Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ആരെ മുംബൈ ക്യാപ്റ്റനാക്കും? രോഹിത് മതിയെന്ന് ഞാന്‍ പറഞ്ഞു- വെളിപ്പെടുത്തി പോണ്ടിങ്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയറെക്കോര്‍ഡുള്ള ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായ ക്യാപ്റ്റനാണ് അദ്ദേഹം. അഞ്ചു തവണയാണ് രോഹിത്തിനു കീഴില്‍ മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. 2013ലായിരുന്നു അദ്ദേഹം മുംബൈ ക്യാപ്റ്റനായി നിയമിതനായത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിന്റെ പകരക്കാരനായിട്ടായിരുന്നു ഇത്.

1

അതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ലാത്ത മുംബൈയുടെ തലവര തന്നെ പിന്നെ മാറി. അഞ്ചു ട്രോഫികളാണ് രോഹിത് മുംബൈയുടെ ഷെല്‍ഫിലെത്തിച്ചത്. രോഹിത് മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നതിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് പോണ്ടിങ്. ദി ഐസിസി റിവ്യുയെന്ന ഷോയിലായിരുന്നു അദ്ദേഹം മനസ്സു തുറന്നത്.

2

രോഹിത് ശര്‍മ മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ ഞാന്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു. ക്യാപ്റ്റനാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അവര്‍ എന്നെ ലേലത്തില്‍ ടീമിലെത്തിച്ചത്. നിര്‍ഭാഗ്യവശാല്‍ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ടീമിലെ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ എനിക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ എനിക്കു ടീമിലെ മറ്റൊരു അന്താരാഷ്ട്ര താരത്തിനു വഴി മാറിക്കൊടുക്കേണ്ടി വന്നു. അത് രോഹിത് ശര്‍മയായിരുന്നുവെന്നും റിക്കി പോണ്ടിങ് വ്യക്തമാക്കി.

3

മുംബൈ ഇന്ത്യന്‍സിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യമായ താരം ആരാണെന്നു എന്റെ അഭിപ്രായം അറിയാന്‍ ടീമുടമകള്‍ക്കും ടീം മാനേജ്‌മെന്റിനും ആഗ്രഹമുണ്ടായിരുന്നു. ടീമുകളും കോച്ചുമാരും ചില പേരുകള്‍ കണ്ടു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ആരാവണം അടുത്ത ക്യാപ്റ്റനാവേണ്ടത് എന്നതില്‍ കൃത്യമായ ധാരണയുണ്ടായിരുന്നു. ഈ റോളിന് ഏറ്റവും അനുയോജ്യനായ വ്യക്തി യുവതാരമായിരുന്ന രോഹിത് ശര്‍മയാണെന്നു താന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നതായും റിക്കി പോണ്ടിങ് പറയുന്നു. താന്‍ രോഹിത്തിന്റെ പേര് നിര്‍ദേശിച്ചതിനു ശേഷമാണ് ടീമുടമകളും കോച്ചുമാരെല്ലാം ഇതിനെ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

4

രോഹിത് മുംബൈ ക്യാപ്റ്റനായ ശേഷം മുംബൈയ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചുരുക്കം ചില സീസണുകളില്‍ മാത്രമേ മുംബൈ നിരാശപ്പെടുത്തിയിട്ടുള്ളൂ. കഴിഞ്ഞ സീസണ്‍ ഇവയിലൊന്നായിരുന്നു. ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ പ്ലേഓഫ് കാണാതെയാണ് പുറത്തായത്.

5

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത് ഇപ്പോള്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളുടെ നായകനുമായി മാറിയിരിക്കുകയാണ്. വൈകാതെ ടെസ്റ്റിലും അദ്ദേഹം ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് വിവരം. രോഹിത്തിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരാണ്.

6

മുബൈയ്‌ക്കൊപ്പമുള്ള നേട്ടങ്ങള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിന്റെ തെളിവാണെന്നു റിക്കി പോണ്ടിങ് പറഞ്ഞു. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴും അദ്ദേഹമതു നന്നായി തന്നെ നിറവേറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷത്തിനിടെ ടെസ്റ്റിലും ബാറ്ററെന്ന നിലയില്‍ രോഹിത്തിന്റെ പ്രകടനം മികച്ചതായിരുന്നു. ടെസ്റ്റിലും അദ്ദേഹത്തെ ക്യാപ്റ്റനാക്കണമോയെന്നു തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. മൂന്നു ഫോര്‍മാറ്റിലും ഒരു നായകന്‍ തന്നെ മതിയോ, അല്ലെങ്കില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണമോയെന്നു അവര്‍ തീരുമാനിക്കണമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

7

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെക്കുറിച്ചും തികഞ്ഞ മതിപ്പാണ് റിക്കി പോണ്ടിങിനുള്ളത്. സത്യസന്ധമായി പറയട്ടെ, ഞാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ അജിങ്ക്യയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം വളരെ മികച്ച കളിക്കാരനാണ്. ടെസ്റ്റില്‍ കുറച്ചു കാലമായി അജിങ്ക്യക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിന്റെ മിടുക്ക് നമ്മള്‍ കണ്ടതാണെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 31, 2022, 19:21 [IST]
Other articles published on Jan 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+