Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണി ക്യാപ്റ്റന്‍- രോഹിത്, കോലി, ഗെയ്ല്‍, എബിഡി ടീമില്‍; ഓള്‍ടൈം ഇലവന്‍

ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കെ ടൂര്‍ണമെന്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ് കീഡയാണ് എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതീക്ഷിക്കപ്പെട്ടിട്ടുള്ള ഒട്ടുമിക്ക താരങ്ങളും ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ചില വമ്പന്‍ താരങ്ങള്‍ തഴയപ്പെടുകയും ചെയ്തു.

കരെണ്‍ പൊള്ളാര്‍ഡ്, ഡേവിഡ് വാര്‍ണര്‍, ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്‌സന്‍, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവരൊന്നും ഇലവനില്‍ ഇടം പിടിച്ചില്ല. ചില ആരാധകര്‍ ഇതിനെ ചോദ്യം ചെയ്തു രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

1

മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍.
ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരുടെ നിരയുള്ളവരാണ് രോഹിത്തും ഗെയ്‌ലും.

2

അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ ഏറ്റുവാങ്ങി നായകന്‍ കൂടിയാണ് രോഹിത്തെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശിയാണ് ഗെയ്ല്‍ (175* റണ്‍സ്). 30 ബോളുകളില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം അന്നു പായിച്ചത് 17 സിക്‌സറുകളാണ്. ഇതും ഓള്‍ടൈം റെക്കോര്‍ഡാണ്. രോഹിത് പുതിയ സീസണിലും മുംബൈയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ്. പക്ഷെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ഗെയ്ല്‍ ഈ സീസണില്‍ കളിക്കുന്നില്ല.

3

ഓള്‍ടൈം ഇലവനില്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ്.
ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനായ കോലി ഒരു സീസണില്‍ ഏറ്റവുധികം റണ്‍സും സെഞ്ച്വറിയും നേടി റെക്കോര്‍ഡിട്ട താരവുമാണ്. 2016ലായിരുന്നു നാലു സെഞ്ച്വറിയും ഏഴു ഫിഫ്റ്റികളുമടക്കം 973 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയത്.

4

മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന റെയ്‌ന നേരത്തേ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനായിരുന്നു. പിന്നീട് കോലി അദ്ദേഹത്തെ മറിടക്കുകയായിരുന്നു. 200ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള റെയ്‌ന 5528 റണ്‍സും നേടിയിട്ടുണ്ട്. പക്ഷെ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്നതിനാല്‍ പുതിയ സീസണില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കില്ല.

5

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെടുംതൂണായിരുന്ന എബിഡി ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നേരത്തേ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

6

ഓള്‍ടൈം ഇലവനെ നയിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ കൂടിയായ മുന്‍ ഇതിഹാസം എംഎസ് ധോണിയാണ്. ഈ സീസണില്‍ സിഎസ്‌കെയിലുള്ള വിന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ഇലവനിലെ മറ്റുള്ളവര്‍.

7

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സിഎസ്‌കെയുടെ നായകന്‍ ധോണി നാലു കിരീടങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞു. ബാറ്റിങിനു കുറച്ചു സീസണുകളായി മൂര്‍ച്ച കുറവാണെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം ഇപ്പോഴും മിടുക്കന്‍ തന്നെയാണ്. ധോണിയെപ്പോലെ തന്നെ സിഎസ്‌കെ ടീമിലെ അവിഭാജ്യ ഘടകങ്ങളായ ബ്രാവോയും ജഡേജയും ടീമിന്റെ തുറുപ്പുചീട്ടുകള്‍ കൂടിയാണ്.

8

ഇലവനില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണുള്ളത്. ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുമ്പോള്‍ ഫാസ്റ്റ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്ക, മുംബൈയുടെ തന്നെ നിലവിലെ കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവരാണ്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു മിശ്ര. എന്നാല്‍ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്നതിനാല്‍ അദ്ദേഹത്തിനു പുതിയ സീസണില്‍ അവസരം നഷ്ടമായിരിക്കുകയാണ്.

9

മലിങ്കയാവട്ടെ ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനായ ബൗളറാണ് (170 വിക്കറ്റ്). ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിച്ചു കഴിഞ്ഞു. മുംബൈ ടീമില്‍ മലിങ്കയുടെ റോള്‍ ഏറ്റെടുത്തിരിക്കുന്ന ബുംറ ഐപിഎല്ലിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളും കൂടിയാണ്.

ഐപിഎല്ലിലെ ഓള്‍ടൈം ഇലവന്‍

ഐപിഎല്ലിലെ ഓള്‍ടൈം ഇലവന്‍

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ക്രിസ് ഗെയ്ല്‍ (നിലവില്‍ ടീമില്ല), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സുരേഷ് റെയ്‌ന (നിലവില്‍ ടീമില്ല), എബി ഡിവില്ലിയേഴ്‌സ് (വിരമിച്ചു), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), അമിത് മിശ്ര (നിലവില്‍ ടീമില്ല), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), ലസിത് മലിങ്ക (വിരമിച്ചു)

Story first published: Wednesday, March 9, 2022, 15:16 [IST]
Other articles published on Mar 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+