Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 99 ല്‍ പുറത്ത്, ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടം, ദൗര്‍ഭാഗ്യം നേരിട്ട നാല് താരങ്ങളിതാ

1

ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കേണ്ട ഫോര്‍മാറ്റില്‍ ഏത് സമയത്തും വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഭാഗ്യത്തിന്റെ പിന്തുണ സെഞ്ച്വറി നേട്ടത്തില്‍ അത്യാവശ്യമാണ്. പലപ്പോഴും സെഞ്ച്വറിക്ക് തൊട്ടരികെ പുറത്താവുന്നത് താരങ്ങളെ വളരെ നിരാശരാക്കാറുണ്ട്. എന്നാല്‍ 99 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ അതിലും നിരാശയുണ്ടാക്കുന്നത്. ഒരു റണ്‍സകലെ സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കാതെ വരുന്ന ദുരവസ്ഥ നാല് താരങ്ങള്‍ക്കാണ് ഐപിഎല്ലില്‍ നേരിടേണ്ടി വന്നത്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വൈസ് ക്യാപ്റ്റനായി ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന റെയ്‌നക്ക് ഒരു തവണ 99 റണ്‍സുമായി പുറത്താവാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. 2013 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു ഇത്. ഐപിഎല്ലില്‍ ആദ്യമായി ഒരു റണ്‍സകലെ സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കാതെ പോയ താരമാണ് റെയ്‌ന. മൂന്നാമനായി ഇറങ്ങിയ റെയ്‌ന 52 പന്തിലാണ് 99 റണ്‍സുമായി പുറത്താവാതെ നിന്നത്. അവസാന പന്തില്‍ സെഞ്ച്വറിയിലേക്കെത്താന്‍ റെയ്‌നക്ക് അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയാണ് താരം നേടിയത്. 11 ഫോറും മൂന്ന് സിക്‌സുമാണ് റെയ്‌ന നേടിയത്. 77 റണ്‍സിന് സിഎസ്‌കെ മത്സരം ജയിക്കുകയും ചെയ്തു.

വിരാട് കോലി

വിരാട് കോലി

2013ലെ ഐപിഎല്ലിലാണ് വിരാട് കോലിക്കും ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് 99ല്‍ കോലി പുറത്തായത്. ഐപിഎല്ലില്‍ ആദ്യമായി 99ല്‍ പുറത്താകുന്ന താരവും കോലിയാണ്. 58 പന്തില്‍ 99 റണ്‍സുമായി സെഞ്ച്വറിക്ക് തൊട്ടടുത്ത് നിന്ന കോലിക്ക് പക്ഷെ ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. 10 ഫോറും നാല് സിക്‌സും പറത്തിയ കോലിയുടെ കരുത്തിലാണ് നാല് റണ്‍സിന്റെ ജയം ആര്‍സിബി നേടിയെടുത്തത്.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവ ഓപ്പണറായ പൃഥ്വി ഷായും 99ല്‍ പുറത്തായിട്ടുണ്ട്. 2019ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് പൃഥ്വി ഷാ 99ല്‍ മടങ്ങിയത്. അന്ന് 19കാരനായ പൃഥ്വി 55 പന്തില്‍ 99 റണ്‍സുമായാണ് പുറത്തായത്. 12 ഫോറും മൂന്ന് സിക്‌സും താരം പറത്തി. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ കെകെആറിനെ ഡല്‍ഹി തോല്‍പ്പിക്കുകയും ചെയ്തു. മത്സരത്തിലെ താരമാവാന്‍ പൃഥ്വിക്കായെങ്കിലും ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായി.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും 99ല്‍ പുറത്തായ താരങ്ങളിലൊരാളാണ്. 2019ല്‍ പഞ്ചാബ് കിങ്‌സ് താരമായിരിക്കെ ആര്‍സിബിക്കെതിരെയാണ് ഗെയ്ല്‍ 99ല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 10 ഫോറും അഞ്ച് സിക്‌സും ഗെയ്ല്‍ പറത്തി. എന്നാല്‍ ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. വിരാട് കോലി, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരുടെ ബാറ്റിങ് കരുത്തില്‍ മത്സരം ആര്‍സിബി ജയിക്കുകയും ചെയ്തു. ഒരു തവണ രാജസ്ഥാന്‍ റോയല്‍സിനെതിരേ 99ന് ഗെയ്ല്‍ പുറത്തായിട്ടുണ്ട്. ജോഫ്രാ ആര്‍ച്ചറാണ് ഗെയ്‌ലിനെ പുറത്താക്കിയത്.

Story first published: Sunday, June 5, 2022, 15:31 [IST]
Other articles published on Jun 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+