IPL: എന്തുകൊണ്ട് അന്നു മെയ്ഡന്‍ ഓവര്‍ കളിച്ചു? വെളിപ്പെടുത്തി വീരു
ലോക ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. ഓപ്പണറുടെ റോളില്‍ വിപ്ലവം സൃഷ്ടിച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഫോര്‍മാറ്റ് വ്യത്യാസമില്ലാതെ റെഡ് ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരേ ശൈലിയില്‍ അഗ്രസീവായാണ് വീരു ബാറ്റ് ചെയ്തിരുന്നത്. ആദ്യ ബോള്‍ മുതല്‍ തന്നെ ബൗളര്‍ക്കു മേല്‍ ആധിപത്യം നേടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും സെവാഗിന്റെ പേരിലാണ്. രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനുണ്ട്. കൂടാതെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വ്വറിയും സെവാഗ് കുറിച്ചിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ മുമ്പൊരിക്കല്‍ ഒരോവര്‍ മെയ്ഡനാക്കി അദ്ദേഹം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരുന്നു. 2011ലെ ഐപിഎല്ലിലായിരുന്നു ഇത്. മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കളിക്കവെ വീരു ഒരോവര്‍ മെയ്ഡനാക്കിയത്. ഇതേക്കുറിച്ച് മനസ്സ് തുറക്കുകയാണ് സെവാഗ്.

ഐപിഎല്ലില്‍ ഞാനൊരിക്കല്‍ ഒരോവര്‍ മെയ്ഡനാക്കിയിരുന്നു. അന്നു വൈകീട്ട് എനിക്കു ഒരുപാട് സന്ദേശങ്ങളാണ് വന്നത്. നിങ്ങള്‍ എങ്ങനെയാണ് ഇതു ചെയ്തത്? അതും ടി20 ക്രിക്കറ്റിലന്നായിരുന്നു പലരുടെയും ചോദ്യം.
ലസിത് മലിങ്കയ്‌ക്കെതിരേയായിരുന്നു ഞാന്‍ അന്നു മെയ്ഡന്‍ ഓവര്‍ കളിച്ചത്. ഞാന്‍ അതു ചെയ്യാന്‍ കാരണം മലിങ്ക അന്നു 3-4 (രണ്ടു വിക്കറ്റ്) വിക്കറ്റുകളെടുത്തിരുന്നു. പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ ഓവറായിരുന്നു ഞാന്‍ മെയ്ഡനാക്കിയത്.

ഞാന്‍ സ്‌ട്രൈക്ക് നേരിട്ടില്ലെങ്കില്‍ ചിലപ്പോള്‍ ലസിത് മലിങ്ക മറ്റൊരു വിക്കറ്റ് കൂടി പവര്‍പ്ലേയില്‍ വീഴ്ത്തുമെന്നു എനിക്കു തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓവര്‍ ക്ഷമയോടെ, റണ്ണെടുക്കാതെ കളിച്ച് ഞാന്‍ മെയ്ഡനാക്കിയത്. നിങ്ങള്‍ക്കു എങ്ങനെ മെയ്ഡന്‍ ഓവര്‍ കളിക്കാന്‍ കഴിയുമെന്നു ചില സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എനിക്കു അന്നു സന്ദേശമയച്ചത് ഇപ്പോഴും ഓര്‍മയുണ്ടെന്നു വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി.

അന്നത്തെ മല്‍സരത്തില്‍ ലസിത് മലിങ്കയ്‌ക്കെതിരേ ആദ്യത്തെ മൂന്നു ബോളിലും ഞാന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അവയെല്ലാം നേരെ ഫീല്‍ഡര്‍മാരുടെ പക്കലേക്കാണ് പോയത്. ഇതേ തുടര്‍ന്നു അടുത്ത മൂന്നു ബോളുകളും ഞാന്‍ പ്രതിരോധിച്ച് കളിച്ച് ഓവര്‍ തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു. 2008 മുതല്‍ 11 വരെ തന്റെ ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹിക്കൊപ്പമായിരുന്നു അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications