Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: തുടര്‍ ഫിഫ്റ്റികള്‍- തലപ്പത്ത് വീരുവടക്കം മൂന്നു പേര്‍, കോലി നാലാമന്‍

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. 26ന് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് കന്നിയങ്കത്തില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായി ഫിഫ്റ്റികളടിച്ച് റെക്കോര്‍ഡിട്ട ചില ബാറ്റര്‍മാരുണ്ട്. അവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

നിലവില്‍ ഐപിഎല്ലില്‍ തുടര്‍ ഫിഫ്റ്റിപ്ലസ് സ്‌കോറുകളുടെ ഓള്‍ടൈം റെക്കോര്‍ഡ് അഞ്ചാണ്. മൂന്നു പേരാണ് തുടര്‍ച്ചയായി അഞ്ചു ഫിഫ്റ്റികളുമായി ഒന്നാംസ്ഥാനം പങ്കിടുന്നത്. ഈ ക്ലബ്ബില്‍ ആരൊക്കെയാണുള്ളതെന്നു പരിശോധിക്കാം.

1

അഞ്ചു തുടര്‍ ഫിഫ്റ്റികള്‍ നേടിയ മൂന്ന താരങ്ങള്‍ ഇന്ത്യയുടെ ഒരാള്‍ മാത്രമേയുള്ളൂവെന്നു കാണാം. ശേഷിച്ച രണ്ടു പേരും വിദേശ താരങ്ങളാണ്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇന്ത്യയുടെ അഭിമാനമായി ഈ ക്ലബ്ബിലുള്ള ഏക ഇന്ത്യന്‍ താരം.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് വീരുവിനോടൊപ്പം റെക്കോര്‍ഡ് പങ്കിടുന്ന മറ്റു രണ്ടു പേര്‍. സെവാഗ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ താരമാണ്. ബട്‌ലറാവട്ടെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും കളിക്കുന്നുണ്ട്.

2

2012ലെ ഐപിഎല്ലിലാണ് വീരേന്ദര്‍ സെവാഗ് തുടര്‍ച്ചയായി അഞ്ചു ഫിഫ്റ്റികളുമായി ചരിത്രം കുറിച്ചത്. ആദ്യമായി ഈ നേട്ടം കൈവരിച്ച താരവും അദ്ദേഹം തന്നെയാണ്. ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) വേണ്ടി കളിക്കവെയായിരുന്നു വീരുവിന്റെ തകര്‍പ്പന്‍ പ്രകടനം.
ഈ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത അഞ്ചാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം. ഡല്‍ഹിക്കായി 16 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റുകളടക്കം 495 റണ്‍സാണ് സെവാഗ് അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 85 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

3

വീരേന്ദര്‍ സെവാഗിന്റെ ഈ റെക്കോര്‍ഡ് 2017 വരെ മറ്റൊരു താരത്തിനും കൈവരിക്കാനിയില്ല. 2018ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ജോസ് ബട്‌ലര്‍ ഒടുവില്‍ ഈ നേട്ടത്തിനൊപ്പമെത്തി. സീസണില്‍ 13 മല്‍സരങ്ങളിലാണ് അദ്ദേഹം റോയല്‍സിനായി കളിച്ചത്. ഇവയില്‍ നിന്നും 54.80 ശരാശരിയില്‍ അഞ്ചു ഫിഫ്റ്റികളോടെ 548 റണ്‍സ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തു. സീസണിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം ആറാംസ്ഥാനത്തുമുണ്ടായിരുന്നു.

4

തൊട്ടടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പം ഡേവിഡ് വാര്‍ണറും അഞ്ചു തുടര്‍ ഫിഫ്റ്റികളോടെ എലൈറ്റ് ബാറ്റര്‍മാരുടെ ക്ലബ്ബിലേക്കു തന്റെ പേരും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു ഇത്. 12 മല്‍സരങ്ങളില്‍ നിന്നും 692 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും വാര്‍ണര്‍ക്കായിരുന്നു. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 100 റണ്‍സായിരുന്നു.

5

തുടര്‍ ഫിഫ്റ്റികള്‍ നേടിയ എലൈറ്റ് ബാറ്റര്‍മാരില്‍ ആദ്യത്തെ മൂന്നു പേര്‍ക്കു ശേഷം രണ്ടാംസ്ഥാനം നാലു പേര്‍ പങ്കിടുകയാണ്. ഇവരെല്ലം തുടര്‍ച്ചയായി നാലു കളികളിലാണ് ഫിഫ്റ്റി പ്ലസ് നേടിയിട്ടുള്ളത്. രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ ശേഷിച്ച രണ്ടു പേര്‍ വിദേശ താരങ്ങളുമാണ്.

6

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലി, പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവരാണ് നാലു തുടര്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഇന്ത്യക്കാര്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരും നാലു തുടര്‍ ഫിഫ്റ്റുകളടിച്ചിട്ടുണ്ട്. 2016ലായിരുന്നു കോലിയുടെ നേട്ടമെങ്കില്‍ ധവാന്റേത് 2020ലായിരുന്നു. വില്ല്യംസണ്‍ 2018ലും ഡുപ്ലെസി കഴിഞ്ഞ സീസണിലുമാണ് നാലു തുടര്‍ ഫിഫ്റ്റി പ്ലസ് നേടിയിട്ടുള്ളത്.

Story first published: Saturday, March 19, 2022, 15:51 [IST]
Other articles published on Mar 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+