
ക്രിസ് മോറിസ്
സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസായിരിക്കും ഈ ലിസ്റ്റില്‍ ഒന്നാമതെത്തുക. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വില കൂടിയ താരമെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2021 ലെ ലേലത്തില്‍ 16.25 കോടിയെന്ന ഞെട്ടിക്കുന്ന തുകയ്ക്കായിരുന്നു മോറിസിനെ റോയല്‍സ് വാങ്ങിയത്. ബാറ്റിങിലും ബൗൡങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണെങ്കിലും മോറിസ് ഇത്രയും വലിയൊരു തുക അര്‍ഹിച്ചിരുന്നോയെന്നതാണ് ചോദ്യം.

ഈ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ 34 കാരനായ മോറിസിനു കഴിഞ്ഞില്ല. 11 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 9.17 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സീസണിന്റെ തുടക്കത്തിലെ കളിയില്‍ 18 ബോളില്‍ നിന്നും 36 റണ്‍സ് നേടിയതൊഴിച്ചാല്‍ ബാറ്റിങില്‍ മറ്റു മികച്ച സഭാവനകളൊന്നും മോറിസില്‍ നിന്നുണ്ടായില്ല. 13.40 ശരാശരിയില്‍ സീസണിലാകെ അദ്ദേഹം നേടിയത് 67 റണ്‍സായിരുന്നു.

ജയദേവ് ഉനാട്കട്ട്
ഇന്ത്യയുടെ ഇടെംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു മോശം സൈനിങ്. 2017ലെ ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 12 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ ഉനാട്കട്ട് വീഴ്ത്തിയിരുന്നു.
ഈ പ്രകടനം കണ്ടിട്ടാണ് തൊട്ടടുത്ത സീസണില്‍ 11.5 കോടി രൂപയ്ക്കു താരത്തെ റോയല്‍സ് വാങ്ങിയത്. പക്ഷെ സൗരാഷ്ട്രയില്‍ നിന്നുള്ള ഉനാട്കട്ട് സീസണില്‍ ഫ്‌ളോപ്പായി മാറി. 15 മല്‍സരങ്ങളില്‍ നിന്നും 9.65 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകള്‍ മാത്രമേ പേസര്‍ക്കു ലഭിച്ചുള്ളൂ.

സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഉനാട്കട്ടിനെ തൊട്ടടുത്ത സീസണിലും റോയല്‍സ് വാങ്ങിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്തവണ 8.4 കോടി രൂപയാണ് താരത്തിനായി ഫ്രാഞ്ചൈസി മുടക്കിയത്. തുടരെ രണ്ടാം സീസണിലും ഉനാട്കട്ട് റോയല്‍സില്‍ നിരാശപ്പെടുത്തി. 11 മല്‍സരങ്ങളില്‍ നിന്നും 10.66 എന്ന മോശം ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ.

ഒഷെയ്ന്‍ തോമസ്
വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഒഷെയ്ന്‍ തോമസ് 2019ലെ ഐപിഎല്ലിലാണ് രാജസ്ഥാന്‍ റോയല്‍സിലേക്കു വരുന്നത്. ലേലത്തില്‍ 1.10 കോടി രൂപയാണ് താരത്തിനായി ഫ്രാഞ്ചൈസിക്കു മുടക്കേണ്ടി വന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ ആറു റണ്‍സിനു രണ്ടു വിക്കറ്റുമായി തിളങ്ങാന്‍ തോമസിനായിരുന്നു. പക്ഷെ പിന്നീട് ഇതാവര്‍ത്തിക്കാനായില്ല. സീസണില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.
7.90 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് തോമസിനു ലഭിച്ചത്. ടൂര്‍ണമെന്റിലാകെ അദ്ദേഹം ബൗള്‍ ചെയ്തത് 10 ഓവറുകളായിരുന്നു. ഈ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട വിന്‍ഡീസ് താരം പിന്നീട് ടൂര്‍ണമെന്റില്‍ കളിച്ചിട്ടുമില്ല.

ധവാല്‍ കുല്‍ക്കര്‍ണി
2018ലെ മെഗാ ലേലത്തിലാണ് ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. 75 ലക്ഷമായിരുന്നു താരത്തിന്റെ മൂല്യം. 50 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ കുല്‍ക്കര്‍ണിയുടെ അടിസ്ഥാന മൂല്യം. 75 ലക്ഷം രൂപയ്ക്കു ആര്‍സിബി താരത്തെ വാങ്ങുമെന്നിരിക്കെയാണ് റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് വഴി ഇതേ തുകയ്ക്കു റോയല്‍സ് അദ്ദേഹം ടീമിലേക്കു തിരികെയെത്തിച്ചത്.
പക്ഷെ ഈ സീസണില്‍ കുല്‍ക്കര്‍ണി നിരാശപ്പെടുത്തി. എട്ടു മല്‍സരങ്ങളില്‍ നിന്നും 9.47 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. മോശം പ്രകടനം കാരണം കുല്‍ക്കര്‍ണിക്കു പ്ലെയിങ് ഇലവനിലും സ്ഥാനം നഷ്ടമായിരുന്നു.

ടിം സൗത്തി
ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയാണ് ഫ്‌ളോപ്പായി മാറിയ മറ്റൊരു സൈനിങ്. 2014ലെ ലേലത്തില 1.2 കോടിക്കായിരുന്നു അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. സീസണില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രം കളിച്ച സൗത്തിക്കു ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ഇത്രയും മല്‍സരങ്ങളില്‍ നിന്നും 10 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം വഴങ്ങിയത് 76 റണ്‍സായിരുന്നു.
ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളാണ് സൗത്തി. 92 മല്‍സരങ്ങളില്‍ നിന്നും 111 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. പക്ഷെ ഐപിഎല്ലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സൗത്തിക്കായില്ല. ഐപിഎല്ലിലെ ഇതുവരെയുള്ള കരിയറെടുത്താല്‍ 43 മല്‍സരങ്ങളില്‍ നിന്നും 8.67 ഇക്കോണമി റേറ്റില്‍ 31 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്.


Click it and Unblock the Notifications











