വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇനി ഡ്രീം 11 ഐപിഎല്‍, പുതിയ ലോഗോ പുറത്തുവിട്ടു

സപ്തംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിലെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഡ്രീം 11ന്റെ പേരോടു കൂടിയ പുതിയ ലോഗോ പുറത്തുവിട്ടു. ഐപിഎല്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഡ്രീം11ഐപിഎല്‍ എന്ന ഹാഷ് ടാഗോടെയാണ് ലോഗോ പങ്കു വച്ചിരിക്കുന്നത്. നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഇന്‍സ്റ്റഗ്രാം പേജിലൂടെ പുതിയ ലോഗോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗാര്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്, ഡ്രീം11ഐപിഎല്‍ എന്ന ക്യാപ്ഷനോടെയാണ് അവര്‍ ലോഗോ പങ്കുവച്ചത്.

1

ചൊവ്വാഴ്ചയാണ് ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഡ്രീം 11 നേടിയെടുത്തത്. നേരത്തേ തന്നെ ബിസിസിഐയുമായി അവര്‍ക്കു പാര്‍ട്‌നര്‍ഷിപ്പുണ്ട്. എജ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമുകളായ അണ്‍അക്കാദമി, ബൈജൂസ് എന്നിവരെ പിന്തള്ളിയാണ് ഡ്രീം 11 ഇത്തവണ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുത്തത്. മൂന്നു വര്‍ഷത്തെ കരാറിനായിരുന്നു ഡ്രീം 11ന് താല്‍പ്പര്യമെങ്കില്‍ ബിസിസിഐ ഇതിനോടു യോജിച്ചില്ല. നിലവില്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലെ മാത്രം സ്‌പോണ്‍സര്‍മാരാണ് ഡ്രീം 11.

കരാര്‍ പ്രകാരം ഡ്രീം 11 ഈ വര്‍ഷം 222 കോടി രൂപയും തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ 240 കോടി രൂപ വീതവുമാണ് ഓഫര്‍ ചെയ്തിരുന്നത്. പക്ഷെ ബിസിസിഐ ഇതു തള്ളുകയായിരുന്നു. കരാര്‍ ഒരു വര്‍ഷത്തേക്കു മാത്രം മതിയെന്നും ബിസിസിഐ തീരുമാനിക്കുകയായിരുന്നു. കൊവിഡ് മഹാമാരി അവസാനിച്ചാല്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കൂടുതല്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. അതുകൊണ്ടാണ് ഡ്രീം 11നുമായി മൂന്നു വര്‍ഷത്തെ കരാറുണ്ടാക്കാന്‍ ബിസിസിഐ വിസമ്മതിച്ചതെന്നാണ് വിവരം. അടുത്ത വര്‍ഷവും വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കില്‍ ഡ്രീം 11നായിരിക്കും മുന്‍തൂക്കമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

2

മുന്‍ സ്‌പോണ്‍സര്‍മാരും ചൈനീസ് സ്മാര്ട്ട് ഫോണ്‍ കമ്പനിയുമായ വിവോ പ്രതിവര്‍ഷം നല്‍കിയ തുകയുടെ പകുതിയോളം മാത്രമേ ഡ്രീം 11 ബിസിസിഐയ്ക്കു നല്‍കുന്നുള്ളൂ. കഴിഞ്ഞ സീസണിലെ ഐപിഎല്‍ വരെ പ്രതിവര്‍ഷം 440 കോടി രൂപയായിരുന്നു വിവോ ബിസിസിഐയ്ക്കു നല്‍കിയിരുന്നത്.

ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയായ ഡ്രീം 11 സ്‌പോര്‍ട്ട
ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ളതാണ്. മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രമാക്കിയാണ് ഡ്രീം ഇലവന്‍ പ്രവര്‍ത്തിക്കുന്നത്. 2012ല്‍ രൂപീകരിക്കപ്പെട്ട കമ്പനിയാണ് ഡ്രീം 11. ഐപിഎല്ലിലെ ആറു ഫ്രാഞ്ചൈസികളുമായി നേരത്തേ തന്നെ കരാറുള്ള അവര്‍ക്കു 19 വിവിധ ലീഗുകളുകളുടെ പാര്‍ട്‌നര്‍മാര്‍ കൂടിയാണ്.

Story first published: Friday, August 21, 2020, 11:57 [IST]
Other articles published on Aug 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X