ഫുട്‌ബോളിന്റെ വഴിയെ ഐപിഎല്ലും... ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകം തുറന്നു, ചരിത്രത്തിലാദ്യം
മുംബൈ: യൂറോപ്യന്‍ ഫുട്ബോളിന്റെ മാതൃകയില്‍ ഐപിഎല്ലിലും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണി തുറന്നു. ചരിത്രത്തിലാദ്യമായാണ് ഐപിഎല്ലിന്റെ പകുതിയില്‍ വച്ച് ഫ്രാഞ്ചൈസികള്‍ക്കു പുതിയ താരങ്ങളെ വാങ്ങുവാനും വില്‍ക്കുവാനുമുള്ള അവസരം ലഭിക്കുന്നത്. ഏതൊക്കെ മേഖലയിലാണ് തങ്ങളുടെ പോരായ്മകളെന്നു കണ്ടെത്തി അതു നികത്തുകയാവും ഇനി ഫ്രാഞ്ചൈസികളുടെ ലക്ഷ്യം.
ഈ സീസണിനു മുമ്പ് നടന്ന ലേലത്തില്‍ എട്ടു ഫ്രാഞ്ചൈസികളും താരങ്ങളെ വാരിക്കൂട്ടിയിരുന്നു. എന്നാല്‍ ചില ഫ്രാഞ്ചൈസികള്‍ക്കു കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ ചിലര്‍ക്കു അപ്രതീക്ഷിത നേട്ടമുണ്ടാവുകയും ചെയ്തു. ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണിയെക്കുറിച്ച് കൂടുതലറിയാം.

എന്താണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം
നിലവില്‍ എല്ലാ ഫ്രാഞ്ചൈസികളും നിരവധി താരങ്ങള്‍ ഒരു മല്‍സരം പോലും കളിക്കാതെ വെറും ടീമംഗമായി മാത്രം തുടരുന്നുണ്ട്. ഇവരില്‍ ആവശ്യമുള്ളവരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ ഒഴിവാക്കാനുള്ള അവസരമാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം ടീമുകള്‍ക്കു നല്‍കുന്നത്.
നേരത്തേ ലേലത്തില്‍ തങ്ങള്‍ക്കു ടീമിലേക്കു കൊണ്ടുവരാന്‍ സാധിക്കാതിരുന്ന താരങ്ങളെ ഇത്തവണ സ്വന്തമാക്കാനും ഇതു ഫ്രാഞ്ചൈസികള്‍ക്കു അവസരം നല്‍കും.

എപ്പോഴാണ് ട്രാന്‍സ്ഫര്‍ ജാലകം തുറക്കുന്നത്?
മാര്‍ച്ച് 28ന് രാജസ്ഥാന്‍ റോയല്‍സും സണ്‍ഡറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തിനു ശേഷമാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നത്. മെയ ഒന്നിലേക്കു ഇത് മൂന്നു ദിവസം പിന്നിട്ടു കഴിഞ്ഞു. മെയ് 10 വരെയാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നിരിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലുള്ള മല്‍സരം കഴിയുന്നതോടു കൂടി ട്രാന്‍സ്ഫര്‍ വിപണിയും അടയ്ക്കും.
ഈ കുറഞ്ഞ സമയത്തിലുള്ളില്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യേണ്ടിവരും.

ആര്‍ക്കൊക്കെ ടീം മാറാം?
മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്ന ശേഷം ആര്‍ക്കൊക്കെ ടീമുകള്‍ മാറാമെന്ന കാര്യത്തില്‍ ചില നിബന്ധനയുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം
ഇതു വരെ കളിച്ചവര്‍ക്കും കളിക്കാവത്തവര്‍ക്കും ടീം മാറാം
കളിച്ചവരാണെങ്കില്‍ മാര്‍ച്ച് 28 വരെ രണ്ടു മല്‍സരങ്ങളില്‍ കുറച്ച് കളിച്ചവര്‍ക്കു മാത്രമേ മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പം ചേരാനാവുകയുള്ളൂ
ഇതുവരെ ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടില്ലാത്ത മുഴുവന്‍ താരങ്ങള്‍ക്കും ഫ്രാഞ്ചൈസി മാറാം
ഇരു ഫ്രാഞ്ചൈസികള്‍ തമ്മിലും ധാരണയാവുന്നതിനൊപ്പം താരം കൂടി ഇതില്‍ സമ്മതം മൂളുകയും ചെയ്താല്‍ മാത്രമേ കൈമാറ്റം നടക്കുകയുള്ളൂ.

ഇവര്‍ക്കു ടീം മാറാം
മുകളിലെ നിബന്ധനകള്‍ പരിഗണിക്കുമ്പോള്‍ നിലവില്‍ ഫ്രാഞ്ചൈസികള്‍ മാറാന്‍ അവസരമുള്ള ചില പ്രമുഖ താരങ്ങളുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റ അലെക്‌സ് ഹെയ്ല്‍സ്, മുംബൈ ഇന്ത്യന്‍സിന്റെ ജെ പി ഡുമിനി, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫഫ് ഡു പ്ലെസി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ടിം സോത്തി, രാജസ്ഥാന്‍ റോയല്‍സിന്റെ ഇഷ് സോധി എന്നിവര്‍ക്കു പുതിയ ടീമിനൊപ്പം ചേരാന്‍ അവകാശമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications