Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഏറ്റവും കൂടുതല്‍ തുടര്‍ തോല്‍വി, നാണക്കേടിലെ ടോപ് ഫൈവ് ഇതാ, തലപ്പത്ത് രണ്ട് ടീം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മുംബൈയില്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ആറ് മത്സരങ്ങളും തോറ്റപ്പോള്‍ ആറ് മത്സരത്തില്‍ അഞ്ച് തോല്‍വിയും ഒരു ജയവുമാണ് നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ചാമ്പ്യന്മാരുമായ സിഎസ്‌കെയ്ക്ക് ഇത്തവണ നേടാനായത്. മുംബൈയുടെ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ ടീമിന്റെ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കുകയും ആരാധകരെ കടുത്ത നിരാശരാക്കുകയും ചെയ്യുന്നു.

ഇത്തവണ ബൗളിങ് നിരയില്‍ വലിയ ദൗര്‍ബല്യങ്ങളോടെ ഇറങ്ങിയതാണ് മുംബൈക്കും സിഎസ്‌കെയ്ക്കും തിരിച്ചടിയായത്. മുംബൈക്ക് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തോല്‍വി തുടര്‍ച്ചയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മുംബൈയുടെ തുടര്‍ തോല്‍വികള്‍ ചര്‍ച്ചയാകവെ ഐപിഎല്ലില്‍ കൂടുതല്‍ തുടര്‍ തോല്‍വികള്‍ വഴങ്ങിയ ടീമേതാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക ഇതാ.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഈ നാണക്കേടിന്റെ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന രണ്ട് ടീമുകളിലൊന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ്. 2014 സീസണില്‍ 11 തുടര്‍ തോല്‍വികളാണ് ഡല്‍ഹി നേരിട്ടത്. 14 മത്സരത്തില്‍ 12 തോല്‍വികള്‍ നേരിട്ട ഡല്‍ഹി ഈ സീസണില്‍ രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. കെവിന്‍ പീറ്റേഴ്‌സനായിരുന്നു ഡല്‍ഹിയുടെ നായകന്‍. ക്വിന്റന്‍ ഡീകോക്ക്, ദിനേഷ് കാര്‍ത്തിക്, ജെപി ഡുമിനി, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമായിരുന്നു അന്ന് ഡല്‍ഹിയുടേത്. ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാനാവാത്ത ഡല്‍ഹി ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന് പേര് മാറ്റി. ഇത്തവണ റിഷഭ് പന്തിന് കീഴിലാണ് ടീം കളിക്കുന്നത്.

പൂനെ വാരിയേഴ്‌സ്

പൂനെ വാരിയേഴ്‌സ്

പൂനെ വാരിയേഴ്‌സും തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ ടീമാണ്. 2012ലായിരുന്നു ടീമിന്റെ ഈ നാണംകെട്ട പ്രകടനം. 16 മത്സരത്തില്‍ നിന്ന് 12 മത്സരങ്ങള്‍ സീസണില്‍ പൂനെ തോറ്റു. നാല് മത്സരം മാത്രമാണ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു പൂനെ. സൗരവ് ഗാംഗുലിയായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. മനീഷ് പാണ്ഡെ, റോബിന്‍ ഉത്തപ്പ, സ്റ്റീവ് സ്മിത്ത്, ഭുവനേശ്വര്‍ കുമാര്‍, മുരളി കാര്‍ത്തിക് എന്നിവരെല്ലാമാണ് ടീമിലുണ്ടായിരുന്നത്. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് പൂനെ വാരിയേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങി.

പൂനെ വാരിയേഴ്‌സ്

പൂനെ വാരിയേഴ്‌സ്

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും പൂനെ വാരിയേഴ്‌സുണ്ട്. ഒമ്പത് തോല്‍വികളാണ് പൂനെ നേരിട്ടത്. 16 മത്സരങ്ങളില്‍ നിന്ന് 12 മത്സരവും തോറ്റ പൂനെ നാല് മത്സരമാണ് ജയിച്ചത്. 2012ല്‍ തുടര്‍ച്ചയായി 11 തോല്‍വി നേരിട്ട ശേഷമാണ് തൊട്ടടുത്ത സീസണില്‍ തുടര്‍ച്ചയായി 9 തോല്‍വി പൂനെക്ക് നേരിട്ടതെന്നതാണ് എടുത്തുപറയേണ്ടത്. റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, യുവരാജ് സിങ്, റോസ് ടെയ്‌ലര്‍, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരെല്ലാം ഉണ്ടായിരുന്ന ടീമിന്റെ നായകന്‍ ഏഞ്ചലോ മാത്യൂസായിരുന്നു. ടീം മറക്കാനാഗ്രഹിക്കുന്ന സീസണാണ് 2012, 2013ലേത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 9 മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റിട്ടുണ്ട്. 2009ലായിരുന്നു ഇൗ നാണക്കേട് കെകെആറിന് നേരിടേണ്ടി വന്നത്. ഈ സീസണില്‍ 14 മത്സരത്തില്‍ മൂന്ന് മത്സരം മാത്രമാണ് കെകെആറിന് ജയിക്കാനായത്. 10 മത്സരം തോറ്റപ്പോള്‍ ഒരു മത്സരം ഫലം കാണാതെ പോയി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു കെകെആര്‍. ബ്രണ്ടന്‍ മക്കല്ലം നായകനായ ടീമില്‍ ക്രിസ് ഗെയ്ല്‍, സൗരവ് ഗാംഗുലി, ആകാശ് ചോപ്ര എന്നിവരെല്ലാമായിരുന്നു പ്രമുഖര്‍.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

2013ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ തോറ്റിട്ടുണ്ട്. 16 മത്സരത്തില്‍ മൂന്ന് ജയം മാത്രമാണ് ടീമിന് നേടാനായത്. 13 മത്സരവും ടീം തോറ്റു. ഡേവിഡ് വാര്‍ണര്‍, ഉന്മുക്ത് ചന്ദ്, മഹേല ജയവര്‍ധന, നമാന്‍ ഓജ, ആശിഷ് നെഹ്‌റ എന്നിവരെല്ലാമായിരുന്നു ടീമിലെ പ്രമുഖര്‍. ജയവര്‍ധനയായിരുന്നു ക്യാപ്റ്റന്‍.

Story first published: Tuesday, April 19, 2022, 15:40 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+