Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: പ്ലേഓഫില്‍ രോഹിത് ഹിറ്റ്മാനോ, ഫ്‌ളോപ്പ്മാനോ? രണ്ടു തവണ ഡെക്ക്! ഇതാ കണക്കുകള്‍

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുധികം തവണ കിരീടമുയര്‍ത്തി റെക്കോര്‍ഡിട്ട ഫ്രാഞ്ചൈസിയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഹിറ്റ്മാന്‍ മുംബൈയുടെ കൂടാരത്തിലേക്കു വന്നതോടെയാണ് അവരുടെ കഷ്ടകാലം തീരുന്നത്. അതിനു മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയ ഇതിഹാസങ്ങളെല്ലാമുണ്ടായിചട്ടും ഒരിക്കല്‍പ്പോലും കപ്പുയര്‍ത്താന്‍ മുംബൈയ്ക്കായില്ല.

1

പക്ഷെ രോഹിത്തിന്റെ വരവ് മുംബൈയുടെ തലവര മാറ്റിമറിച്ചു. രണ്ടു തുടര്‍ കിരീടമടക്കം അഞ്ചു ട്രോഫികളാണ് പിന്നീട് മുംബൈയുടെ ഷെല്‍ഫിലേക്കു വന്നത്. ആറാം കിരീടം തേടി അദ്ദേഹം വീണ്ടുമൊരു സീസണിനു കച്ചമുറുക്കുകയാണ്. രോഹിത്തിന്റെ പ്ലേഓഫിലെ ഇതുവരെയുള്ള പ്രകടനത്തെക്കുറിച്ചാണ് നമ്മള്‍ ഇവിടെ പരിശോധിക്കുന്നത്.

2

ഐപിഎല്ലിന്റെ പ്ലേഓഫില്‍ ഇതുവരെ 16 മല്‍സരങ്ങളില്‍ രോഹിത് ശര്‍മ കളിച്ചു കഴിഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതു അത്ര മികച്ചതല്ലെന്നു കാണാന്‍ സാധിക്കും. ഈ 16 മല്‍സരങ്ങളില്‍ നിന്നും വെറും 266 റണ്‍സ് മാത്രമേ ഹിറ്റ്മാന്‍ നേടിയിട്ടുള്ളൂ.16.62 എന്ന ദയനീയ ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. സ്‌ട്രൈക്ക് റേറ്റ് (113.67) അത്ര മോശമല്ല.

3

പ്ലേഓഫില്‍ ഇതിനകം കളിച്ച 16 മല്‍സരങ്ങളില്‍ രണ്ടു ഫിഫ്റ്റികളാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. 23 ബൗണ്ടറികളും ഒമ്പതു സിക്‌സറും രോഹിത് പ്ലേഓഫില്‍ നേടിയിട്ടുണ്ട്.
പ്ലേഓഫില്‍ അദ്ദേഹം നേടിയ രണ്ടു ഫിഫ്റ്റികളും ഫൈനലിലാണ്. ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ രണ്ടു ഫിഫ്റ്റികളുള്ള ഏക മുംബൈ ഇന്ത്യന്‍സ് താരവും ഹിറ്റ്മാന്‍ തന്നെയാണ്. മാത്രമല്ല കൂടുതല്‍ ഫിഫ്റ്റികളെന്ന ഓള്‍ടൈം റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരങ്ങളായ സുരേഷ് റെയ്‌ന, മൈക്കല്‍ ഹസ്സി, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ക്കൊപ്പം പങ്കുവയ്ക്കുകയും ചെയ്യുകയാണ്.

4

രോഹിത് ശര്‍മയുടെ പ്ലേഓഫിലെ ഒരു ഫിഫ്റ്റി 2020ലെ ഫൈനലിലായിരുന്നു. അന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കസറിയത്. റണ്‍ചേസില്‍ 68 റണ്‍സെടുത്ത രോഹിത് ടീമിന്റെ അഞ്ചാ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. 51 ബോളില്‍ അഞ്ചു നാലു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. കലാശക്കളിയില്‍ മുംബൈയുടെ ടോപ്‌സ്‌കോററും രോഹിത് തന്നെയായിരുന്നു. ഡിസി നല്‍കിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ചു വിക്കറ്റിനു അന്നു മുംബൈ മറികടക്കുകയായിരുന്നു.

5

2015ലെ ഐപിഎല്‍ ഫൈനലിലായിരുന്നു രോഹിത് ശര്‍മയുടെ മറ്റൊരു ഫിഫ്റ്റി. അന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്്‌സായിരുന്നു ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിനു 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സ് (68), മൂന്നാം നമ്പറില്‍ കളിച്ച രോഹിത് (50) എന്നിവരുടെ ഫിഫ്റ്റികളാണ് മുംബൈയെ വലിയ ടോട്ടലിലെത്തിച്ചത്. വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ഹിറ്റ്മാന്റേത്. വെറും 26 ബോളിലാണ് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അേേദ്ദഹം 50 റണ്‍സ് വാരിക്കൂട്ടിയത്. ഫൈനലില്‍ സിഎസ്‌കെയെ 41 റണ്‍സിനു തകര്‍ത്ത് മുംബൈ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം തേടിയെത്തിയതും രോഹിത്തിനെയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ് 2022

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ് 2022

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Read more at: https://malayalam.mykhel.com/cricket/ipl-2022-check-full-squad-of-all-10-franchises-after-mega-auction/articlecontent-pf63519-037205.html

Story first published: Saturday, March 19, 2022, 17:39 [IST]
Other articles published on Mar 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+