വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: പുതിയ സീസണിന് മാസങ്ങള്‍... ലേലം ഈ വര്‍ഷം തന്നെ? സൂചനകള്‍ ഇങ്ങനെ

മുംബൈയാണ് കഴിഞ്ഞ സീസണില്‍ കിരീടം നേടിയത്

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും നടക്കാനിരിക്കുകയെങ്കിലും താരലേലം ഈ വര്‍ഷം തന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള ലേലം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിത പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

ipl

കഴിഞ്ഞ വര്‍ഷം വളരെ വിപുലമായ രീതിയിലാണ് താരലേലം നടന്നത്. എന്നാല്‍ ഇത്തവണത്തെ ലേലത്തിന് ഗ്ലാമര്‍ കുറയും. കാരണം എല്ലാ ഫ്രാഞ്ചൈസികളും കഴിഞ്ഞ സീസണിലെ ടീമില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താനിടയില്ല. വരാനിരിക്കുന്ന ലേലത്തില്‍ താരങ്ങളുടെ സാലറി ക്യാപ്പില്‍ മൂന്നു കോടിയുടെ വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തില്‍ 86 കോടി രൂപ ചെലവിടാന്‍ അനുമതി ലഭിക്കുകയും ചെയ്യും.

ഓപ്പണറായതെങ്ങനെ? സച്ചിന്‍ ആ രഹസ്യം വെളിപ്പെടുത്തി, സ്ഥാനത്തിന് അവരോട് യാചിച്ചു!!ഓപ്പണറായതെങ്ങനെ? സച്ചിന്‍ ആ രഹസ്യം വെളിപ്പെടുത്തി, സ്ഥാനത്തിന് അവരോട് യാചിച്ചു!!

ഡിസംബറിലാണ് ലേലം നടക്കുകയെങ്കില്‍ ഇതു സംബന്ധിച്ച് ഐപിഎല്‍ അധികൃതര്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. കാരണം ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസിയും ഒഴിവാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഒരു അവസാന തിയ്യതിയും നിശ്ചയിക്കേതുണ്ട്. അടുത്ത ലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയവരായിരിക്കും കൂടുതല്‍ സജീവമായി രംഗത്തിറങ്ങാന്‍ സാധ്യത.

Story first published: Thursday, September 26, 2019, 13:00 [IST]
Other articles published on Sep 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X