Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഒരു മത്സരം പോലും കളിച്ചില്ല, പക്ഷെ കിരീടം നേടി, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമേതാണെന്ന് ചോദിച്ചാല്‍ കിരീടത്തിന്റെ എണ്ണം വിലയിരുത്തി മുംബൈ ഇന്ത്യന്‍സാണെന്ന് പറയാം. അഞ്ച് തവണയാണ് മുംബൈ കിരീടം നേടിയത്. രണ്ടാം സ്ഥാനത്ത് നാല് കിരീടം നേടിയ സിഎസ്‌കെയാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിക്കുകയും മികച്ച റെക്കോഡ് നേടിയെടുക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇതില്‍ കിരീടത്തിന്റെ ഭാഗമാവാന്‍ സാധിച്ചവര്‍ കുറവാണ്. ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിക്കാതെ കിരീടത്തിന്റെ ഭാഗമാവാന്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ആ ഭാഗ്യം ലഭിച്ച അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

നിലവിലെ രാജസ്ഥാന്‍ റോയല്‍സ് നായകനായ താരമാണ് സഞ്ജു സാംസണ്‍. മലയാളിയായ സഞ്ജു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ സഞ്ജുവിന് രാജസ്ഥാനൊപ്പം കിരീടം നേടാന്‍ ഇതുവരെയായിട്ടില്ല. എന്നാല്‍ 2012ല്‍ കെകെആര്‍ കിരീടം നേടിയപ്പോള്‍ അതിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഒരു മത്സരം പോലും കെകെആറിനുവേണ്ടി കളിച്ചില്ലെങ്കിലും ടീമിന്റെ കിരീടത്തില്‍ സഞ്ജുവും ഭാഗമായി. അന്ന് കെകെആര്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും പിന്നീട് സൂപ്പര്‍ താരമായി സഞ്ജു വളര്‍ന്നു.

അഭിനവ് മുകുന്ദ്

അഭിനവ് മുകുന്ദ്

ആഭ്യന്തര ക്രിക്കറ്റില്‍ വളരെ സജീവമായിട്ടുള്ള താരമാണ് അഭിനവ് മുകുന്ദ്. തമിഴ്‌നാടിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അഭിനവ് മുകുന്ദ് ഐപിഎല്ലില്‍ അധികം കളിച്ചിട്ടില്ല. മൂന്ന് മത്സരം മാത്രം കളിച്ചിട്ടുള്ള അഭിനവ് ഒരു തവണ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഭാഗമായിട്ടുണ്ട്. 2011ല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ അഭിനവ് മുകുന്ദും ഉണ്ടായിരുന്നു. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അഭിനവ് സിഎസ്‌കെയുടെ ഭാഗമായിരുന്നു. ആര്‍സിബിയെ തോല്‍പ്പിച്ചാണ് സിഎസ്‌കെ 2011ല്‍ കിരീടം നേടിയത്.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

നിലവില്‍ എല്ലാ ടീമുകളും നോട്ടമിടുന്ന സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. ഇടം കൈയനായ അക്ഷര്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ്. 2014ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം അരങ്ങേറ്റം നടത്തിയ അക്ഷര്‍ അതിന് മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. 2013ല്‍ റിക്കി പോണ്ടിങ് സ്ഥാനം ഒഴിഞ്ഞ് രോഹിത് ശര്‍മ മുംബൈ നായകസ്ഥാനത്തേക്കെത്തി ആദ്യ കിരീടം നേടിയപ്പോള്‍ ആ മുംബൈ ടീമിനൊപ്പം അക്ഷറും ഉണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും മുംബൈക്കുവേണ്ടി അക്ഷര്‍ കളിച്ചിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലടക്കം പരിഗണന ലഭിക്കുന്ന താരമാണ് അക്ഷര്‍.

ആദിത്യ താരെ

ആദിത്യ താരെ

മുംബൈ ഇന്ത്യന്‍സിനൊപ്പം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ആദിത്യ താരെ. രാജസ്ഥാന്‍ റോയല്‍സിനെതിരേ അവസാന പന്ത് സിക്‌സര്‍ പറത്തി മുംബൈയെ പ്ലേ ഓഫിലെത്തിച്ച താരെയുടെ പ്രകടനം എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം മുംബൈക്കൊപ്പം അധികം മത്സരം കളിച്ചിട്ടില്ല. 2013ലും 205ലും കിരീടം നേടിയ മുംബൈ ടീമിനൊപ്പം താരെയുണ്ടായിരുന്നു. കുറച്ച് മത്സരങ്ങള്‍ കളിച്ചെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല താരെ.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ത്രീ ഡയമെന്‍ഷന്‍ പ്ലയര്‍ വിശേഷണമുള്ള തമിഴ്‌നാടുകാരനായ ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. ഇത്തവണയും ഐപിഎല്ലില്‍ വിജയ് ശങ്കറുണ്ട്. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഭാഗമായിരുന്ന വിജയ് ശങ്കര്‍ 2016ല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു. ആര്‍സിബിയെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് അന്ന് കിരീടം നേടിയത്. വിജയ് ശങ്കര്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ കിരീടത്തിന്റെ ഭാഗമാവാനും സാധിച്ചു.

Story first published: Saturday, February 26, 2022, 17:14 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+