Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇങ്ങനെയും നയിക്കാമോ? ധോണി ഞെട്ടിച്ചുകളിഞ്ഞു- ക്യാപ്റ്റന്‍സിയെക്കുറിച്ച് ഡുപ്ലെസി

ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആദ്യമായി നയിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസി. കഴിഞ്ഞ ദിവസമാണ് ആര്‍സിബിയുടെ പുതിയ നായകനായി അദ്ദേഹത്തെ നിയമിച്ചത്. കഴിഞ്ഞ സീസണിനു ശേഷം സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്കു പകരമായിരുന്നു ഇത്.

1

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാണ് ഡുപ്ലെസി ആര്‍സിബിയിലേക്കു വന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 2011 മുതല്‍ 21 വരെ ദീര്‍ഘകാലം സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു ഡുപ്ലെസി. സിഎസ്‌കെയുടെ ക്യാപ്റ്റനും മുന്‍ ടീമംഗവുമായ എംഎസ് ധോണിയെക്കുറിച്ച് രസകരമായ ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഡുപ്ലെസി. സിഎസ്‌കെയില്‍ മാത്രമല്ല റൈസിങ് പൂനെ സൂപ്പര്‍ ജയന്റിലും അദ്ദേഹം ധോണിക്കൊപ്പം കളിച്ചിട്ടുണ്ട്.

2

ഏറ്റവും രസകരമായ കാര്യം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ആദ്യമായി വന്നപ്പോള്‍ ക്യാപ്റ്റന്‍സി എങ്ങനെയായിരിക്കമെന്നു എനിക്കൊരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി എന്റെ സങ്കല്‍പ്പത്തില്‍ നിന്നും നേര്‍വിപരീതമായിരുന്നു. കാരണം സൗത്താഫ്രിക്കയുടെ സംസ്‌കാരമാണ് എന്റേത്. അതുകൊണ്ടു തന്നെ ചെന്നൈ ടീമിലേക്കു വന്നപ്പോള്‍ അതെനിക്കു തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും ഫഫ് ഡുപ്ലെസി വിശദമാക്കി.

3

ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തമായ ശൈലികളുണ്ടെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എംഎസ് ധോണിക്കു കീഴില്‍ കളിച്ചതോടെ എനിക്കു പഠിക്കാന്‍ സാധിച്ചു. പക്ഷെ നിങ്ങള്‍ക്കു സ്വന്തമായി ഒരു ശൈലിയുണ്ടാവേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്. കാരണം സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇതായിരിക്കും നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്.

4

അതുകൊണ്ടു തന്നെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വിരാട് കോലിയാവാന്‍ ഞാന്‍ ഒരിക്കലും ശ്രമിക്കില്ല. എംഎസ് ധോണിയാവാനും ഞാന്‍ ശ്രമിക്കില്ല. പക്ഷെ ഞാന്‍ പഠിക്കുകയും ക്യാപ്റ്റനെന്ന നിലയില്‍ വളരാനും പക്വത നേടാനും സഹായിക്കുകയും ചെയ്ത കാര്യങ്ങളുണ്ട്. അതിനാല്‍ ആ യാത്രയില്‍ താന്‍ നന്ദിയുള്ളവനാണെന്നും ഫഫ് ഡുപ്ലെസി വ്യക്തമാക്കി.ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡുപ്ലെസിക്കു കീഴില്‍ ആര്‍സിബിയുടെ ആദ്യ മല്‍സരം ഈ മാസം 27ന് പഞ്ചാബ് കിങ്‌സിനെതിരേയാണ്. പുതിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനു കീഴിലാണ് പഞ്ചാബ് ഈ മല്‍സരത്തില്‍ ഇറങ്ങുക.

5

കഴിഞ്ഞ സീസണിനു ശേഷം കൈവിട്ടെങ്കിലും മെഗാ ലേലത്തില്‍ ഫഫ് ഡുപ്ലെസിയെ എന്തു വില കൊടുത്തും ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ലേലത്തിന്റെ തുടക്കത്തില്‍ സിഎസ്‌കെ രംഗത്തുണ്ടായിരുന്നെങ്കിലും മൂല്യമുയര്‍ന്നതോടെ പിന്‍മാറുകയായിരുന്നു.
പക്ഷെ ഡുപ്ലെസിയെ തീര്‍ച്ചയായും വേണമെന്ന വാശിയിലായിരുന്നു ലേലത്തില്‍ ആര്‍സിബി. ഒടുവില്‍ ഏഴു കോടി രൂപയ്ക്കു അദ്ദേഹത്തെ ആര്‍സിബി കൈക്കലാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ വെറും രണ്ടു റണ്‍സ് വ്യത്യാസത്തിലാണ് ഡുപ്ലെസിക്കു ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് നഷ്ടമായത്. 16 മല്‍സരങ്ങളില്‍ നിന്നും 633 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ടീമംഗവും ഓപ്പണിങ് പങ്കാളിയുമായിരുന്ന റുതുരാജ് ഗെയ്ക്വാദായിരുന്നു 635 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.

ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Sunday, March 13, 2022, 14:23 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+