Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ബിസിസിഐയ്ക്കു ഇരട്ട പ്രഹരം, സംപ്രേഷണ അവകാശത്തിനായി ആമസോണും ഗൂഗ്‌ളുമില്ല

ipl

ലോകത്തിലെ തന്നെ ഏറ്റവും പണംവാരി ടൂര്‍ണമെന്റുകളിലൊന്നായ ഐപിഎല്ലിന്റെ സംപ്രേക്ഷണവാകശത്തിനു വേണ്ടി പോരടിക്കാന്‍ വമ്പന്‍മാരായ ആമസോണും ഗൂഗ്‌ളുമില്ല. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇവര്‍ പിന്‍മാറിയിരിക്കുന്നത്. ബിസിസിഐയെ സംബന്ധിച്ച് ഇതു അപ്രതീക്ഷിത പ്രഹരം തന്നെയാണ്. കാരണം മോഹവിലയ്ക്കു സംപ്രേക്ഷണാവകാശം നേടിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് ആമസോണും ഗൂഗ്‌ളും.

ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനു വേണ്ടിയുളള ടെക്‌നിക്കല്‍ ബിഡ് സമര്‍പ്പിക്കേണ്ടതില്ലെന്ന ആഗോള വമ്പന്‍മാരായ രണ്ടു കമ്പനികളും തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇനി മല്‍സരംഗത്തു ശേഷിക്കുന്നത് അഞ്ചു പേരാണ്. കഴിഞ്ഞ സീസണില്‍ സംപ്രേക്ഷണാവകാശമുണ്ടായിരുന്ന ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ഇത്തവണയും രംഗത്തുണ്ട്. റിലയന്‍സ് വയാകോം 18, സോണി നെറ്റ്‌വര്‍ക്ക്, ടൈംസ് ഇന്റര്‍നെറ്റ്, ഫണ്‍ ഏഷ്യ എന്നിവരാണ് ബിഡുകള്‍ സമര്‍പ്പിച്ച മറ്റുള്ളവര്‍.

ipl trophy

ബിസിസിഐയുടെ ലീഗല്‍ ആന്റ് ഫിനാന്‍സ് കമ്മിറ്റി ടീമായിരിക്കും ഇനി സമര്‍പ്പിക്കപ്പെട്ട ബിഡുകള്‍ പരിശോധിക്കുക. നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിവര്‍ക്കു ബിഡ്ഡിങ് റൗണ്ടിലേക്കു യോഗ്യത ലഭിക്കുകയും ചെയ്യും. ഞായറാഴ്ചയാണ് ബിഡ്ഡിങ് റൗണ്ട് നടക്കുന്നത്.

മള്‍ട്ടി നാഷണല്‍ കമ്പനിയായ ആമസോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിനകം വമ്പന് നിക്ഷേപം നടത്തിക്കഴിഞ്ഞു. വീണ്ടുമൊരു 7-8 ബില്ല്യണ്‍ ഡോളര്‍ കൂടി ഇവിടെ നിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ആമസോണിന്റെ പിന്‍മാറ്റമെന്നാണ് വിവരം. ഇതേക്കുറിച്ച് ഔദ്യോഗികമായി അവര്‍ പ്രതികരിച്ചിട്ടില്ല.

ഇത്തവണ ആദ്യമായി ഇലക്ട്രോണിക് ലേലം വഴിയാണ് ഐപിഎല്ലിന്റെ പുതിയ സംപ്രേക്ഷണക്കാരെ കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ബിഡ്ഡിങ് ആരംഭിക്കുന്നത്. ബിഡ് ചെയ്യുന്നവര്‍ അവരുടെ ഓഫീസുകളില്‍ വച്ച് തല്‍സമയം ലേലത്തില്‍ പങ്കെടുക്കും. ലേലം എന്നെ വരെ നീണ്ടു നില്‍ക്കുമെന്നും വ്യക്തമല്ല. അവസാന തിയ്യതി നിശ്ചയിച്ചിട്ടില്ല, എല്ലാ ബിഡുകളും തീരുന്നതു വരെ ഇ ലേലം തുടരുകയും ചെയ്യും.

Story first published: Friday, June 10, 2022, 15:45 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+