Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഗില്ലിക്കെതിരേ ബൗള്‍ ചെയ്യാന്‍ യൂസുഫ്, ഞാന്‍ ഞെട്ടി- വോണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കൈഫ്

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും അന്തരിച്ച ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസവുമായ ഷെയ്ന്‍ വോണിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. വളരെ തന്ത്രശാലിയായ, തന്റെ താരങ്ങളെ എങ്ങനെ നന്നായി ഉപയോഗിക്കണമെന്നു വ്യക്തതയുണ്ടായിരുന്ന നായകനായിരുന്നു വോണെന്നു കൈഫ് ചൂണ്ടിക്കാട്ടി.

പ്രഥമ ഐപിഎല്ലില്‍ സകല കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഒരുപിടി യുവതാരങ്ങളുമായെത്തിയ വോണിന്റെ റോയല്‍സ് അപ്രതീക്ഷിത ചാംപ്യന്‍മാരായത്. മറ്റു ഫ്രാഞ്ചൈസികള്‍ വമ്പന്‍ താരങ്ങള്‍ക്കു പിറകെ പോയപ്പോള്‍ അത്ര പ്രശസ്തരല്ലാത്ത യുവതാരങ്ങളെ വച്ചായിരുന്നു വോണിന്റെ ക്യാപ്റ്റന്‍സി മാജിക്ക്.

1

ഷെയ്ന്‍ വാട്‌സന്റെ ബൗണ്‍സറുകളെ ഷെയ്ന്‍ വോണ്‍ എങ്ങനെയായിരുന്നു മികച്ച രീതിയില്‍ ഉപയോഗിച്ചിരുന്നതെന്നു എനിക്കോര്‍മയുണ്ട്. ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ ഡെത്ത് ഓവറുകളിലായിരുന്നു വാട്‌സനെ വോണ്‍ പന്തേല്‍പ്പിച്ചിരുന്നത്. ബൗണ്‍സറുകളെറിയാന്‍ വാട്‌സനോട് അദ്ദേഹം ആവശ്യപ്പെടാറുമുണ്ടായിരുന്നു. വാലറ്റര്‍ക്കാര്‍ക്കു ബൗണ്‍സറുകള്‍ നേരിടാനുള്ള കഴിവില്ലെന്നു വോണിനു ബോധ്യമുണ്ടായിരുന്നുവെന്നു മുഹമ്മദ് കൈഫ് വിശദമാക്കി.

2

ഡീപ്പ് പോയിന്റിലും സ്‌ക്വയര്‍ ലെഗിലും ഷെയ്ന്‍ വോണ്‍ രണ്ടു ഫീല്‍ഡര്‍മാരെ നിയോഗിച്ചിരുന്നു, ഒരാളെ തേര്‍ഡ് മാനിലും നിര്‍ത്തിയിരുന്നു. എതിര്‍ ടീം ബാറ്റര്‍മാര്‍ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ ഇവിടേക്കായിരിക്കും അടിക്കുകയെന്നു അദ്ദേഹത്തിനു ഉറപ്പുണ്ടായിരുന്നു. വോണില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാനായിട്ടുണ്ട്.
ഒരു ടീമിനെ എങ്ങനെ നയിക്കണമെന്നും തന്ത്രപരമായി എങ്ങനെ കരുത്തനായിരിക്കാമെന്നുമെല്ലാം ഞാന്‍ അദ്ദേഹത്തിലാണ് പഠിച്ചത്.

3

പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെ ഞാന്‍ നയിച്ചിരുന്നപ്പോള്‍ ഈ തന്ത്രങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്തിരുന്നു. ആക്രമിക്കുക, ദൃഢനിശ്ചയം കാണിക്കുക, എല്ലായ്‌പ്പോഴും വിക്കറ്റുകള്‍ക്കായി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നിവയെല്ലാം ഇതിലുള്‍പ്പെട്ടിരുന്നുവെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.

4

ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള ഞങ്ങളുടെ മല്‍സരം എനിക്കോര്‍മയുണ്ട്. ആദം ഗില്‍ക്രിസ്റ്റിനെതിരേ ഷെയ്ന്‍ വോണ്‍ അന്നു യൂസുഫ് പഠാനെ ന്യൂബോള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ബോസ്, എങ്ങനെയാണ് യുസൂഫ് പഠാന്‍ ഗില്‍ക്രിസ്റ്റിനെതിരേ ബൗള്‍ ചെയ്യുകയെന്നതായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്.

5

പക്ഷെ ഗില്‍ക്രിസ്റ്റിനെ വോണിനു നന്നായി അറിയാമായിരുന്നു. ഗില്ലിക്കു ഫാസ്റ്റ് ബൗളര്‍മാരെയാണ് ഇഷ്ടമെന്നും ഓഫ് സ്പിന്നര്‍ക്കെതിരേ പതറുമെന്നും വോണിനു ഉറപ്പായിരുന്നു. ഈ മല്‍സരത്തില്‍ ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് യൂസുഫ് തന്നെ നേടിയതായും മുഹദ് കൈഫ് വിശദമാക്കി.

6

പ്രതിഭകളെ തിരിച്ചറിയാനുള്ള കഴിവ് ഷെയ്ന്‍ വോണിനുണ്ടായിരുന്നു. ഏതു കളിക്കാരനാണ് ദൈര്‍ഘ്യമേറിയ കരിയറുള്ളതെന്നും ഏതു താരമാണ് സമ്മര്‍ദ്ദം കാരണം തളര്‍ന്നതെന്നും ഏതു കളിക്കാരനാണ് വലിയ മല്‍സരങ്ങളുള്ളയാളെന്നും വോണിന് കൃത്യമായി തിരിച്ചറിയാന്‍ കഴിയുമായിരുന്നു. വലിയ മല്‍സരങ്ങൡ വിജയിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം എല്ലായ്‌പ്പോഴും സംസാരിച്ചിരുന്നത്. നോക്കൗട്ട് മല്‍സരങ്ങളിലെ സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കാമെന്നതിക്കുറിച്ചും പറയുമായിരുന്നു. വലിയ മല്‍സരങ്ങളുടെ താരമായി മാറാന്‍ വോണ്‍ ഞങ്ങളോടു ആവശ്യപ്പെടുമായിരുന്നു. അണ്‍ക്യാപ്ഡ് താരങ്ങളോടു എല്ലായ്‌പ്പോഴും സംസാരിക്കുകയും പ്രചോദിപ്പിക്കുകയും പ്രത്യേക റോളുകള്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്ന ക്യാപ്റ്റനായിരുന്നു വോണെന്നും മുഹമ്മദ് കൈഫ് വെളിപ്പെടുത്തി.

7

സിദ്ധാര്‍ഥ് ത്രിവേദി കട്ടറുകള്‍ ബൗള്‍ ചെയ്യുമായിരുന്നു, മുനാഫ് പട്ടേല്‍ വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യുമായിരുന്നു, ഷെയ്ന്‍ വാട്‌സന്‍ ബൗണ്‍സറുകള്‍ എറിയുമായിരുന്നു. ഒരു ഇടംകൈയന്‍ ഓപ്പണറാണ് ബാറ്റ് ചെയ്യാന്‍ ക്രീസിലുള്ളതെങ്കില്‍ ഷെയ്ന്‍ വോണ്‍ യൂസുഫ് പഠാനെയാണ് ബൗളിങ് ഏല്‍പ്പിച്ചിരുന്നത്. പവര്‍പ്ലേയ്ക്കു ശേഷം അദ്ദേഹം സ്വയം ബൗള്‍ ചെയ്യാന്‍ എത്തുകയും ചെയ്തിരുന്നു. രവീന്ദ്ര ജഡേജയോടു വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യാനായിരുന്നു വോണ്‍ ആവശ്യപ്പെട്ടിരുന്നത്. ബോള്‍ ടേണ്‍ ചെയ്യാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങല്‍ തിളങ്ങിയാല്‍ റോല്‍സ് ഐപിഎല്‍ കിരീടം നേടുമെന്നും വോണിനു അറിമായിരുന്നുവെന്നു ഷെയ്ന്‍ വോണ്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, March 5, 2022, 18:36 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+