For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ സിക്‌സ്- പൊള്ളാര്‍ഡിന്റെ 'ചെണ്ടയായി' മിശ്ര

ആദ്യ നാലു ബാറ്റര്‍മാരും വിന്‍ഡീസ് താരങ്ങളാണ്

ഐപിഎല്ലില്‍ ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദിക്കാന്‍ വക നല്‍കുന്ന ഷോട്ട് സിക്‌സ് തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. മറുഭാഗത്ത് ബൗളറുടെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍ അവരെ ഭയപ്പെടുത്തുന്നതും ഇതേ സിക്‌സര്‍ തന്നെയായിരിക്കും. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഒരുപാട് സിക്‌സര്‍ വീരന്‍മാരെ നമുക്ക് കാണാന്‍ കഴിയും. പക്ഷെ അന്നു ഇവരുടെ സംഹാരതാണ്ഡവത്തിനു ഇരയായ ബൗളര്‍മാരെക്കുറിച്ച് ആരും സംസാരിക്കാറില്ല.

പറഞ്ഞുവരുന്നത് ടൂര്‍ണമെന്റില്‍ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ സിക്‌സറുകള്‍ പായിച്ച ബാറ്റര്‍മാരെക്കുറിച്ചാണ്. ആരൊക്കെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നു അറിയാം.

1

ആദ്യത്തെ എട്ടു പേരുടെ ലിസ്റ്റെടുത്താല്‍ ബാറ്റര്‍മാരില്‍ ഒരേയൊരു ഇന്ത്യന്‍ താരത്തെ മാത്രമേ കാണാന്‍ സാധിക്കൂ. ശേഷിച്ച ഏഴു പേരും വിദേശ താരങ്ങളാണ്. ബൗളര്‍മാരിലേക്കു വന്നാല്‍ നേരെ തിരിച്ചുമാണ്. ഏഴു പേരും ഇന്ത്യന്‍ ബൗളര്‍മാരാണെങ്കില്‍ ഒരേയൊരു വിദേശ ബൗളര്‍ മാത്രമേ ആദ്യത്തെ എട്ടിലുള്ളൂ.
ബാറ്റര്‍മാരില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ആധിപത്യം തന്നെ കാണാം. അഞ്ചു പേര്‍ വിന്‍ഡീസ് താരങ്ങളാണ്. ഓസ്‌ട്രേലിയയുടെ രണ്ടു പേരും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ള ഒരാള്‍ ഇന്ത്യന്‍ ബാറ്ററുമാണ്.

2

ടൂര്‍ണമെന്റില്‍ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനു അവകാശപ്പെട്ടതാണ്. മറുഭാഗത്ത് പൊള്ളാര്‍ഡിന്റെ ഇരയായതാവട്ടെ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്രയാണ്. 14 സിക്‌സറുകളാണ് മിശ്രയ്‌ക്കെതിരേ പൊള്ളാര്‍ഡ് പായിച്ചത്.
ഈ റെക്കോര്‍ഡ് പക്ഷെ പുതിയ സീസണില്‍ പൊള്ളാര്‍ഡിനു മെച്ചപ്പെടുത്താന്‍ കഴിയില്ല. കാരണം മിശ്ര അടുത്ത സീസണില്‍ കളിക്കുന്നില്ല. മെഗാ ലേലത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു മിശ്ര.

3

കരെണ്‍ പൊള്ളാര്‍ഡിനു പിന്നില്‍ രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്ററും യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന ക്രിസ് ഗെയ്‌ലും പൊള്ളാര്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

4

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പിയൂഷ് ചൗളയ്‌ക്കെതിരേ ഗെയ്‌ലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേ പൊള്ളാര്‍ഡും 11 സിക്‌സറുകള്‍ വീതം അടിച്ചെടുത്തിട്ടുണ്ട്. ഗെയ്‌ലും ചൗളയും പുതിയ സീസണില്‍ ഇല്ല. ഗെയ്ല്‍ ലേലത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ചൗളയെ ആരും വാങ്ങിയതുമില്ല. എന്നാല്‍ മുംബൈയും ചെന്നൈയും വീണ്ടും മുഖാമുഖം വരുമ്പോള്‍ പൊള്ളാര്‍ഡും ജഡേജും വീണ്ടും കൊമ്പുകോര്‍ക്കുന്നത് ആരാധകര്‍ക്കു കാണാം. ജഡ്ഡുവിനെതിരായ റെക്കോര്‍ഡ് അദ്ദേഹം മെച്ചപ്പെടുത്തുമോയെന്നാണ് അറിയാനുള്ളത്.

5

നാലും അഞ്ചും സ്ഥാനങ്ങള്‍ രണ്ടു പേര്‍ പങ്കിടുകയാണ്. ഒരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സലാണെങ്കില്‍ മറ്റൊരാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമാണ്. റസ്സലും റെയ്‌നയും 10 സിക്‌സറുകള്‍ വീതമാണ് അടിച്ചത്.

6

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേയാണ് റസ്സല്‍ ഇത്രയും സിക്‌സറുകള്‍ പായിച്ചതെങ്കില്‍ റെയ്‌നയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് പിയൂഷ് ചൗളയാണ്. റസ്സല്‍ പുതിയ സീസണിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തന്നെയുണ്ടെങ്കില്‍ ഷമി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. പഞ്ചാബ് കിങ്‌സ് കൈവിട്ട അദ്ദേഹത്തെ മെഗാ ലേലത്തില്‍ 6.25 കോടിക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

7

സിക്‌സര്‍ വീരന്‍മാരില്‍ ശേഷിച്ച മൂന്നു പേരും ഒരേ നമ്പര്‍ സിക്‌സറുകളാണ് ഒരു ബൗളര്‍ക്കെതിരേ നേടിയിട്ടുള്ളത്. ക്രിസ് ഗെയ്ല്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെതിരേയും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ വിന്‍ഡീസ് സ്പിന്‍ ബൗളിങ് ഓള്‍രൗണ്ടര്‍ സുനില്‍ നരെയ്‌നെതിരേയും ഓസ്‌ട്രേലിയയുടെ തന്നെ ഗ്ലെന്‍ മാക്‌സ്വെല്‍ ഇന്ത്യന്‍ സ്പിന്നറായ കരണ്‍ ശര്‍മയ്‌ക്കെതിരേയും ഒമ്പതു സിക്‌സറുകള്‍ വീതം നേടി. ഇവരില്‍ ഗെയ്‌ലൊഴികെ മറ്റുള്ളവരെല്ലാം പുതിയ ഐപിഎല്‍ സീസണില്‍ കളിക്കുന്നുണ്ട്.

Story first published: Wednesday, March 9, 2022, 19:41 [IST]
Other articles published on Mar 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+