For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'ഗംഭീര്‍ 10 തലയുള്ള രാവണന്‍', ക്യാപ്റ്റനായപ്പോള്‍ എടുത്ത അഞ്ച് ഗംഭീര തീരുമാനങ്ങളിതാ

കളത്തിലിറങ്ങിയാല്‍ കര്‍ക്കശ സ്വഭാവക്കാരനായ ഗംഭീര്‍ ഒരു തവണ വിരാട് കോലിയുമായി കളത്തില്‍ ഏറ്റുമുട്ടിയിട്ടുമുണ്ട്

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ മികച്ച നായകന്മാരെ പരിശോധിച്ചാല്‍ അതിലൊരാള്‍ ഗൗതം ഗംഭീറായിരിക്കും. ഡല്‍ഹി ക്യാപിറ്റല്‍സ്, കെകെആര്‍ ടീമുകളുടെ നായകനായിരുന്ന ഗംഭീര്‍ കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ്. കളത്തിലിറങ്ങിയാല്‍ കര്‍ക്കശ സ്വഭാവക്കാരനായ ഗംഭീര്‍ ഒരു തവണ വിരാട് കോലിയുമായി കളത്തില്‍ ഏറ്റുമുട്ടിയിട്ടുമുണ്ട്. നായകനെന്ന നിലയില്‍ വിസ്മയിപ്പിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ നായകനെന്ന നിലയില്‍ ഗംഭീര്‍ കൈക്കൊണ്ട അഞ്ച് മികച്ച തീരുമാനങ്ങളിതാ.

സുനില്‍ നരെയ്‌നെ ഓപ്പണറാക്കി

സുനില്‍ നരെയ്‌നെ ഓപ്പണറാക്കി

കെകെആറില്‍ സുനില്‍ നരെയ്‌നെ ഓപ്പണറാക്കിയത് ഗൗതം ഗംഭീറിന്റെ മികച്ച തീരുമാനങ്ങളിലൊന്നാണ്. ഓപ്പണിങ്ങില്‍ വമ്പനടിക്കാരെ കെകെആറിന് ആവിശ്യം വന്നപ്പോള്‍ നരെയ്‌നെ പരീക്ഷിക്കാന്‍ ഗംഭീര്‍ ധൈര്യം കാട്ടി. ഒരു പരിധിവരെ ഈ തീരുമാനം ക്ലിക്കായി. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പലവട്ടം നരെയ്‌ന് സാധിച്ചു. ഇന്ത്യന്‍ പിച്ചുകളില്‍ നരെയ്ന്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത് കെകെആറിന് വലിയ നേട്ടമായി മാറി. മധ്യനിരയില്‍ അവസരം ലഭിക്കുമ്പോള്‍ പെട്ടെന്ന് മടങ്ങുന്ന നരെയ്ന്‍ ഓപ്പണിങ്ങില്‍ മിന്നും പ്രകടനം തന്നെയാണ് പുറത്തെടുത്തത്.

മക്കല്ലത്തിന് പകരം ബിസ്‌ലക്ക് അവസരം

മക്കല്ലത്തിന് പകരം ബിസ്‌ലക്ക് അവസരം

2012ലാണ് കെകെആര്‍ ആദ്യമായി ഐപില്‍ കിരീടം നേടുന്നത്. അന്ന് ഫൈനലില്‍ നിര്‍ണ്ണായകമായ രണ്ട് മാറ്റങ്ങളാണ് ഗംഭീര്‍ വരുത്തിയത്. പരിക്കേറ്റ എല്‍ ബാലാജിക്ക് പകരം ബ്രെറ്റ് ലീ കളത്തിലെത്തിയപ്പോള്‍ ബ്രണ്ടന്‍ മക്കല്ലത്തിന് പകരം മന്‍വീന്ദര്‍ ബിസ് ലയെ കളത്തിലിറക്കാന്‍ ഗംഭീര്‍ ധൈര്യം കാട്ടി. പലരേയും ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു ഇതെങ്കിലും കെകെആറിന് കിരീടം നേടിക്കൊടുത്തത് ഈ തീരുമാനമാണ്. ഫൈനലില്‍ 48 പന്തില്‍ 89 റണ്‍സുമായി കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് ബിസ് ലയായിരുന്നു.

ജാക്‌സ് കാലിസിനെയും ഷക്കീബ് അല്‍ ഹസനെയും ടീമിലെത്തിച്ചു

ജാക്‌സ് കാലിസിനെയും ഷക്കീബ് അല്‍ ഹസനെയും ടീമിലെത്തിച്ചു

ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസിനെയും ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെയും കെകെആര്‍ ടീമിലെത്തിച്ചത് ഗംഭീറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. രണ്ട് പേരെയും ടീമിലെത്തിക്കാനുള്ള ഗംഭീറിന്റെ തന്ത്രം ടീമിന് വലിയ ഗുണം ചെയ്തു. രണ്ട് താരങ്ങളും കെകെആറിനൊപ്പം ദീര്‍ഘ നാള്‍ തുടരുകയും മികച്ച കരിയര്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരുന്നു. ടീമിന്റെ ഘടനക്കനുസരിച്ചുള്ള താരങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഗംഭീറിനുണ്ടായിരുന്നുവെന്ന് പറയാം.

2014ല്‍ മികച്ച ടീമിനെ സൃഷ്ടിച്ചു

2014ല്‍ മികച്ച ടീമിനെ സൃഷ്ടിച്ചു

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. ഏഴാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്. 2014ല്‍ ലേലത്തില്‍ വലിയ മാറ്റങ്ങളോടെയാണ് കെകെആര്‍ ഇറങ്ങിയത്. മനീഷ് പാണ്ഡെ, റോബിന്‍ ഉത്തപ്പ, ക്രിസ് ലിന്‍, മോണി മോര്‍ക്കല്‍ എന്നിവരെയെല്ലാം ടീമിലെത്തിച്ചു. താരതമ്യേനെ പുതിയ താരനിരയായിട്ടും പെട്ടെന്ന് ടീമിനെ ഒത്തിണക്കത്തിലേക്കെത്തിക്കാനും കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ഗംഭീറെന്ന നായകനായി. വലിയ ടീം സ്പിരിറ്റുള്ള നായകന്മാരിലൊരാളാണ് ഗംഭീര്‍.

ആന്‍ഡ്രേ റസലിന്റെ കരുത്ത് തിരിച്ചറിഞ്ഞു

ആന്‍ഡ്രേ റസലിന്റെ കരുത്ത് തിരിച്ചറിഞ്ഞു

കെകെആറിലെത്തുന്നതിന് മുമ്പ് വരെ ടി20യില്‍ അത്ര വലിയ സൂപ്പര്‍ പരിവേഷം ആന്‍ഡ്രേ റസലിനില്ലായിരുന്നു. ഡല്‍ഹിക്കൊപ്പം കളിച്ച റസല്‍ നിരാശപ്പെടുത്തിയതോടെ അവര്‍ കൈയൊഴിഞ്ഞിരുന്നു. എന്നാല്‍ റസലിന്റെ കരുത്ത് മനസിലാക്കിയ ഗൗതം ഗംഭീര്‍ താരത്തെ ടീമിലെത്തിച്ചു. ഇൗ തീരുമാനം ഇന്നും കെകെആറിന് ഗുണം ചെയ്യുന്നു. ഇപ്പോഴും ടീമിനൊപ്പം റസലുണ്ട്. വമ്പനടികൊണ്ട് മാത്രമല്ല പന്തുകൊണ്ടും വിസ്മയിപ്പിക്കുന്ന റസലിന്റെ കരുത്ത് ഗംഭീര്‍ നേരത്തെ തിരിച്ചറിഞ്ഞുവെന്നതാണ് വാസ്തവം. ഇത്തവണ കെകെആര്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ റസലാണ്. ഇത്തവണയും ടീമിന്റെ മധ്യനിരയില്‍ കരുത്തോടെ റസലുണ്ടാവും.

Story first published: Thursday, March 3, 2022, 16:44 [IST]
Other articles published on Mar 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+