ജയിക്കാനായി മാന്യത കൈവിട്ട് അശ്വിന്‍; ബട്‌ലറെ പുറത്താക്കാന്‍ മങ്കാത്; രൂക്ഷ വിമര്‍ശനം

ജയ്പൂര്‍: ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം ജയ്പൂര്‍ സ്റ്റേഡിയത്തില്‍ ഏവര്‍ക്കും കാണാനായത്. ഐപിഎല്‍ മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ ആര്‍ അശ്വിന്‍ മങ്കാത് ഔട്ടിലൂടെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കി.
തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ബട്‌ലര്‍ ബാറ്റ് ചെയ്യുമ്പോഴാണ് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ഒട്ടും ചേരാത്തവിധം അശ്വിന്‍ പെരുമാറിയതെന്ന് ഭൂരിഭാഗം മുന്‍ കളിക്കാരും അഭിപ്രായപ്പെട്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ 185 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബട്‌ലര്‍ പുറത്തായതോടെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീണതാണ് ടീമിന് തിരിച്ചടിയായത്.

ക്രീസ് വിട്ട ബട്‌ലറെ പുറത്താക്കി
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. 43 പന്തില്‍ 69 റണ്‍സെടുത്ത് ബാറ്റ് ചെയ്യുകയായിരുന്ന ബട്‌ലര്‍ ടീമിനെ അനായാസം ജയിപ്പിക്കുമെന്ന തോന്നലുളവാക്കിയിരുന്നു. പന്തെറിയാനെത്തിയ അശ്വിന്‍ അതിന് മുന്‍പേ ക്രീസ് വിട്ട ബട്‌ലറെ പുറത്താക്കുകയായിരുന്നു. അശ്വിന്‍ അപ്പീലില്‍ ഉറച്ചുനിന്നതോടെ മൂന്നാം അമ്പയര്‍ക്ക് വിടുകയും ബട്‌ലര്‍ പുറത്താണെന്ന് വിധിക്കുകയുമായിരുന്നു.

മാന്യത കൈവിട്ട് അശ്വിന്‍
നിയമപ്രകാരം ഔട്ടാണെങ്കിലും ഈ രീതിയിലുള്ള ഒരു പുറത്താകല്‍ മിക്ക ക്യാപ്റ്റന്മാരും അംഗീകരിക്കാറില്ല. കുറഞ്ഞപക്ഷം, ബാറ്റ്‌സ്മാന് ഒരുതവണയെങ്കിലും മുന്നറിയിപ്പ് നല്‍കാന്‍ അശ്വിന്‍ തയ്യാറാകണമായിരുന്നു. എന്നാല്‍, ബട്‌ലര്‍ പുറത്തായാല്‍ തങ്ങള്‍ക്ക് ജയിക്കാമെന്ന അശ്വിന്റെ ചിന്തയാണ് മാന്യത കൈവെടിയാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

അശ്വിന് രൂക്ഷ വിമര്‍ശനം
അശ്വിന്‍ നേരത്തെയും ഈ രീതിയില്‍ അന്താരാഷ്ട്ര മത്സരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതോടെയാണ് ബാറ്റ്‌സ്മാന്‍ പുറത്താകാതിരുന്നത്. അശ്വിന് മുന്‍താരങ്ങളുടെ രൂക്ഷ വിമര്‍ശനമാണ്. മുഹമ്മദ് കൈഫ്, ഷെയ്ന്‍ വോണ്‍, ആകാശ് ചോപ്ര, സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയ മുന്‍ കളിക്കാരും ഇപ്പോഴത്തെ കളിക്കാരുമെല്ലാം അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications