IPL: പ്രകടനം ഗംഭീരം, പക്ഷെ 'ഒന്നുമായില്ല', നിര്‍ഭാഗ്യവാന്മാരുടെ പ്ലേയിങ് 11 ഇതാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റുകളിലൊന്നാണ്. ടി20 ഫോര്‍മാറ്റിനെ ഇത്രത്തോളം ആരാധകരിലേക്ക് അടുപ്പിച്ചതില്‍ ടി20 ഫോര്‍മാറ്റിന്റെ പങ്ക് ചെറുതല്ല. ഐപിഎല്ലിന്റെ വരവോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ താരക്ഷാമവും തീര്‍ന്നത്. മികച്ച ബാക് അപ് താരങ്ങളുടെ അഭാവം ഇന്ത്യക്ക് എന്നും തലവേദനയായിരുന്നെങ്കിലും ഇപ്പോള്‍ ഓരോ ഐപിഎല്‍ സീസണിന് ശേഷവും മികവ് തെളിയിച്ച നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നതോടെ ഇന്ത്യയുടെ ഈ വലിയ ആശങ്കക്കും പരിഹാരമായിരിക്കുകയാണ്.

2008 മുതലുള്ള ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ വിസ്മയിപ്പിച്ച താരങ്ങളുടെ വലിയൊരു പട്ടിക തന്നെ കാണാനാവും. ചില താരങ്ങള്‍ വണ്‍ സീസണ്‍ വണ്ടറായപ്പോള്‍ മറ്റു ചിലര്‍ വലിയ കരിയര്‍ തന്നെ ഐപിഎല്ലിലൂടെ സൃഷ്ടിച്ചെടുത്തു. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തുടങ്ങി ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയവര്‍ നിരവധിയാണ്. എന്നാല്‍ മികച്ച പ്രകടനം നടത്തിയിട്ടും വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ പരാജയപ്പെട്ട താരങ്ങളും നിരവധിയാണ്. ഇത്തരത്തിലുള്ള നിര്‍ഭാഗ്യവാന്മാരെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ.

പോള്‍ വാല്‍ത്താട്ടി-ശ്രീവത്സ് ഗോസ്വാമി (വിക്കറ്റ് കീപ്പര്‍)
ടീമിന്റെ ഓപ്പണറായി പോള്‍ വാല്‍ത്താട്ടിയും ശ്രീവത്സ് ഗോസ്വാമിയുമാണ്. വാല്‍ത്താട്ടി പഞ്ചാബ് കിങ്‌സിനൊപ്പം സെഞ്ച്വറി നേടി ആരാധക മനസില്‍ ഇടം പിടിച്ച താരമാണ്. സിഎസ്‌കെയ്‌ക്കെതിരെയായിരുന്നു ഈ പ്രകടനം. മൂന്ന് സീസണില്‍ കളിച്ചെങ്കിലും വണ്‍സീസണ്‍ വണ്ടറായി വാല്‍ത്താട്ടി ഒതുങ്ങിപ്പോയി. ശ്രീവത്സ് ഗോസ്വാമിയാണ് സഹ ഓപ്പണര്‍. അണ്ടര്‍ 19 പ്ലേയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് നേടിയ ആദ്യത്തെ താരമാണ് ശ്രീവത്സ് ഗോസ്വാമി. വിക്കറ്റ് കീപ്പറും ഗോസ്വാമിയാണ്.

മന്‍വീന്ദര്‍ ബിസ്‌ല, രാഹുല്‍ ത്രിപാഠി, തിരുമലസെട്ടി സുമന്‍
മന്‍വീന്ദര്‍ ബിസ് ലയാണ് മൂന്നാമന്‍. മുന്‍ കെകെആര്‍ താരമായിരുന്ന ബിസ് ല ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തി കൈയടി വാങ്ങിയിട്ടുള്ളവരിലൊരാളാണ്. 2012ലെ ഫൈനലില്‍ സിഎസ്‌കെയ്‌ക്കെതിരേ ബിസ് ല നടത്തിയ പ്രകടനം ആരാധകര്‍ പെട്ടെന്നൊന്നും മറക്കുന്നതല്ല. രാഹുല്‍ ത്രിപാഠിയാണ് നാലാം നമ്പറില്‍. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും അര്‍ഹിച്ച പരിഗണന ഇതുവരെ ത്രിപാഠിക്ക് ലഭിച്ചിട്ടില്ല. സ്ഥിരതയുള്ള താരമാണെങ്കിലും ഇതുവരെ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല. തിരുമലസെട്ടി സുമനാണ് അഞ്ചാം നമ്പറില്‍. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കൊപ്പം അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ വലിയ കരിയര്‍ നേടിയെടുക്കാനായില്ല.

സൗരഭ് തിവാരി, മന്ദീപ് സിങ്, ഇക്ബാല്‍ അബ്ദുല്ല
നീളന്‍ മുടിയുമായി ഐപിഎല്ലിലേക്കെത്തി ആരാധക മനസ് കീഴടക്കിയ താരമാണ് സൗരഭ് തിവാരി. ഇടം കൈയന്‍ താരം മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി ടീമുകള്‍ക്കൊപ്പം മധ്യനിരയില്‍ നിറഞ്ഞാടിയിട്ടുണ്ട്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും വലിയൊരു കരിയര്‍ നേടാന്‍ അദ്ദേഹത്തിനായില്ല.
മന്ദീപ് സിങ്ങാണ് മറ്റൊരു താരം. പഞ്ചാബ് കിങ്‌സിനൊപ്പവും ആര്‍സിബിക്കൊപ്പവുമെല്ലാം തിളങ്ങിയിട്ടുള്ള മന്ദീപ് സിങ് മധ്യനിരയില്‍ വെടിക്കെട്ട് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. ടോപ് ഓഡറിലും തിളങ്ങാന്‍ പ്രതിഭയുണ്ടെങ്കിലും കരിയറില്‍ ഒന്നുമാവാന്‍ സാധിച്ചില്ല. ഇക്ബാല്‍ അബ്ദുല്ലയാണ് മറ്റൊരു താരം. കെകെആറിനൊപ്പം തിളങ്ങിയിട്ടുള്ള സ്പിന്‍ ഓള്‍റൗണ്ടറുടെ പേരില്‍ മികച്ച റെക്കോഡുണ്ടെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല.

ധവാല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് ത്രിവേദി, ശ്രേയസ് ഗോപാല്‍
പേസ് നിരയില്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് പ്രധാനി. മുംബൈ പേസ് ബൗളര്‍മാര്‍ക്ക് ഭേദപ്പെട്ട റെക്കോഡാണ് ഐപിഎല്ലിലുള്ളതെങ്കിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല. സിദ്ധാര്‍ത്ഥ് ത്രിവേദിയും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടുള്ളവനാണ്. ശ്രേയസ് ഗോപാലാണ് 11ാമന്‍. സ്പിന്നറായ താരം ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും മികവുള്ളവനാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇതുവരെ വിളിയെത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications