Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ തന്നെ ലോകത്തിലെ നമ്പര്‍ വണ്‍, പക്ഷെ ഒരു കാര്യത്തില്‍ പിഎസ്എല്‍ മുന്നില്‍!- പാക് താരം

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗ് ഐപിഎല്‍ തന്നെയാണെന്നു തുറന്നു സമ്മതിച്ച് രപാകിസ്താന്‍ താരം വഹാബ് റിയാസ്. ഐപിഎല്ലിന്റെ മാതൃകയില്‍ രാജ്യത്തു നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് കളിനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്നും താരം ചൂണ്ടിക്കാട്ടി. പ്രഥമ സീസണ്‍ മുതല്‍ പിഎസ്എല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് 35 കാരനായ റിയാസ്. നിലവില്‍ ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനും അദ്ദേഹമാണ്.

1

ലോക ക്രിക്കറ്റിലെ വമ്പന്‍ കളിക്കാരുടെ സാന്നിധ്യം തന്നെയാണ് ഐപിഎല്ലിനെ മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നും റിയാസ് വിലയിരുത്തി. പ്രധാനപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളുമായെല്ലാം ചര്‍ച്ച നടത്തി പ്രമുഖ താരങ്ങളെയെല്ലാം ഐപിഎല്ലിന്റെ ഭാഗമാക്കാന്‍ ബിസിസിഐ നടത്തിയ ശ്രമങ്ങളാണ് ടൂര്‍ണമെന്റിനെ വന്‍ വിജയമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ പിഎസ്എല്ലിലും വിദേശ താരങ്ങള്‍ കളിക്കുന്നുണ്ടെങ്കിലും അവര്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമല്ല. വെറ്ററന്‍ താരങ്ങളും ദേശീയ ടീമിനു പുറത്തുള്ള വിദേശ കളിക്കാരുമാണ് കൂടുതലായും പിഎസ്എല്ലിലുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരെല്ലാം കളിക്കുന്ന ലീഗാണ് ഐപിഎല്‍.

പിഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഐപിഎല്‍ വേറെ ലെവലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരുടെ പ്രതിബദ്ധത, അവരുടെ നടത്തിപ്പ്, അവരുടെ ആശയവിനിമയം, കളിക്കാരെ ഡ്രാഫ്റ്റ് ചെയ്യുന്ന രീതി എല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. ഐപിഎല്ലുമായി മല്‍സരിക്കാന്‍ മറ്റൊരു ലീഗിനും കഴിയുമെന്നു തോന്നുന്നില്ല. എന്നാല്‍ ഐപിഎല്ലിനു പിറകില്‍ ഒരു ലീഗുണ്ടെങ്കില്‍ അത് പിഎസ്എല്ലായിരിക്കും. പാകിസ്താനിലെ ലീഗ് ഇതു തെളിയിച്ചു കഴിഞ്ഞതായും റിയാസ് വിശദമാക്കി.

അതേസമയം, ഒരു കാര്യത്തില്‍ ഐപിഎല്ലിനേക്കാള്‍ മുകളിലാണ് പിഎസ്എല്‍. ടൂര്‍ണമെന്റിലെ ബൗളിങ് നിലവാരത്തിന്റെ കാര്യത്തിലാമിത്. ഐപിഎല്ലിനേക്കാള്‍ മികച്ച ബൗളിങ് യൂണിറ്റുകള്‍ പിഎസ്എല്ലിലാണ് കാണാന്‍ സാധിക്കുക. ഇതു കാരണമാണ് ഐപിഎല്ലിലേതു പോലെ പിഎസ്എല്ലിലെ മല്‍സരങ്ങളില്‍ വലിയ സ്‌കോറുകള്‍ പിറക്കാതിരിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.

പിഎസ്എല്ലില്‍ കളിക്കുന്നതുപോലെയുള്ള ബൗളര്‍മാരെ മറ്റൊരു ലീഗിലും നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. ഐപിഎല്‍ പോലും അക്കാര്യത്തില്‍ പിന്നിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് ആക്രമണം പിഎസ്എല്ലിലേതാണ്. ഇതു കാരണമാണ് നിങ്ങള്‍ക്കു ഇവിടെ വലിയ സ്‌കോറുകള്‍ പിറക്കുന്ന മല്‍സരങ്ങള്‍ കാണാന്‍ സാധിക്കാത്തതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 15, 2021, 15:42 [IST]
Other articles published on May 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+