Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഡബിള്‍ സൂപ്പര്‍ ഓവര്‍ ഒരിക്കല്‍ മാത്രം, അന്നു മുംബൈ വീണു!- സൂപ്പര്‍ ഓവറിന്റെ ചരിത്രമറിയാം

ഐപിഎല്ലില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ചില ടൈകളും തുടര്‍ന്നു സൂപ്പര്‍ ഓവറുകളെല്ലാം നമ്മള്‍ നേരത്തേ കണ്ടിട്ടുണ്ട്. ഫുട്‌ബോൡ പെനല്‍റ്റി ഷൂട്ടൗട്ട് പോലെ ക്രിക്കറ്റില്‍ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് സൂപ്പര്‍ ഓവറുകള്‍. 12 ബോളുകളില്‍ എന്തും സംഭവിക്കാം, ആരും ജയിക്കാം. ടൂര്‍ണമെന്റിലെ ഈ സൂപ്പര്‍ ഓവറുകളുടെ ചരിത്രത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. സൂപ്പര്‍ ഓവറും ടൈ ആയാല്‍ വിജയികളെ കണ്ടെത്താന്‍ വീണ്ടുമൊരു സൂപ്പര്‍ വേണമെന്നാണ് നിയമം. ഐപിഎല്ലില്‍ ഒരിക്കല്‍ മാത്രം ഇത്തരത്തില്‍ രണ്ടു സൂപ്പര്‍ ഓവറുകളും പിറന്നിട്ടുണ്ട്.

1

2009ലെ രണ്ടാം സീസണിലാണ് ഐപിഎല്ലിലെ ആദ്യത്തെ സൂപ്പര്‍ ഓവര്‍ കണ്ടത്. അന്നു കൊല്‍ത്ത നൈറ്റ്‌റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിയാണ് ടൈയായി മാറിയത്. ഇരുടീമുകളും നിശ്ചിത ഓവറില്‍ 150 റണ്‍സ് വീതമെടുക്കുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 15 റണ്‍സ് നേടി. ക്രിസ് ഗെയ്ല്‍ മൂന്നു ബൗണ്ടറികളടിച്ചു. എന്നാല്‍ അജന്ത മെന്‍ഡിസിനെതിരേ നാലു ബോളില്‍ 16 റണ്‍സ് അടിച്ചെടുത്ത യൂസുഫ് പഠാന്‍ റോയല്‍സിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.

2

2019ല്‍ അടുത്ത സൂപ്പര്‍ സൂപ്പര്‍ ഓവര്‍ കണ്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും (കിങ്‌സ് ഇലവന്‍) തമ്മിലുള്ള മല്‍സരമാണ് ടൈയായത്. നിശ്ചിത 20 ഓവറില്‍ രണ്ടു ടീമുകളും 136 റണ്‍സ് വീതം നേടുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ചെന്നൈ 10 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുത്തയ്യ മുരളീധരന്റെ ബൗളിങില്‍ നാലു ബോളില്‍ തന്നെ പഞ്ചാബ് വിജയറണ്‍സ് കുറിക്കുകയായിരുന്നു.

3

2011, 2012 സീസണുകളില്‍ ഒരു സൂപ്പര്‍ ഓവര്‍ മല്‍സരം പോലുമില്ലായിരുന്നു. പക്ഷെ 2013ല്‍ രണ്ടു മല്‍സരങ്ങളില്‍ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു. റോയല്‍ ചാലഞ്ചഴ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍ മല്‍സരമായിരുന്നു ഒന്നാമത്തേത്. സൂപ്പര്‍ ഓവറില്‍ വേണ്ടിയിരുന്ന 12 റണ്‍സ് ആര്‍സിബി നേടുകയും ചെയ്തു. അവസാനത്തെ രണ്ടു ബോളും സിക്‌സറടിച്ച് എബി ഡിവില്ലിയേഴ്‌സാണ് ആര്‍സിബിക്കു നാടകീയ വിജയം സമ്മാനിച്ചത്.
ഇതേ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മറ്റൊരു കളിയും ടൈയായി മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു എതിരാളികള്‍. പക്ഷെ ഇത്തവണ സൂപ്പര്‍ ഓവറില്‍ ആര്‍സിബി തോല്‍വി വഴങ്ങി. 20 റണ്‍സായിരുന്നു ആര്‍സിബിക്കു വേണ്ടിയിരുന്നത്. പക്ഷെ അവര്‍ക്കു അതിനായില്ല.

4

2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മല്‍സരം ടൈയായിരുന്നു. സൂപ്പര്‍ ഓവറില്‍ റോയല്‍സ് ജയിക്കുകയും ചെയ്തു. 2015, 16 സീസണുകളില്‍ സൂപ്പര്‍ ഓവറില്ലായിരുന്നു. 2017ല്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മല്‍സരം ടൈയാവുകയും സൂപ്പര്‍ ഓവര്‍ വേണ്ടിവരികയും ചെയ്തു. സൂപ്പര്‍ ഓവറില്‍ മുംബൈയ്ക്കായിരുന്നു ജയം.

2019ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ ഓവറില്‍ മറികടന്നു. ഇതേ സീസണിലെ മറ്റൊരു മല്‍സരവും ടൈയായിരുന്നു. സൂപ്പര്‍ ഓവറില്‍ സണ്‍റൈസഴ്‌സ് ഹൈദരബാദിനെതിരേ മുംബൈ ഇന്ത്യന്‍സ് ജയം നേടി.

5

2020ലായിരുന്നു ഒരു കളിയില്‍ രണ്ടു സൂപ്പര്‍ ഓവറുകള്‍ പിറന്നത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലായിരുന്നു ഈ ത്രില്ലര്‍. കളി ടൈയായ ശേഷമുള്ള ആദ്യത്തെ സൂപ്പര്‍ ഓവറും ടൈയായി മാറി. ഇതോടെ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ നടത്തി. ഇതില്‍ പഞ്ചാബ് മുംബൈയെ വീഴ്ത്തുകയായിരുന്നു. ഈ സൂപ്പര്‍ ഓവറിന്റെ അതേ ദിവസം തന്നെ മറ്റൊരു കളിയും ടൈയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കുകയായിരുന്നു.

ഈ സീസണില്‍ തന്നെ മറ്റു രണ്ടു ടൈ കൂടിയുണ്ടായിരുന്നു. ആര്‍സിബിയും മുംബൈയും തമ്മിലായിരുന്നു ഇത്. സൂപ്പര്‍ ഓവറില്‍ ജയം ആര്‍സിബിക്കായിരുന്നു. മറ്റൊരു സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെയും തോല്‍പ്പിച്ചു.കഴിഞ്ഞ സീസണില്‍ ഒരു മല്‍സരമാണ് ടൈയായത്. ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടിയത്. ഈ കളിയില്‍ സൂപ്പര്‍ ഓവറില്‍ ഡിസി വിജയിക്കുകയായിരുന്നു.

സൂപ്പര്‍ ഓവര്‍ നിയമങ്ങള്‍

സൂപ്പര്‍ ഓവര്‍ നിയമങ്ങള്‍

രണ്ടാമിന്നിങ്‌സ് കഴിഞ്ഞ് 10 മിനിറ്റനകം സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.

ഗെയിമില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമായിരിക്കണം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടത്.

മല്‍സരം നടന്ന അതേ പിച്ചില്‍ തന്നെയായിരിക്കണം സൂപ്പര്‍ ഓവര്‍.

ഗെയിമിലെ അവസാന ഓവറിലെ അതേ എന്‍ഡിലായിരിക്കണം സൂപ്പര്‍ ഓവറില്‍ അംപയര്‍ നില്‍ക്കേണ്ടത്.

ഏതു ഭാഗത്തു നിന്നാണ് ബൗള്‍ ചെയ്യേണ്ടതെന്നു ഫീല്‍ഡിങ് ടീമിനു തിരഞ്ഞെടുക്കാം

സൂപ്പര്‍ ഓവറില്‍ മൂന്ന് ബാറ്റര്‍ക്കും (രണ്ട് വിക്കറ്റ്) ഒരു ബൗളര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. രണ്ടാമത്തെ വിക്കറ്റ് വീണാല്‍ ആ ടീമിന്റെ ഊഴം അവസാനിക്കും.

സൂപ്പര്‍ ഓവര്‍ ടൈയായാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ നടത്തും. വിജയിയെ കണ്ടെത്തുന്നതു വരെ ഇതു തുടരുകയും ചെയ്യും.

Story first published: Saturday, March 12, 2022, 17:52 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+