For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണി, കോലി, രോഹിത്, എബിഡി! ഇതാ ഡ്രീം 11, ആര്‍ക്കും തോല്‍പ്പിക്കാനാവില്ല

ഐപിഎല്ലിന്റെ പുതിയൊരു സീസണിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് പകുതിയോടയാവും ഐപിഎല്‍ പൂരത്തിനു കൊടിയേറുക. ടൂര്‍ണമെന്റിനു മുന്നോടിയായി താരലേലം ഈ മാസം 19നു നടക്കാനിരിക്കുകയാണ്. ദുബായിലാണ് ഇത്തവണ ലേലം നടക്കാനിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ള പല താരങ്ങളെയും നമുക്കു കാണാന്‍ സാധിക്കും. ഇങ്ങനെയുള്ള കിടിലന്‍ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ഡ്രീം ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ഈ ഇലവനെ തോല്‍പ്പിക്കുകയെന്നത് ഏതു ടീമിനും അസാധ്യമായിരിക്കും. ആരൊക്കെയാവും ഇലവനിലുണ്ടാവുകയെന്നു നോക്കാം.

MS DHONI VIRAT KOHLI

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ നായകന്‍ വിരാട് കോലിയുമാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഐപിഎല്ലില മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ രണ്ടു ബാറ്റിങ് ഇതിഹാസങ്ങളാണ് ഇരുവരും. ടി20യില്‍ റണ്‍ മെഷീനുകളാണ് രോഹിത്തും കോലിയും. ഐപിഎല്ലില്‍ ഇതിനകം 6211 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. മികച്ച ബാറ്റര്‍ മാത്രമല്ല കിടിലന്‍ നായകനും കൂടിയാണ് അദ്ദേഹം. അഞ്ചു തവണ മുംബൈയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനായിട്ടുണ്ട്.

കോലിയാവട്ടെ ടി20യിലെ ഓള്‍ടൈം റണ്‍ സ്‌കോററാണ്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്ണെടുത്തത് അദ്ദേഹമാണ്. ഐപിഎല്ലില്‍ ആര്‍സിബി ജഴ്‌സിയില്‍ കോലി അടിച്ചെുത്തത് 7263 റണ്‍സാണ്. സ്ഥിരതയും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവും അദ്ദേഹത്തെ ഈ ഫോര്‍മാറ്റിലെ സ്‌പെഷ്യലാക്കി മാറ്റുന്നു.

ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ എന്നിവരുമാണ്.

മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഹീറോ കൂടിയായ റെയ്‌ന. ടൂര്‍ണമമെന്റില്‍ 5528 റണ്‍സ് നേടിയ ശേഷമാണ് അദ്ദേഹം വിരമിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനായിരുന്നു റെയ്‌ന.

ആര്‍സിബിയുടെ സൂപ്പര്‍ ഹീറോയായിരുന്നു എബിഡി. വളരെ പെട്ടെന്നു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള അദ്ദേഹം 5162 റണ്‍സ് നേടിയാണ് പടിയിറങ്ങിയത്. ആങ്കറുടെയും ഫിനിഷറുടെയും റോള്‍ എബിഡിക്കു ഒരുപോലെ വഴങ്ങുമായിരുന്നു. ടി20യില്‍ ഏതു ടീമും ആഗ്രഹിക്കുന്ന തരത്തിലുള്ള ബാറ്ററായിരുന്നു അദ്ദേഹം.

ROHIT SHARMA

നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഓപ്പണറായ ബട്‌ലര്‍ക്കു ഡ്രീം ഇലവനില്‍ അഞ്ചാം നമ്പറാണുള്ളത്. 150നടുത്ത് സ്‌ട്രൈക്ക് റേറ്റുളള താരമാണ് അദ്ദേഹം. 3000ത്തിനു മുകളില്‍ റണ്‍സ് ഐപിഎല്ലില്‍ ബട്‌ലര്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ബട്‌ലര്‍ക്കു പിന്നില്‍ ആറാം സ്ഥാനത്തു സിഎസ്‌കെയുടെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം.

ഓള്‍റൗണ്ടര്‍മാരായി ഇലവനിലുള്ളത് ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയും വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നുമാണ്. വമ്പനടിക്കാരായ ബാറ്റര്‍മാരും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാരുമാണ് ഇരുവരും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇലവനിലുള്ളത് അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരം റാഷിദ് ഖാനാണ്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ശ്രീലങ്കയുടെ മുന്‍ ഇതിഹാസം ലസിത് മലിങ്കയുമാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക.

Story first published: Friday, December 8, 2023, 14:59 [IST]
Other articles published on Dec 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+