For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇന്ത്യക്കാര്‍ 'കടക്ക് പുറത്ത്'... ഇതാ ഡ്രീം വിദേശ ഇലവന്‍, ക്യാപ്റ്റന്‍ വില്ല്യംസണ്‍ തന്നെ

ഗെയ്‌ലും വാട്‌സനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആവേശകരമായ അവസാന റൗണ്ട് പോരാട്ടങ്ങളിലേക്കു കടന്നു കഴിഞ്ഞു. ചില ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദേശീയ ടീമിനായി ഒരിക്കല്‍പ്പോലും കളിച്ചിട്ടില്ലാത്ത ചില യുവതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

എട്ടു ഫ്രാഞ്ചൈസികളുടെയും മുന്നേറ്റത്തില്‍ വിദേശ താരങ്ങളുടെ സംഭാവന ഒഴിച്ചു കൂടാനാവാത്തതാണ്. ഇന്ത്യന്‍ കളിക്കാരോട് കിട പിടിക്കുന്നതോ മറികടക്കുന്നതോ ആയ ചില പ്രകടനങ്ങളും സീസണില്‍ കണ്ടു. ഇന്ത്യന്‍ താരങ്ങളെയെല്ലാ മാറ്റിനിര്‍ത്തി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഡ്രീം ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ടീമിലുണ്ടാവുമെന്നു നോക്കാം.

 ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മുന്‍ ഓസീസ് സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സനായിരിക്കും ഡ്രീം ഇലവന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍. ഒരു സെഞ്ച്വറിയടക്കം ചെന്നൈയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വാട്‌സനായിരുന്നു.
ദേശീയ ടീമിനോടു വിട പറഞ്ഞെങ്കിലും മികച്ച പ്രകടനങ്ങള്‍ ഇനിയും തമിക്കു പുറത്തെടുക്കാന്‍ ശേഷിയുണ്ടെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഈ സീസണില്‍ ചെന്നൈക്കു വേണ്ടി ഒമ്പതു മല്‍സരങ്ങൡ നിന്നും 35.22 ശരാശരിയില്‍ 317 റണ്‍സ് വാട്‌സന്‍ നേടിക്കഴിഞ്ഞു. 163.40 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ഇ്ത്രയും റണ്‍സ് അടിച്ചെടുത്തത്.

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇതിഹാസതാരം ക്രിസ് ഗെയ്‌ലാണ് ഡ്രീം ഇലവനില്‍ വാട്‌സന്റെ ഓപ്പണിങ് പങ്കാളി. ഈ സീസണിലെ ഐപിഎല്‍ ലേലത്തിന്റെ ആദ്യദിനം ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന താരമായിരുന്നു അദ്ദേഹം. ഒടുവില്‍ രണ്ടാം ദിനം വീണ്ടും ലേലത്തിനു വച്ചപ്പോഴാണ് പഞ്ചാബ് ഗെയ്‌ലിനെ വാങ്ങാന്‍ തയ്യാറായത്.
തന്നെ വില കുറച്ചു കണ്ട മറ്റു ഫ്രാഞ്ചൈസികള്‍ക്കുള്ള മറുപടിയാണ് ഗെയ്ല്‍ ബാറ്റ് കൊണ്ട് നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിക്ക് അവകാശിയായ അദ്ദേഹം അഞ്ച് ഇന്നിങ്‌സുകളില്‍ നാലിലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 302 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. 25 സിക്‌സറുകളാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പറന്നത്.

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാ് ഡ്രീം ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍. ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് ഏവരും വിശേഷിപ്പിക്കുന്ന താരമാണ് അദ്ദേഹം. എത്ര കുറഞ്ഞ ടീം ടോട്ടലും പ്രതിരോധിച്ചു ഹൈദരാബാദിനെ ജയിപ്പിക്കാന്‍ കാണിക്കുന്ന മിടുക്കാണ് വില്ല്യംസണിനെ മറ്റു ക്യാപ്റ്റന്‍മാരേക്കാള്‍ മുകളിലെത്തിക്കുന്നത്.
ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങിലും ഹൈദരാബാദിന്റെ ഹീറോയാണ് അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നായി 46 ശരാശരിയില്‍ 322 റണ്‍സാണ് വില്ല്യംസണ്‍ നേടിയത്. 134.02 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

ക്രിസ് ലിന്‍ (കൊല്‍ക്കത്ത)

ക്രിസ് ലിന്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴേ്‌സിന്റെ ഓപ്പണര്‍മാരിലൊരാളായ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. പരിക്കു കാരണം ലിന്‍ ഐപിഎല്ലില്‍ കളിക്കുമോയന്ന കാര്യം പോലും തുടക്കത്തില്‍ സംശയമായിരുന്നു. എന്നാല്‍ പരിക്കിനെ തോല്‍പ്പിച്ചാണ് അദ്ദേഹം കൊല്‍ക്കത്ത നിരയില്‍ തിരിച്ചത്തിയത്.
കൊല്‍ക്കത്തയ്ത്തു വേണ്ടി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 260 റണ്‍സാണ് ലിന്നിന്റെ സമ്പാദ്യം. 134.02 സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ശരാശരി 32.50 ആണ്.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സില്ലാതെ നിശ്ചിത ഓവര്‍ ടീമിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. തന്റെ പതിവു ഫോമിലേക്കു പൂര്‍ണമായും എത്തിയില്ലെങ്കിലും ചില മികച്ച ഇന്നിങ്‌സുകളിലൂടെ എബിഡി ബാംഗ്ലൂരിന്റെ ഹീറോയായിക്കഴിഞ്ഞു.
ഈ സീസണില്‍ ആറു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു കളിക്കാനായത്. വൈറല്‍ പനിയെത്തുടര്‍ന്നു അവസാന രണ്ടു മല്‍സരങ്ങളില്‍ നിന്നും ഡിവില്ലിയേഴ്‌സ് വിട്ടുനിന്നിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 56 എന്ന മികച്ച ശരാശരിയില്‍ 280 റണ്‍സ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. 184.21 ആണ് എബിഡിയുടെ സ്‌ട്രൈക്ക്‌റേറ്റ്.

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

ഡ്രീം വിദേശ ഇലവന്റെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൊല്‍ക്കത്തയുടെ വിന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്രെ റസ്സലാണ്. ട്വന്റി20യില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങുന്ന റസ്സല്‍ ഈ സീസണിലും കെകെആറിനായി ചില മിന്നല്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
റണ്‍ചേസിലെ ടീം തകര്‍ച്ചയെ നേരിടുമ്പോഴോ ക്രീസിലെത്തി ആഞ്ഞടിച്ച് എതിരാളികളുടെ പദ്ധതികള്‍ തകര്‍ക്കാനുള്ള ശേഷി റസ്സലിനുണ്ട്. കൂടാതെ ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ വീഴ്ത്താനും അദ്ദേഹത്തിനാവും.

 ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ)

ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ)

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ വിന്‍ഡീസിന്റെ മറ്റൊരു മാച്ച് വിന്നറാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹീറോ ഡ്വയ്ന്‍ ബ്രാവോ. മല്‍സരം ഒറ്റയ്ക്കു ജയിപ്പിക്കാനുള്ള മിടുക്കും ഡെത്ത് ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള ശേഷിയുമാണ് ബ്രാവോയെ വ്യത്യസ്തനാക്കുന്നത്.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരം തന്നെ ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്. മല്‍സരം ചെന്നൈ തോറ്റെന്നു ഏവരും ഉറപ്പിച്ചിരിക്കെയായിരുന്നു ബ്രാവോയുടെ അവിശ്വസനീയ ബാറ്റിങ്. അസാധ്യമെന്നു കരുതിയ ജയം വരുതയിലാക്കാന്‍ ചെന്നൈയെ സഹായിച്ചത് അദ്ദേഹമായിരുന്നു.

റാഷിദ് ഖാന്‍ (ഹൈദാരാബാദ്)

റാഷിദ് ഖാന്‍ (ഹൈദാരാബാദ്)

ട്വന്റി20 ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തുള്ള അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ ഇതു തെളിയിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് തുറുപ്പുചീട്ടാണ് റാഷിദ്.
ഈ സീസണില്‍ ഇതിനകം എട്ടു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ റാഷിദ് നേടിക്കഴിഞ്ഞു. 7.25 എന്ന മികച്ച റണ്‍റേറ്റിലാണ് അദ്ദേഹം 10 പേരെ പുറത്താക്കിയത്. 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് റാഷിദിന്റെ മികച്ച പ്രകടനം.

മുജീബുര്‍ റഹ്മാന്‍ (പഞ്ചാബ്)

മുജീബുര്‍ റഹ്മാന്‍ (പഞ്ചാബ്)

റാഷിദിന്റെ വഴിയെ ഐപിഎല്ലില്‍ തരംഗമായി മാറിയ അഫ്ഗാന്റെ മറ്റൊരു സ്പിന്‍ സെന്‍സേഷനാണ് കൗമാര താരം മുജീബുര്‍ റഹ്മാന്‍. കന്നി ഐപിഎല്‍ സീസണില്‍ തന്നെ 17 കാരനായ മുജീബ് തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. റാഷിദിനെ മറികടക്കാനുള്ള മികവ് തനിക്കുണ്ടെന്ന് ഈ സീസണിലെ കുറച്ച് മല്‍സരങ്ങളിലൂടെ തന്നെ മുജീബ് തെളിയിച്ചു കഴിഞ്ഞു.
ഈ സീസണില്‍ എട്ടു മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരം 6.87 റണ്‍റേറ്റില്‍ ഒമ്പത് വിക്കറ്റുകളാണ് നേടിയത്.

 ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ഐപിഎല്ലിന്റെ ഈ സീസണിലെ മറ്റൊരു അരങ്ങേറ്റക്കാരനാണ് ഇംഗ്ലീഷ് പേസ് കണ്ടുപിടുത്തമായ ജോഫ്ര ആര്‍ച്ചര്‍. കോടികള്‍ വാരിയെറിഞ്ഞ് രാജസ്ഥാന്‍ സ്വന്തമാക്കിയ ആര്‍ച്ചര്‍ നിരാശപ്പെടുത്തിയില്ല. പരിക്കുമൂലം ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും മൂന്നു വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് താരം അരങ്ങേറിയത്.
ഈ സീസണില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ ആര്‍ച്ചര്‍ നേടിക്കഴിഞ്ഞു. 7.07 ആണ് താരത്തിന്റെ റണ്‍റേറ്റ്.

 ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

ട്രെന്റ് ബോള്‍ട്ട് (ഡല്‍ഹി)

ഈ സീസണില്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും ഡ്രീം ഇലവനിലുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളുമായാണ് ബോള്‍ട്ട് പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.
തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ടെങ്കിലും ഡല്‍ഹി ബൗളിങ് നിരയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയതും അദ്ദേഹം തന്നെയാണ്.

Story first published: Saturday, May 5, 2018, 11:04 [IST]
Other articles published on May 5, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+