
മുബൈ ഇന്ത്യന്‍സിനോടൊപ്പം രോഹിത് ശര്‍മ അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കഴിഞ്ഞു. എംഎസ് ധോണിയാവട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം നാലു ട്രോഫികളും നേടിയിട്ടുണ്ട്. പക്ഷെ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ രോഹിത്താണെന്നു അതുകൊണ്ടു പറയാന്‍ സാധിക്കുമോ? ഇല്ലെന്നാണ് എന്റെ ഉത്തരം. ക്യാപ്റ്റനെന്ന നിലയില്‍ കരിയറിലെ വിജയ ശരാശരിയാണ് ഏറ്റവും പ്രധാനമെന്നും ബ്രാഡ് ഹോഗ് നിരീക്ഷിച്ചു.

എംഎസ് ധോണി 204 മല്‍സരങ്ങളിലാണ് ഐപിഎല്ലില്‍ ക്യാപ്റ്റനായിട്ടുള്ളത്. ഇവയില്‍ 121 മല്‍സരങ്ങളിലും വിജയം കരസ്ഥമാക്കുകയും ചെയ്തു. 60നടുത്ത് വിജയ ശതമാനാണ് അദ്ദേഹത്തിനുള്ളത്. 100ല്‍ കൂടുതല്‍ മല്‍സരങ്ങില്‍ ടീമിനെ നയിച്ചാല്‍ മറ്റൊരാളും ധോണിയുടെ ഈ റെക്കോര്‍ഡ് തിരുത്താന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ രോഹിത് ശര്‍മയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ധോണി തന്നെയാണന്നും ബ്രാഡ് ഹോഗ് വിലയിരുത്തി.

ഐപിഎല്ലില്‍ ഒരു സീസണ്‍ കൂടിയെങ്കിലും എംഎസ് ധോണിക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാമായിരുന്നുവെന്നും അദ്ദേഹം സ്ഥാനമൊഴിഞ്ഞതില്‍ നിരാശയുണ്ടെന്നും ബ്രാഡ് ഹോഗ് വ്യക്തമാക്കി. വ്യാഴാഴ്ചയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി ധോണി സിഎസ്‌കെയുടെ നായകസ്ഥാനമൊഴിയുന്നതായി ലോകത്തെ അറിയിച്ചത്. പകരം രവീന്ദ്ര ജഡേജയ്ക്കു ചുമതല കൈമാറുകയുമായിരുന്നു.

ധോണിയുടെ ക്യാപ്റ്റന്‍സി അവസാനിച്ചതില്‍ നിരാശനാണ്. സിഎസ്‌കെയെ ഒരു സീസണ്‍ കൂടി നയിച്ച് വീണ്ടുമൊരു കിരീടത്തോടെ അഞ്ചു ട്രോഫികളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പമെത്തണമെന്നു ആഗ്രഹിച്ചിരുന്നു. പക്ഷെ ഫ്രാഞ്ചൈസിയിക്കു എന്താണ് നല്ലതെന്നാണ് അദ്ദേഹം നോക്കിയത്. താന്‍ വിക്കറ്റിനു പിന്നില്‍ നില്‍ക്കെ തന്നെ ക്യാപ്റ്റന്‍സി ധോണി മറ്റൊരാള്‍ക്കു നല്‍കിയിരിക്കുകയാണ്. ഈ താരത്തിന്റെ വഴികാട്ടിയാവാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഹോഗ് വിശദമാക്കി.

രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ ക്യാപ്റ്റനായതിനാസല്‍ തന്നെ എംഎസ് ധോണി ഇനി പിഞ്ച് ഹിറ്ററുടെ റോളില്‍ കളിച്ചേക്കും. സാഹചര്യത്തിനു അനുസരിച്ച് അദ്ദേഹം റോളുകള്‍ മാറ്റുകയും ചെയ്‌തേക്കാം. സ്പിന്‍ ബൗളിങാണെങ്കില്‍ ധോണിക്കു അതിനെ ഗ്രൗണ്ടിനു പുറത്തേക്കു ഏതു വശത്തു കൂടിയും അടിച്ചുപറത്താന്‍ കഴിയും. പക്ഷെ അതു പ്രധാനമായും രവീന്ദ്ര ജഡേജയ്ക്കു നല്ല നേതൃപാടവം നല്‍കുമെന്നും ബ്രാഗ് ഹോഡ് പറഞ്ഞു.

ഇന്നു വൈകീട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടാണ് പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മല്‍സരം. കെകെആറിനെയും നയിക്കുന്നത് മറ്റൊരു പുതിയ നായകനായ ശ്രേയസ് അയ്യരാണ്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ മല്‍സരം. അന്നു എംഎസ് ധോണി നയിച്ച സിഎസ്‌കെ ഒയ്ന്‍ മോര്‍ഗന്റെ കെകെആറിനെ തോല്‍പ്പിച്ചാണ് നാലാം കിരീടത്തില്‍ മുത്തമിട്ടത്. മോര്‍ഗന്‍ ഈ സീസണില്‍ ടീമിനെ നയിക്കുന്നില്ലെന്നു മാത്രമല്ല കെകെആര്‍ സംഘത്തില്‍പ്പോലുമില്ല. മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു. ലേലത്തില്‍ മോര്‍ഗനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയതുമില്ല.


Click it and Unblock the Notifications