Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനോടു മുട്ടാന്‍ മറ്റൊന്നുമില്ല, അമേരിക്ക വരെ കീഴടക്കി... മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു

ലണ്ടന്‍: ഐസിസി ടൂര്‍ണമെന്റുകളെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍ ആരാധക പിന്തുണയുള്ള ഐപിഎല്ലിനെ വാനോളം പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ താരം ഒവെയ്‌സ് ഷാ. ഐപിഎല്ലില്‍ നേരത്തേ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

രാജസ്ഥാനെക്കൂടാതെ മറ്റൊരു മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കേരളത്തില്‍ നിന്നുള്ള മുന്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡല്‍ഹി ക്യാപ്പിറ്റല്‍സ് (പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമുകള്‍ക്കു വേണ്ടിയും ഷാ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ നാലു ഫ്രാഞ്ചൈസികള്‍ക്കും കൂടി 23 മല്‍സരങ്ങളില്‍ കളിച്ച ഷാ 33.73 ശരാശരിയില്‍ 506 റണ്‍സ് നേടിയിട്ടുണ്ട്.

ഏഷ്യ കഴിഞ്ഞാല്‍ അമേരിക്ക

ആരാധകരുടെ കാര്യത്തില്‍ ഏഷ്യ കഴിഞ്ഞാല്‍ ഏറ്റവുധികം പേര്‍ ഐപിഎല്‍ കാണുന്നത് അമേരിക്കയിലാണെന്ന് ഷാ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് തന്നെയാണ് ഐപിഎല്‍. ഏറ്റവുമധികം പേര്‍ കാണുന്ന ടൂര്‍ണമെന്റും ഇതു തന്നെയാണ്. അമേരിക്കയെപ്പോലുള്ള രാജ്യത്തു പോലും വലിയ തരംഗമായി മാറാന്‍ ഐപിഎല്ലിനായിട്ടുണ്ട്. ഏഷ്യ കഴിഞ്ഞാല്‍ ഒരുപക്ഷെ ഏറ്റവുമധികം പേര്‍ ഐപിഎല്‍ ആസ്വദിക്കുന്നതും അമേരിക്കയിലാണെന്നു ഷാ കൂട്ടിച്ചേര്‍ത്തു.

വരുമാനത്തിന്റെ കാര്യത്തിലും മുന്നില്‍

ആരാധക പിന്തുണയുടെ കാര്യത്തില്‍ മാത്രമല്ല വരുമാനത്തിന്റെ കാര്യത്തിലും ഐപിഎല്ലിലെ വെല്ലാന്‍ മറ്റൊരു ടൂര്‍ണമെന്റില്ലെന്നു ഷാ പറഞ്ഞു. മികച്ച പാക്കേജ് തന്നെയാണ് ഐപിഎല്ലില്‍ താരങ്ങള്‍ ലഭിക്കുന്നത്. ഇതും ഐപിഎല്ലിനെ മറ്റു ടൂര്‍ണമന്റുകളുമായി മാറ്റി നിര്‍ത്തുന്നു. ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്ലെന്നു നിങ്ങള്‍ക്കു ഇതിന്റെ ഭാഗമായി കഴിഞ്ഞാല്‍ ബോധ്യമാവുമെന്നും ഷാ വിശദമാക്കി.

ഇംഗ്ലണ്ടിനും ഗുണം ചെയ്യും

ഐപിഎല്ലിന്റെ ഭാഗമാവുന്നത് വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും ഷാ പറഞ്ഞു. ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ ഐപിഎല്ലില്‍ ഏറെ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് ജോണി ബെയര്‍സ്‌റ്റോ ഐപിഎല്ലില്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെല്ലാം ഐപിഎല്ലിലുണ്ട്. ഇവര്‍ക്കെല്ലാം ഐപിഎല്ലിലെ അനുഭവസമ്പത്ത് ലോകകപ്പില്‍ ഗുണം ചെയ്യുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഏറെ ആരാധകര്‍

ഐപിഎല്ലിന്റെ ഭാഗമായ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഇന്ത്യയില്‍ വലിയ ആരാധകവൃന്ദം തന്നെയുണ്ടെന്നു ഷാ അഭിപ്രായപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ട ഐപിഎല്‍ ഹീറോസിനെ ഒരു നോക്കു കാണുന്നതിനു വേണ്ടി ആരാധകര്‍ മണിക്കൂറോളം കാത്തു നില്‍ക്കുന്നതിനു താന്‍ സാക്ഷിയായിട്ടുണ്ട്. ഹോട്ടലിലെ റൂം ബോയ്‌സിനു പോലും നല്ല ക്രിക്കറ്റ് അവബോധമുണ്ടെന്നും ഷാ പറഞ്ഞു.

Story first published: Monday, February 17, 2020, 9:37 [IST]
Other articles published on Feb 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+