IPL: 20ാം ഓവറിലെ സിക്‌സര്‍ വീരന്‍- ധോണിയെ വെല്ലാന്‍ ആരുണ്ട്? പിന്നാലെ മുംബൈയുടെ 3 പേര്‍
ഐപിഎല്ലിന്റെ അവസാന ഓവറെന്നത് പലപ്പോഴും മല്‍സരഗതി നിര്‍ണയിക്കുന്ന ഓവറാണ്. ചെറിയൊരു പിഴവു പോലും കളി ആകെ മാറ്റിമറിച്ചേക്കും. അതുകൊണ്ടു തന്നെ അവസാന ഓവറില്‍ സിക്‌സറടിക്കുകയെന്നത് എല്ലായ്‌പ്പോഴും വളരെയധികം റിസ്‌കുള്ള കാര്യമാണ്. കാരണം റണ്‍ചേസിലാണെങ്കില്‍ ഈ ശ്രമം പാളിയാല്‍ അതു ടീമിന്റെ പരാജയത്തിനു പോലും വഴിയൊരുക്കിയേക്കും. അസാമാന്യ ചങ്കൂറ്റവും മെയ്‌വഴക്കവുമുള്ളവര്‍ക്കു മാത്രമേ അവസാനത്തെ ഓവറില്‍ സിക്‌സറുകള്‍ പറത്താന്‍ സാധിക്കുകയുള്ളൂ. ഒരു ലോകോത്തര ഫിനിഷറെ സംബന്ധിച്ച് ഇതു അത്ര വലിയ കാര്യവുമല്ല.
ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ 20ാം ഓവറില്‍ സിക്‌സറുകള്‍ വാരിക്കൂട്ടിയ ഒരുപാട് താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഇക്കൂട്ടത്തില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ളവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യ (23 സിക്‌സര്‍)
ഐപിഎല്ലിലെ 20ാമത്തെ ഓവറില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ചവരില്‍ നാലാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 23 സിക്‌സറുകളാണ് അദ്ദേഹം അവസാനത്തെ ഓവറില്‍ അടിച്ചെടുത്തത്. മുംബൈയെ സംബന്ധിച്ച് ഏറെക്കാലം ആശ്രയിക്കാവുന്ന ഫിനിഷറായിരുന്നു ഹാര്‍ദിക്. മുംബൈ ടീമിനൊപ്പം കരിയര്‍ ആരംഭിച്ച അദ്ദേഹത്തെ പക്ഷെ അടുത്ത സീസണില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കൊപ്പമാവും കാണുക. കഴിഞ്ഞ സീസണിനു ശേഷം ഹാര്‍ദിക്കിനെ മുംബൈ കൈവിടുകയായിരുന്നു. മെഗാ ലേലത്തിനു മുമ്പ് തന്നെ ഹാര്‍ദിക്കിനെ അഹമ്മദാബാദ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ടീമിന്റെ നായകനും കൂടിയാണ് അദ്ദേഹം.

രോഹിത് ശര്‍മ (23 സിക്‌സര്‍)
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ഐപിഎല്ലിലെ സികര്‍ വീരന്‍മാരില്‍ മൂന്നാംസ്ഥാനത്ത്. മുന്‍ ടീമംഗമായ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ തന്നെ രോഹിത്തും അവസാനത്തെ ഓവറില്‍ മാത്രം നേടിയത് 23 സിക്‌സറുകളാണ്.
2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെയാണ് രോഹിത് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. മൂന്നു സീസണുകളില്‍ ഡെക്കാനു വേണ്ടി കളിച്ച ശേഷമാണ് അദ്ദേഹം മുംബൈയിലെത്തിയത്. റിക്കി പോണ്ടിങില്‍ നിന്നും വൈകാതെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഹിറ്റ്മാന്‍ അഞ്ചു തവണ മുംബൈയെ ചാംപ്യന്‍മാരുമാക്കി. ഏറ്റവുമധികം തവണ ഐപിഎല്‍ ട്രോഫി നേടിയ നായകനും രോഹിത് തന്നെയാണ്.

കരെണ്‍ പൊള്ളാര്‍ഡ് (30 സിക്‌സര്‍)
മുംബൈ ഇന്ത്യന്‍സിന്റെ തന്നെ മറ്റൊരു താരവും വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡാണ് രണ്ടാംസ്ഥാനത്ത്. 30 സിക്‌സറുകളാണ് പൊള്ളാര്‍ഡ് അവസാന ഓവറില്‍ നേടിയത്. ടൂര്‍ണമെന്റില്‍ അവസാന ഓവറില്‍ കൂടുതല്‍ സിക്‌സറടിച്ച വിദേശ താരമെന്ന റെക്കോര്‍ഡും പൊള്ളാര്‍ഡിന് അവകാശപ്പെട്ടതാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ കരിയറിനു തുടക്കമിട്ട അദ്ദേഹം 12 സീസണുകള്‍ അവര്‍ക്കായി കളിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന സീസണിലും മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ പൊള്ളാര്‍ഡാണ്.

എംഎസ് ധോണി (50 സിക്‌സര്‍)
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ തലയെന്നു വിശേഷിപ്പിക്കുന്ന ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യയുടെ മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. നിലവില്‍ 20ാം ഓവറിലെ സിക്‌സര്‍ വീരന്‍ അദ്ദേഹമാണ്.
50 സിക്‌സറുകളാണ് 20ാം ഓവറില്‍ ധോണി വാരിക്കൂട്ടിയത്. ഈ നേട്ടം കൈവരിച്ച ഒരേയൊരു താരവും അദ്ദേഹം തന്നെ.
തന്റെ അസാധാരണ സിക്‌സര്‍ പാടവത്തിലൂടെ നിരവധി തവണ തോല്‍വിയുടെ വക്കില്‍ നിന്നും സിഎസ്‌കെയ്ക്കു ധോണി ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ ടീമിനെ നാലാം കിരീടത്തിലേക്കു നയിച്ച അദ്ദേഹം പുതിയ സീസണിലും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications