IPL: ഓര്‍മയുണ്ടോ ഈ ക്യാപ്റ്റന്‍മാരെ? സഞ്ജുവിനെക്കൂടാതെ മറ്റൊരു മലയാളി കൂടി!
ഒരു ടീമിനെ നയിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും വലിയ മോഹങ്ങളിലൊന്നാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലും നായകനാവുകയെന്നത് ഒരു താരത്തെ സംബന്ധിച്ച് അഭിമാനമുഹൂര്‍ത്തമാണ്. ഐപിഎല്ലിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരുപിടി ലോകോത്തര ക്യാപ്റ്റന്‍മാരെ നമുക്ക് ചൂണ്ടിക്കാണിക്കാനാവും. ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ രോഹിത് ശര്‍മ, കിരീടനേട്ടത്തില്‍ രണ്ടാമതുള്ള വിരാട് കോലി, രണ്ടു തവണ വിജയിയായ ഗൗതം ഗംഭീര്‍, പ്രഥമ സീസണില്‍ കപ്പുയര്‍ത്തിയ ഷെയ്ന്‍ വോണ്‍ എന്നിങ്ങനെ ഈ നിരയില്‍ ഇതിഹാസങ്ങളുടെ നിര തന്നെയുണ്ട്.
എന്നാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനായിട്ടും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ചില ക്യാപ്റ്റന്‍മാരുമുണ്ട്. ഇവര്‍ ടീമിനെ നയിച്ച കാര്യം പോലും ചിലപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഓര്‍മിക്കുന്നുണ്ടാവില്ല. അത്തരം ചില ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ജെയിംസ് ഹോപ്‌സ്
ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഹോപ്‌സ് നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2011ലായിരുന്നു ഇത്. സ്ഥിരം ക്യാപ്റ്റനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ വീരേന്ദര്‍ സെവാഗിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെയാണ് ഹോപ്‌സ് താല്‍ക്കാലിക നായകനായി മാറിയത്.
ഹോപ്‌സിനു കീഴില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാന്‍ ഡല്‍ഹിക്കു സാധിച്ചു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഹോപ്‌സിന്റെ കരിയറിലെ അവസാനത്തെ സീസണുമായി ഇതു മാറി. അതിനു ശേഷം അദ്ദേഹം ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടില്ല.

കരുണ്‍ നായര്‍
മലയാളി താരം സഞ്ജു സാംസണിനു മുമ്പ് തന്നെ ഐപിഎല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടുള്ള മലയാളിയാണ് കരുണ്‍ നായര്‍. മറുനാടന്‍ മലയാളി കൂടിയായ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമിനെയാണ് 2017ല്‍ നയിച്ചത്. മൂന്നു മല്‍സരങ്ങളിലാണ് ഡല്‍ഹി നയിക്കാന്‍ കരുണിനു അവസരം ലഭിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ സഹീര്‍ ഖാന്റെ പരിക്ക് കാരണമായിരുന്നു ഇത്.
സഹീറിനു ശേഷം ഡല്‍ഹിയുടെ ഭാവി ക്യാപ്റ്റനായി ആ സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമായിരുന്നു കരുണ്‍. അദ്ദേഹത്തിനു കീഴില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഡല്‍ഹി വിജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെടുകയായിരുന്നു.

ആഞ്ചലോ മാത്യൂസ്
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസാണ് ഐപിഎല്ലിലെ അറിയപ്പെടാത്ത മറ്റൊരു നായകന്‍. 2013ല്‍ പൂനെ വാരിയേഴ്‌സ് ടീമിനെയാണ് അദ്ദേഹം നയിച്ചത്. മാത്യൂസിനു കീഴില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും പൂനെ പരാജയപ്പെട്ടു. ഇതോടെ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. പകരക്കാരനായി ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ക്യാപ്റ്റനാവുകയും ചെയ്തു. ഫിഞ്ചിനും നായകനെന്ന നിലയില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചില്ല.

കാമറോണ്‍ വൈറ്റ്
ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റര്‍ കാമറോണ്‍ വൈറ്റ് നേരത്തേ ഐപിഎല്ലില്‍ രണ്ടു ടീമുകളുടെ നായകനായിട്ടുണ്ട്. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളെയാണ് 2011നും 13നും ഇടയില്‍ നയിച്ചിട്ടുള്ളത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ 13 മല്‍സരങ്ങളില്‍ വൈറ്റ് നയിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ഡാരന്‍ സമി
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡാരന്‍ സമിയാണ് ഐപിഎല്ലിലെ മറ്റൊരു അറിയപ്പെടാത്ത നായകന്‍. വിന്‍ഡീസിനെ രണ്ടു തവണ ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളാക്കിയിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
2014ലെ ഐപിഎല്ലിലാണ് സമിയെ ക്യാപ്റ്റന്‍ സ്ഥാനത്തു കണ്ടത്. ശിഖര്‍ ധവാനു പകരം ലീഗിലെ അവസാനത്തെ നാലു മല്‍സരങ്ങളില്‍ സമി ഓറഞ്ച് ആര്‍മിയെ നയിക്കുകയായിരുന്നു. ഇവയില്‍ രണ്ടെണ്ണത്തില്‍ ഹൈദരബാദ് വിജയം നേടിയപ്പോള്‍ ശേഷിച്ച രണ്ടെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications