Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏപ്രിലിലും ഐപിഎല്‍ തുടങ്ങില്ല? ബിസിസിഐ ഒഴിവാക്കിയ നിലയില്‍! പുതിയ സൂചനകള്‍ ഇങ്ങനെ

മുംബൈ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ നീട്ടി വച്ച ഐപിഎല്ലിന്റെ പുതിയ സീസണ്‍ പുതുക്കി നിശ്ചയിച്ച തിയ്യതിക്കും തുടങ്ങാനാവില്ലെന്നു റിപ്പോര്‍ട്ടുകള്‍. കൊറൈണവൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് കൂടിക്കൊണ്ടിരിക്കെ ടൂര്‍ണമെന്റ് ഇനിയും വൈകാനോ, ഒരുപക്ഷെ ഉപേക്ഷിക്കപ്പെടാനോ ആണ് സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ബിസിസിഐ ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരുന്നു. പക്ഷെ നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായതിനാല്‍ അടുത്ത മാസവും ടൂര്‍ണമെന്‍് നടക്കുമോയെന്ന കാര്യം സംശയമാണ്.

IPL

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി റദ്ദാക്കേണ്ടി വരുമെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ബിസിസിഐ നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ തന്നെ ബിസിസിഐ അതിനു മടിക്കില്ലെന്നൂം സൂചനകളുണ്ട്. ബിസിസിഐ വിവിധ ഫ്രാഞ്ചൈസി ഉടമകളുമായി ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ചൊവ്വാഴ്ച ടെലി കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം, ഈ വര്‍ഷം ഐപിഎല്ലിനെക്കുറിച്ച് ബിസിസിഐ ഇപ്പോള്‍ ചിന്തിക്കുന്നത് പോലുമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ ഐപിഎല്ലിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്ത് കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ മരിച്ചു കൊണ്ടിരിക്കെ ഐപിഎല്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുചിതമാണെന്നും ബിസിസിഐ കരുതുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊറോണവൈറസ് ബാധ ഇനിയും നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. ഇതിനകം 400ല്‍ കൂടുതല്‍ പേര്‍ക്കു രാജ്യത്തു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഐപിഎല്‍ ഈ വര്‍ഷമവസാനം നടത്താന്‍ സാധിക്കുമോയെന്ന തരത്തില്‍ അണിയറയില്‍ ചില ആലോചനകള്‍ നടക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്നത് സംശയകരമാണ്. കാരണം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ഐസിസിയയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നുണ്ട്. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

Story first published: Monday, March 23, 2020, 15:30 [IST]
Other articles published on Mar 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+