന്നു നിങ്ങളും സംശയിച്ചുപോവും. ഏതൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

 സ്റ്റുവര്‍ട്ട് ബിന്നി

സ്റ്റുവര്‍ട്ട് ബിന്നി

ഇന്ത്യയുടെ മുന്‍ താരം റോജര്‍ ബിന്നിയുടെ മകനും ഓള്‍റൗണ്ടറുമായ സ്റ്റുവര്‍ട്ട് ബിന്നി നേരത്തേ മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നു. 2010ലായിരുന്നു ബിന്നി മുംബൈയിലേക്കു വന്നത്. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ.
രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമായിരുന്നു ബിന്നിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടത്. ഏഴു സീസണുകള്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്ന അദ്ദദേഹം 2016, 17 സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനായും കളിച്ചു. 2016 മുതല്‍ ബിന്നി ഇന്ത്യന്‍ ടീമിനു പുറത്താണ്.

 ആന്ദ്രെ നെല്‍

ആന്ദ്രെ നെല്‍

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ആന്ദ്രെ നെല്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു. 2008ലെ പ്രഥമ സീസണിലായിരുന്നു നെല്‍ മുംബൈ ടീമിലുണ്ടായിരുന്നത്. ഒരു മല്‍സരത്തില്‍ കളിച്ച പേസര്‍ 31 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
2008ല്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അവസാനത്തെ മല്‍സരം കളിച്ച നെല്‍ 2013 മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും കളിച്ചില്ല. വിരമിച്ച ശേഷം അദ്ദേഹം ഇപ്പോള്‍ പരിശീലകനാവാന്‍ തയ്യാറെടുക്കുകയാണ്.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനായി കളിക്കുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ ഒരിക്കല്‍ മുംബൈ താരമായിരുന്നു. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്ന പാണ്ഡെ ഐപിഎല്ലില്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്തപ്പോഴാണ് പാണ്ഡെ 73 ബോളില്‍ 114 റണ്‍സെടുത്ത് റെക്കോര്‍ഡിട്ടത്.
പ്രഥമ സീസണിലായിരുന്നു പാണ്ഡെ മുംബൈയുടെ കൂടാരത്തിലുണ്ടായിരുന്നത്. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും പാണ്ഡെയ്ക്കു നേടാനായത് വെറും മൂന്നു റണ്‍സായിരുന്നു.

 നിക്കോളാസ് പൂരന്‍

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ പുതിയ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനും ഒരിക്കല്‍ മുംബൈ ടീമിനൊപ്പമുണ്ടായിരുന്നു. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് അദ്ദേഹം. 2019ലായിരുന്നു 4.2 കോടിക്കു പൂരനെ പഞ്ചാബ് സ്വന്തമാക്കിയത്.
അതിനു മുംബൈയ്‌ക്കൊപ്പമായിരുന്നു താരം. 30 ലക്ഷം രൂപയ്ക്കു 2017ലാണ് പൂരനെ ഫ്രാഞ്ചൈസി വാങ്ങിയത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.

 അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും നേരത്തേ മുംബൈയുടെ ലിസ്റ്റിലുണ്ടായിരുന്ന താരമാണ്. പക്ഷെ ഒരു മല്‍സരം കളിക്കാനുള്ള ഭാഗ്യം അക്ഷറിനുണ്ടായില്ല. 2013ല്‍ രോഹിത് ആദ്യമായി മുംബൈ നായകസ്ഥാനത്തേക്കു വന്ന സീസണില്‍ തന്നെയാണ് അക്ഷര്‍ മുംബൈയിലുണ്ടായിരുന്നത്. ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതെ തൊട്ടടുത്ത സീസണിലെ മെഗാ ലേലത്തിനു മുമ്പ് അക്ഷറിനെ അവര്‍ ഒഴിവാക്കുകയും ചെയ്തു.
2014ല്‍ പഞ്ചാബ് ടീമിലേക്കു വന്നതോടെയാണ് അക്ഷറിന്റെ സമയം തെളിഞ്ഞത്. പഞ്ചാബിനൊപ്പമുള്ള മികച്ച പ്രകടനം താരത്തിനു ഇന്ത്യന്‍ ടീമിലും അവസരം നേടിക്കൊടുത്തു. 2018ലെ മെഗാ ലേലത്തിനു മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ ഏക താരം അക്ഷറായിരുന്നു. ഇപ്പോള്‍ അദ്ദേഹം കളിക്കുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ്.

Story first published: Thursday, May 27, 2021, 15:29 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+