For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: റണ്‍വേട്ടക്കാരായ വിക്കറ്റ് കീപ്പര്‍മാര്‍- കിങ് ധോണി തന്നെ, റിഷഭ് ടോപ്പ് ഫൈവില്‍ ഇല്ല

പ്രഥമ സീസണ്‍ മുതല്‍ ധോണി കളിക്കുകയാണ്

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍മാരെന്നത് ഏതൊരു ടീമിന്റെയും നിര്‍ണായക ഘടകമാണ്. അഗ്രസീവായി ബാറ്റ് ചെയ്യുന്ന, ഒപ്പം ചോരാത്ത കൈകളുമുള്ള വിക്കറ്റ് കീപ്പറര്‍ക്കാണ് ടീമുകള്‍ മുന്‍തൂക്കം നല്‍കുന്നത്. ഇവയ്‌ക്കൊപ്പം അയാള്‍ ഇന്ത്യന്‍ വംശജനുമാണെങ്കില്‍ പിന്നെ മറ്റൊന്നും ആലോചിക്കാനില്ല. കാരണം വിക്കറ്റ് കീപ്പര്‍ വിദേശിയാണെങ്കില്‍ അതു ടീം കോമ്പിനേഷനെ ബാധിക്കും.

റണ്‍വേട്ടക്കാരായ വിക്കറ്റ് കീപ്പര്‍മാരില്‍ കിങ് ധോണി തന്നെ | Oneindia Malayalam

ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ പല ലോകോത്തര വിക്കറ്റ് കീപ്പര്‍മാരെയും നമുക്ക് കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

1

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയാണ് ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ വിക്കറ്റ് കീപ്പര്‍. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം വരാനിരിക്കുന്ന സീസണിലും സിഎസ്‌കെയെ നയിക്കാന്‍ തയ്യാറെടുക്കുകയാണ്.
4628 റണ്‍സ് ധോണി ഇതുവരെ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. 40 എന്ന മികച്ച ശരാശരിയില്‍, 136 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം ഇത്രയും റണ്ണെടുത്തത്. വരാനിരിക്കുന്ന സീസണില്‍ ധോണി 5000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുമോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇതിനായി 372 റണ്‍സാണ് അദ്ദേഹത്തിനു ഇനി നേടേണ്ടത്.

2

ധോണി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സെടുത്തത് ഇന്ത്യയുടെ തന്നെ ദിനേശ് കാര്‍ത്തികാണ്. ഐപിഎല്‍ കരിയറില്‍ പല ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി കളിച്ചു കഴിഞ്ഞ അദ്ദേഹം വരാനിരിക്കുന്ന സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ്. 3763 റണ്‍സാണ് കാര്‍ത്തിക് ഇതുവരെ ഐപിഎല്ലില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. 26 ശരാശരിയില്‍ 130 സ്‌ട്രൈക്ക് റേറ്റിലാണിത്.
കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു കാര്‍ത്തിക്. പക്ഷെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ മെഗാ ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.

3

ദിനേശ് കാര്‍ത്തികിനു പിന്നില്‍ മൂന്നാംസ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹമെങ്കിലും പലപ്പോഴും വിക്കറ്റ് കാക്കാന്‍ അവസരം ലഭിക്കാറില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് ഉത്തപ്പയെ ഫ്രാഞ്ചൈസികള്‍ കളിപ്പിക്കുന്നത്.
വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ഉത്തപ്പ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ തന്നെയാണ്. 29 ശരാശരിയില്‍, 134 സ്‌ട്രൈക്ക് റേറ്റോടെ 3011 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയിട്ടുള്ളത്.

4

റണ്‍വേട്ടയില്‍ നാലാമന്‍ ഇന്ത്യയുടെ യുവ താരമായ കെഎല്‍ രാഹുലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരം വിക്കറ്റ് കീപ്പറല്ലെങ്കിലും ഐപിഎല്ലില്‍ വിക്കറ്റ് കീപ്പിങ് കൂടി അദ്ദേഹം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണുകൡ പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കാത്തത് രാഹുലായിരുന്നു.
വരാനിരിക്കുന്ന സീസണില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ 55 എന്ന കിടിലന്‍ ശരാശരിയില്‍, 141 സ്‌ട്രൈക്ക് റേറ്റോടെ 2601 റണ്‍സ് ദ്രാവിഡ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 50ന് മുകളില്‍ ശരാശരിയുള്ള ഏക വിക്കറ്റ് കീപ്പറും അദ്ദേഹമാണ്.

5

അഞ്ചാംസ്ഥാനത്ത് ഇന്ത്യയുടെ മുന്‍ താരമായ പാര്‍ഥീവ് പട്ടേലാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോള്‍ കമന്ററി രംഗത്തു സജീവായ പാര്‍ഥീവ് 2583 റണ്‍സാണ് നേടിയിട്ടുള്ളത്. 24 ശരാശരിയില്‍ 123 സ്‌ട്രൈക്ക് റേറ്റിലാണിത്.

6

പാര്‍ഥീവിനു പിന്നിലുള്ളത് ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പിങ് സെന്‍സേഷന്‍ റിഷഭ് പന്താണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് 37 ശരാശരിയില്‍ 149 സ്‌ട്രൈക്ക് റേറ്റില്‍ 2300 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഏറ്റവും അപകടകാരിയും അദ്ദേഹം തന്നെയാണ്.
റിഷഭിനു തൊട്ടുപിന്നാലെ തന്നെ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കുണ്ട്. 32 ശരാശരിയില്‍ 132 സ്‌ട്രൈക്ക് റേറ്റോടെ 2107 റണ്‍സാണ് അദ്ദേഹം നേടിയത്. പുതിയ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് ഡികോക്ക്.

Story first published: Thursday, March 17, 2022, 13:32 [IST]
Other articles published on Mar 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+