For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ക്യാപ്റ്റന്‍സി ദുരന്തങ്ങള്‍- ലങ്കന്‍ ഇതിഹാസങ്ങള്‍ മുന്നില്‍, പിന്നാലെ രഹാനെയും

ടോപ്പ് ത്രീയില്‍ ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ആദ്യ സീസണ്‍ മുതല്‍ ഒരുപിടി ഇന്ത്യന്‍ താരങ്ങളെയും വിദേശ കളിക്കാരെയും വിവിധ ടീമുകളുടെ നായകസ്ഥാനത്തു നമ്മള്‍ കണ്ടിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ ബാലന്‍സ് കൊണ്ടു വരുന്നതിനായി പലപ്പോഴും ഫ്രാഞ്ചൈസികള്‍ ഇന്ത്യന്‍ താരങ്ങളെയാണ് നായകസ്ഥാനത്തേക്കു പരിഗണിക്കാറുള്ളത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നേതൃമികവുള്ള മികച്ച ഇന്ത്യന്‍ താരങ്ങളില്ലാതെ വരുമ്പോള്‍ വിദേശ കളിക്കാരെയും ചുമതല ഏല്‍പ്പിക്കാറുണ്ട്.

1

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗെന്നാണ് ഐപിഎല്‍ വിശേഷപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ നായകനെന്ന നിലയില്‍ ഇവിടെ ക്ലിക്കാവുകയെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഏറ്റവും മോശം ക്യാപ്റ്റന്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നായകനെന്ന നിലയില്‍ ദയനീയ റെക്കോര്‍ഡുള്ള മൂന്നു പേര്‍ ആരൊക്കെയെന്നറിയാം.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെയാണ് അദ്ദേഹം നേരത്തേ നയിച്ചിട്ടുള്ളത്. എന്നാല്‍ ഈ റോളില്‍ തികഞ്ഞ പരാജയമായി മാറി. 25 മല്‍സരങ്ങളിലാണ് റോയല്‍സിനെ രഹാനെ നയിച്ചത്. ഇതില്‍ വെറും ഒമ്പതെണ്ണത്തിലാണ് ടീമിനു വിജയിക്കാനായത്. 16 കളികളില്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തു. 36 ശതമാനമാണ് രഹാനെയുടെ വിജയശരാശരി.

3

2019ലെ ഐപിഎല്‍ സീസണിലായിരുന്നു അദ്ദേഹം റോയല്‍സിന്റെ നായകസ്ഥാനത്തുണ്ടായിരുന്നത്. ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനവും രഹാനെയ്ക്കു നഷ്ടമായി. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്ന അദ്ദേഹം കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു. പുതിയ സീസണില്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് രഹാനെ.

മഹേല ജയവര്‍ധനെ

മഹേല ജയവര്‍ധനെ

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ മഹേല ജയവര്‍ധനെയാണ് രണ്ടാംസ്ഥാനത്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലങ്കയ്‌ക്കൊപ്പം മികച്ച റെക്കോര്‍ഡായിരുന്നു അദ്ദേഹത്തിനുള്ളതെങ്കിലും ഐപിഎല്ലില്‍ ഇതാവര്‍ത്തിക്കാനായില്ല.
ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), കൊച്ചി ടസ്‌കേഴ്‌സ് കേരള എന്നീ മൂന്നു ടീമുകളെ ജയവര്‍ധനെ നയിച്ചിട്ടുണ്ട്. പക്ഷെ ഇവര്‍ക്കൊപ്പമൊന്നും നായകനെന്ന നിലയില്‍ അദ്ദേഹം തിളങ്ങിയില്ല. 30 മല്‍സരങ്ങളിലാണ് ജയവര്‍ധനെ ആകെ ക്യാപ്റ്റനായിട്ടുള്ളത്. ഇതില്‍ 16ലും ടീം പരാജയപ്പെട്ടു. ജയിച്ചത് ഒമ്പതെണ്ണത്തിലാണ്. ഒരു കളി ടൈയാവുകയും ചെയ്തു.

ക്യാപ്റ്റനെന്ന നിലയില്‍ ഫ്‌ളോപ്പായെങ്കിലും കോച്ചിന്റെ റോളില്‍ ഇപ്പോള്‍ കസറുകയാണ് ജയവര്‍ധനെ. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

കുമാര്‍ സങ്കക്കാര

കുമാര്‍ സങ്കക്കാര

ശ്രീലങ്കയുടെ തന്നെ മറ്റൊരു മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററും വിക്കറ്റ് കീപ്പറുമായ മഹേല ജയവര്‍ധനെയുടെ പേരിലാണ് നാണക്കേടിന്റെ ഐപിഎല്‍ റെക്കോര്‍ഡ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വിജയശരാശരിയുള്ളത് അദ്ദേഹത്തിനാണ്.
ജയവര്‍ധനെയെപ്പോലെ തന്നെ സങ്കക്കാരയും ഐപിഎല്ലില്‍ മൂന്നു ഫ്രാഞ്ചൈസികളഴുടെ നായകനായിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയായിരുന്നു ടീമുകള്‍.

6

മൂന്നു ഫ്രാഞ്ചൈസികളെയും കൂടി 47 മല്‍സരങ്ങളില്‍ സങ്കക്കാര നയിച്ചിട്ടുണ്ട്. ഇതില്‍ 15 എണ്ണത്തില്‍ മാത്രം ജയിച്ചപ്പോള്‍ 30 കളികളില്‍ തോല്‍വിയേറ്റുവാങ്ങി. രണ്ടു മല്‍സരങ്ങള്‍ ടൈയായി മാറി. 34.04 ആയിരുന്നു സങ്കക്കാരയുടെ വിജയശരാശരി.
2009ല്‍ പഞ്ചാബിനെയാണ് അദ്ദേഹം ആദ്യമായി നയിച്ചത്. സീസണില്‍ അവരെ അഞ്ചാസ്ഥാനത്ത് എത്തിക്കാന്‍ സങ്കക്കാരയ്ക്കു കഴിഞ്ഞു. 2011ല്‍ ഡെക്കാനിലേക്കു ചേക്കേറിയ അദ്ദേഹത്തിനു തിരിച്ചടികള്‍ നേരിട്ടു. ടീം ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തൊട്ടടുത്ത സീസണില്‍ എട്ടാംസ്ഥാനത്തേക്കും ഡിസി കൂപ്പുകുത്തിയിരുന്നു.

Story first published: Wednesday, March 9, 2022, 18:28 [IST]
Other articles published on Mar 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+